Movlog

Faith

വലിയശാല രമേശിന്റെ മകനെതിരെ പൊട്ടിത്തെറിച്ച് രണ്ടാം ഭാര്യയുടെ മകൾ ശ്രുതി രംഗത്ത് – വിവാദങ്ങളോട് പ്രതികരിച്ച് മകൾ ശ്രുതി.

22 വർഷങ്ങളായി സിനിമാ സീരിയൽ രംഗത്ത് സജീവമായിട്ടുള്ള താരമാണ് രമേശ് വലിയശാല. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും ആരാധകരും. തിരുവനന്തപുരം ഗവൺമെന്റ് മോഡൽ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ രമേശ് വലിയശാല നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടു വെക്കുന്നത്. പിന്നീട് മിനിസ്ക്രീൻ രംഗത്തെ തിരക്കുള്ള താരമായി മാറുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് താരത്തിനെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പോലും സന്തുഷ്ടനായി ഷൂട്ടിംഗ് ലൊക്കേഷനിൽ ഒപ്പം പ്രവർത്തിച്ച രമേശ് ഇങ്ങനെ ഒരു കടുംകൈ ചെയ്യും എന്ന് ഒരിക്കലും കരുതിയില്ല എന്ന് നടൻ ബാലാജി പങ്കുവെച്ചിരുന്നു.

എപ്പോഴും ഒരു പുഞ്ചിരിയോടെ വളരെ സന്തോഷത്തോടെ കണ്ടിരുന്ന രമേശ് സ്വന്തം ജീവനെടുത്തത് വിശ്വസിക്കാനാവാതെ ഇരിക്കുകയാണ് രമേശിന്റെ കൂട്ടുകാർ. വലിയ സാമ്പത്തിക ബാധ്യതകൾ ഒന്നും ഇല്ലാതിരുന്ന രമേശിന് തീർക്കാൻ കഴിയുന്ന ചില പണമിടപാടുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മകൻ കാനഡയിൽ പഠിക്കുകയായിരുന്നു. തീർത്തും സന്തോഷകരമായ ഒരു ജീവിതം നയിച്ച രമേശ് എന്തിന് ഇങ്ങനെ ഒരു കടുംകൈ ചെയ്തു എന്ന ചോദ്യം ഇനിയും അവശേഷിക്കുകയാണ്. മൂന്നു വർഷങ്ങൾക്കു മുമ്പായിരുന്നു രമേശിന്റെ ഭാര്യ അർബുദം ബാധിച്ച് മരിച്ചത്. ഭാര്യയുടെ മരണശേഷം ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോൾ ആയിരുന്നു താരം വീണ്ടും വിവാഹിതനായത്.

രമേശിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയാണ് രമേഷിന്റെ മകൾ ശ്രുതി. രമേശ് വലിയശാലയുടെ മകളാണ് എന്ന് പരിചയപ്പെടുത്തിയാണ് ശ്രുതി കുറിപ്പ് പങ്കു വെച്ചത്. മരിക്കുന്നതിന് തലേദിവസം സന്തോഷത്തോടെ പോയപ്പോൾ എടുത്ത വിവാഹ പാർട്ടിയുടെ ചിത്രം മകൾ പങ്കു വെച്ചിരുന്നു. സന്തോഷത്തോടെ ആയിരുന്നു രമേശ് എന്നതിന് ഇതിലും വലിയ തെളിവ് വേണ്ട. അതിന്റെ തലേന്ന് രമേശിന്റെ വീട്ടിൽ നിന്ന് ബഹളം ഉണ്ടായി എന്ന് ബന്ധുക്കൾ പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് മകൾ ശ്രുതി പറയുന്നു. അച്ഛന്റെ മൃതശരീരം കൊണ്ടു വരുന്നതിനു മുമ്പ് തന്നെ രണ്ടാം ഭാര്യയെയും മക്കളെയും കുറിച്ച് ആദ്യഭാര്യയുടെ ബന്ധുക്കളും മകന്റെ ഭാര്യ വീട്ടിലെ ബന്ധുക്കളും ഓരോ വ്യാജവാർത്തകൾ പ്രചരിക്കുകയാണ്. അച്ഛന്റെ ബന്ധുക്കൾ കൊച്ചിയിലാണ് താമസിക്കുന്നത് അവർ ഞങ്ങളെ കുറിച്ച് ഒരു കുറ്റവും പറഞ്ഞിട്ടില്ല എന്ന് ശ്രുതി പറയുന്നു.

അച്ഛന്റെ ആദ്യഭാര്യയുടെ ബന്ധുക്കളും ചേട്ടന്റെ ഭാര്യയുടെ വീട്ടുകാരും എന്തിനാണ് ഇത്തരം വ്യാജ വാർത്തകൾ ഉണ്ടാക്കുന്നത് എന്ന് ശരിക്കും മനസ്സിലാകുന്നില്ല. നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ എടുത്തുകൊണ്ട് പൊയ്ക്കോളൂ എന്ന് ശ്രുതി പറയുന്നു. രമേശന്റെ മൃതശരീരം എത്തുന്നതിനു മുമ്പുതന്നെ പലതും പിടിച്ചെടുക്കാനുള്ള മനസ്സാണ് പലർക്കും. അച്ഛനെ മരിച്ച നിലയിൽ ആദ്യം കണ്ടത് ശ്രുതി ആയിരുന്നു. എന്നാൽ ഈ പറയുന്ന ബന്ധുക്കളാരും ശ്രുതിയോട് ഒന്നും ചോദിച്ചിട്ടില്ല. അവർക്ക് സ്വത്തുക്കളിൽ മാത്രമാണ് താല്പര്യം. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു റൂമിൽ കഴിയുകയാണ് ശ്രുതിയും അമ്മയും. ഇത്തരം വ്യാജ വാർത്തകളിൽ നിന്നും തങ്ങൾക്ക് നീതി വേണമെന്നും ഇനിയെങ്കിലും ഇങ്ങനെ കള്ളങ്ങൾ പ്രചരിപ്പിക്കാതിരിക്കുക എന്നും ശ്രുതി തന്റെ കുറിപ്പിലൂടെ പങ്കുവെക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top