Movlog

Movie Express

തെന്നിന്ത്യൻ സൂപ്പർ താരം പ്രകാശ് രാജ് വീണ്ടും വിവാഹിതനായി ! ഫോട്ടോസ് വൈറൽ

അഞ്ചു തവണ ദേശീയ പുരസ്കാരം നേടിയ അതുല്യ പ്രതിഭയാണ് പ്രകാശ് രാജ്. സ്റ്റേജ് ഷോകളിലും മിനിസ്ക്രീനിലും പ്രവർത്തിച്ചതിനു ശേഷമായിരുന്നു പ്രകാശ് രാജ് സിനിമയിലേക്ക് കടക്കുന്നത്. തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവച്ച താരം തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം സജീവമാണ്. ഇതിനു പുറമേ ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുള്ള താരത്തിന്റെ അഭിനയപാടവം കൊണ്ട് നിരവധി പുരസ്കാരങ്ങൾ ആണ് കരസ്ഥമാക്കിയത്. ഇപ്പോഴിതാ മകന്റെ ആവശ്യപ്രകാരം വീണ്ടും വിവാഹിതൻ ആയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. താരം തന്നെയാണ് ഈ വാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്.

മകൻ വേദാന്തിന്റെ ആഗ്രഹമായിരുന്നു മകന്റെ മുന്നിൽവെച്ച് അമ്മയും അച്ഛനും വിവാഹം കഴിക്കണമെന്ന്. മകന്റെ ആഗ്രഹം സാധിക്കുവാൻ ആയി പ്രകാശ്‌രാജും പോണിവർമയും അങ്ങനെ വീണ്ടും വിവാഹിതരായി. മാതാപിതാക്കളുടെ വിവാഹത്തിന് സാക്ഷിയാകാൻ ഉള്ള മകന്റെ ആഗ്രഹം സാക്ഷാത്കരിച്ചിരിക്കുകയാണ് പ്രകാശ്‌രാജ്. ഇതോടൊപ്പം പഴയ വിവാഹ ഫോട്ടോയും താരം പങ്കു വെച്ചിട്ടുണ്ട്. ആദ്യഭാര്യയുടെ മക്കളായ മേഘ്നയും പൂജയും വിവാഹത്തിൽ പങ്കെടുത്തു. ബോളിവുഡിലെ പ്രശസ്ത കോറിയോഗ്രാഫർ ആയ പോണി വർമയെ 2010ൽ ആണ് പ്രകാശ് രാജ് വിവാഹം കഴിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള ഹൃദയഹാരിയായ നിമിഷങ്ങൾ പ്രകാശ് രാജ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഒപ്പും ഒരു നല്ല സുഹൃത്തും പ്രണയിനിയും ജീവിതത്തിലുടനീളം ഒരു മികച്ച സഹയാത്രികയുമായ ഭാര്യയോട് നന്ദിയും അറിയിച്ചു താരം.

Click to comment

You must be logged in to post a comment Login

Leave a Reply

To Top