Movlog

Movie Express

ധോണിയുമായുള്ള പ്രണയത്തിനു ശേഷം വീണ്ടും മൂന്നോ നാലോ സംഭവിച്ചു – മനസ്സ് തുറന്ന് റായ് ലക്ഷ്മി

ഇന്ത്യൻ ക്രിക്കറ്റ് നിരവധി ആരാധകരുള്ള താരമാണ് മഹേന്ദ്ര സിംഗ് ധോണി. ലോകം മുഴുവൻ ആരാധകരുള്ള ധോണി ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി വമ്പൻ സംഭാവനകളാണ് നല്കിയിട്ടുള്ളത്.

ധോണി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ കൂടിയാണ്. കൂടാതെ 20 ലോകകപ്പ് നേടി കൊടുത്ത ഇന്ത്യൻ ക്യാപ്റ്റനും ധോണി ആണ്. ഇന്ത്യൻ ക്രിക്കറ്റിൽ തിളങ്ങി നിന്നപ്പോഴും ഒട്ടേറെ പ്രണയ കഥകളിൽ നിറഞ്ഞു നിന്നിരുന്നു ധോണി ഒന്നിനോടും പ്രതികരണം നടത്തിയില്ലെങ്കിൽ കൂടിയും വാർത്തകൾക്ക് കുറവ് ഉണ്ടായിരുന്നില്ല. പ്രണയകഥകൾ വലിയ തിളക്കം തന്നെയാണ്, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ധോണി ഐപിഎല്ലിൽ സജീവമാണെന്നും.

വിരാട് കോഹ്ലിയും അനുഷ്കയുടെയും പ്രണയവും വിവാഹവും ഒക്കെ വാർത്ത ആകുമ്പോഴും ധോണിയുടെ ഒട്ടേറെ പ്രണയകഥകൾ സാമൂഹിക മാധ്യമങ്ങൾ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ബോളിവുഡ് നടി ദീപിക പദുക്കോൺ ഉള്ളതായിരുന്നു. മറ്റൊന്ന് മലയാളികളടക്കം സുപരിചിതയായ ലക്ഷ്മി റായി എന്ന താരവുമായ ഉള്ളതും. ഒരു കാലത്ത് ധോണിയുമായി വാർത്തകളിൽ നിറഞ്ഞ താരമാണ് റായ് ലക്ഷ്മി.

റായ് ലക്ഷ്മിയും ധോണിയും പ്രണയത്തിലാവുകയും പിരിയുകയും ചെയ്തു എങ്കിൽ കൂടിയും നിരവധി തവണ ഇരുവരും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇരുവരും പ്രണയത്തിലാകുന്നത് 2008ലാണ്.. 2008 അവസാനത്തിൽ അടുക്കുകയും, 2009 അകലുകയും ചെയ്തത്. വളരെ ചുരുങ്ങിയ കാലം മാത്രം ഉണ്ടായിരുന്ന ഒരു പ്രണയബന്ധം.മറ്റൊരു ക്രിക്കറ്റ് താരത്തിന്റെ ബർത്ഡേയ് പാർട്ടിയിൽ വച്ചായിരുന്നു ധോണിയും ലക്ഷ്മിയും ആദ്യമായി നേരിൽ കാണുന്നത്.

പിന്നീട് അടുക്കുന്നതും.. എന്നാൽ ഇരുവരും പിരിഞ്ഞതിനു ശേഷം വീണ്ടും വീണ്ടും വാർത്തകളിൽ ധോണിയുടെയും തന്റെയും പേരുകൾ ചേർത്ത് പറയുമ്പോൾ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. ഇതിനെ കുറിച്ച് ഒരിക്കൽ റായ് ലക്ഷ്മി പറഞ്ഞത് ഇങ്ങനെയായിരുന്നു. അടുത്തെങ്ങും വിട്ടു പോകാത്ത കറയാണ്. പോകാൻ പാടാണ്.

ധോണിയുമായുള്ള ബന്ധം ഇപ്പോഴും ആളുകൾക്ക് തന്നെ കുറിച്ച് പറയാനുള്ള ഊർജ്ജം കണ്ടെത്തുന്നത് കാണുമ്പോൾ എനിക്ക് വല്ലാത്ത അത്ഭുതം തന്നെയാണ്. ധോണിയുടെ ഭൂതകാലത്തെ കുറിച്ച് പറയുമ്പോൾ തന്നെയും ചേർത്തുള്ള മുഖം മാധ്യമങ്ങൾ പറയുന്നു. എനിക്ക് തോന്നുന്നത് ഒരു കാലത്തിൽ എൻറെ മക്കൾ ഇതുപോലെയുള്ള വാർത്തകൾ ടിവിയിൽ കാണുകയും അതെക്കുറിച്ച് ചോദിക്കുകയും ആയിരിക്കും.

ധോണിയുടെ പേരിൽ അവസാനിപ്പിച്ചതിന് ശേഷം തനിക്ക് മൂന്നോ നാലോ പ്രണയങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും പിരിഞ്ഞു എങ്കിൽ കൂടിയും പരസ്പരം ബഹുമാനിക്കുന്ന ആളുകളാണ് ഞങ്ങൾ. എനിക്ക് അവനെ നന്നായി അറിയാം അതിനെ എങ്ങനെ വിളിക്കണം എന്നൊന്നും അറിയില്ല.

ഞങ്ങൾ ഇന്ന് പരസ്പരം ബഹുമാനിക്കുന്നു. അവൻ മുന്നോട്ടു പോവുകയും വിവാഹം കഴിക്കുകയും ചെയ്തു. അതാണ് കഥയുടെ അവസാനം. ഞാൻ വളരെ സന്തോഷവതിയാണ്. ജോലിയാണ് എനിക്ക് പ്രധാനം. റായ് ലക്ഷ്മി പറഞ്ഞു. ധോണി എന്നോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നുവെങ്കിൽ അവനെ വിവാഹം കഴിച്ചെനെ എന്ന് റായ് ലക്ഷ്മി പറയുന്നു. ധോണി വിവാഹം കഴിച്ചു. സാക്ഷിയാണ് ഭാര്യ

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top