Movlog

Movie Express

“വെള്ളേപ്പ”ത്തിനു ശേഷം ഒരു റൊമാന്റിക് ഹൊറർ ചിത്രവുമായി പ്രവീൺ രാജ് പൂക്കാടൻ.

“വെള്ളേപ്പം” എന്ന ചിത്രത്തിനുശേഷം പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബഹുഭാഷാ ചിത്രമാണ് “വെർജിൻ”. ഒരു റൊമാന്റിക് ഹൊറർ ആയി ഒരുക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, ചൈനീസ് എന്നീ ഭാഷകളിൽ ആയിട്ടാണ് റിലീസ് ചെയ്യുന്നത്. കിട്ടുണ്ണി സർക്കസ് ഇന്റർനാഷണലിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം ബ്ലാക്ക് മാജിക് അർസ 12കെ ക്യാമറയും, വാൾപേപ്പർ എൽഇഡി ലൈറ്റിംഗ് ടെക്നോളജിയും ഉപയോഗിച്ചു ചിത്രീകരിക്കുന്ന ആദ്യത്തെ ഇന്ത്യൻ ചിത്രമായിരിക്കും. ചൈനയിലെ പ്രശസ്തമായ വിഎഫ്എക്സ് ഡിസൈനിങ് കമ്പനിയായ ബ്ലൂ ഫോക്സ് ഡിസൈൻസ് ആണ് ഇതിലെ വിഎഫ്എക്സ് സീക്വൻസുകൾ ചെയ്യുന്നതും ചൈനയിൽ പ്രദർശനത്തിനെത്തിക്കുന്നതും.

നവാഗതരായ അനേകം പ്രതിഭാശാലികൾ അണിനിരക്കുന്ന ചിത്രത്തിൽ ഒരു ഹൊറർ സിനിമയ്ക്ക് വേണ്ട ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സാങ്കേതികവിദ്യയാണ് ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. ഈ സിനിമയുടെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മോഹൻ പുതുശ്ശേരി ആണ്. സംഗീതം ഒരുക്കിയത് രതീഷ് കൃഷ്ണയും കാസ്റ്റിംഗ് കൊറിയോഗ്രാഫി നിർവഹിച്ചത് പബ്ലിസിറ്റി ഡിസൈനറായ റാണാപ്രതാപ് ആണ്. ജിമ്മി ജിബ്, ക്രെയ്ൻ, ഗിമ്പൽ എന്നിവയെല്ലാം ഒഴിവാക്കി ലേറ്റസ്റ്റ് എഫ്‌പിവി ഡ്രോണുകൾ ഉപയോഗിക്കുന്ന ചിത്രത്തിൽ ഷോട്ടുകളുടെ സ്റ്റെബിലൈസേഷൻ ഡിജിറ്റലൈസ് ചെയ്യുന്ന ക്യാമറകൾ ഉപയോഗിക്കുന്നതിനോടൊപ്പം വാർപ്പ് സ്റ്റെബിലൈസേഷൻ സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top