Movlog

Movie Express

മാർച്ചിൽ റിലീസിനൊരുങ്ങി പൃഥ്വിരാജ് ,കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ

മാർച്ചിൽ ലോക്ക് ഡൗണിനെ തുടർന്ന് അടച്ചുപൂട്ടിയ കേരളത്തിലെ സിനിമാതിയേറ്ററുകൾ കഴിഞ്ഞ ദിവസമാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തുറന്നു പ്രവർത്തിക്കുവാൻ ആരംഭിച്ചത് .കഴിഞ്ഞ ഒരു വർഷക്കാലമായി റിലീസ് മുടങ്ങി നിന്ന ഒരുപാട് ചിത്രങ്ങൾ ആണ് റിലീസിന് തയ്യാറായി ഇരിക്കുന്നത് .പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രം “ദി പ്രീസ്റ്റ് ” ഫെബ്രുവരിയിൽ തിയേറ്ററിൽ എത്തുമെന്ന വാർത്തകൾ ആണിപ്പോൾ പ്രചരിക്കുന്നത് .ചിത്രത്തിന്റെ ടീസർ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു .മെഗാസ്റ്റാറും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്നു എന്ന സവിശേഷതയും ഉണ്ട് ഈ ചിത്രത്തിന് .

നിരവധി യുവതാര ചിത്രങ്ങളുടെ റിലീസ് ആണ് മാർച്ച് മാസത്തിൽ കാത്തിരിക്കുന്നത് . പൃഥ്വിരാജ് സുകുമാരൻ നായകൻ ആയെത്തുന്ന “കോൾഡ് കേസ് “,കുഞ്ചാക്കോ ബോബനും തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻ താരയും ഒന്നിക്കുന്ന “നിഴൽ ” എന്നീ ചിത്രങ്ങൾ മാർച്ച് മാസത്തിലെ ആരംഭത്തിൽ റിലീസിനൊരുങ്ങുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട് .മാർച്ച് 4 നു ഈ ചിത്രങ്ങൾ തിയേറ്ററുകളിൽ റിലീസ്‌ ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

ഛായാഗ്രാഹകനും സംവിധായകനും ആയ തനു ബാലക് സംവിധാനം ചെയ്യുന്ന ഒരു ഇൻവെസ്റിഗേറ്റിവ് ത്രില്ലർ ചിത്രമായിരിക്കും പൃഥ്വിരാജ് സുകുമാരന്റെ “കോൾഡ് കേസ് “.സത്യജിത് എന്ന പോലീസ് ഉദ്യോഗസ്ഥൻ ആയി പൃഥ്വിരാജ് എത്തുന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അതിഥി ബാലൻ എത്തുന്നു. ജോമോൻ ടി ജോൺ ,ഗിരീഷ് ഗംഗാധരൻ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം പൂർണമായും തിരുവനന്തപുരത്താണ് ചിത്രീകരിച്ചത് .

കേരള സംസ്ഥാന അവാർഡ് ജേതാവായ എഡിറ്റർ അപ്പു ഭട്ടതിരിയുടെ ആദ്യത്തെ സംവിധാന സംരംഭം ആണ് കുഞ്ചാക്കോ ബോബനും നയൻ താരയും ഒന്നിക്കുന്ന “നിഴൽ “. ജോൺ ബേബി എന്ന ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയി കുഞ്ചാക്കോ ബോബൻ എത്തുന്ന ചിത്രം ഒരു ത്രില്ലർ സിനിമയായിരിക്കും .ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത “ലവ് ആക്ഷൻ ഡ്രാമ ” എന്ന സിനിമയ്ക്ക് ശേഷം നയൻ താര അഭിനയിക്കുന്ന മലയാള സിനിമയാണിത് .

ഈ സിനിമകൾക്ക് പുറമെ ആന്റണി വർഗീസിന്റെ “അജഗജനതന്ത്രം “, ജയസൂര്യ നായകൻ ആയെത്തുന്ന “സണ്ണി ” എന്നീ ചിത്രങ്ങളും തിയേറ്ററിൽ റിലീസിനായി ഒരുങ്ങുന്നുണ്ട്. മാർച്ച് 26 നു പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകൻ ആകുന്ന ബ്രഹ്മാണ്ഡ ചിത്രം “മരക്കാർ അറബിക്കടലിന്റെ സിംഹം ” തിയേറ്ററുകളിൽ റിലീസ് ചെയ്യും .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top