Movlog

Movie Express

മോഹൻലാൽ ചിത്രം “റാം”ൽ നിന്നും പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി “മാമാങ്കം ” നായിക പ്രാചി.

എം പദ്മകുമാർ സംവിധാനം ചെയ്‌ത്‌ മെഗാസ്റ്റാർ മമ്മൂട്ടി നായകൻ ആയി 2019ൽ പുറത്തിറങ്ങിയ ചരിത്ര പ്രാധാന്യമുള്ള ബ്രഹ്മാണ്ഡ ചിത്രമായിരുന്നു “മാമാങ്കം”. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദൻ, സുദേവ് നായർ, അനു സിതാര, സിദ്ധിഖ്, കനിഹ, മാസ്റ്റർ അച്യുതൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ സിനിമയിലെ നായിക താരസുന്ദരി പ്രാചി തെഹ്‌ലാൻ ആയിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ മനം കവരാൻ ഈ നടിക്ക് സാധിച്ചു. “മാമാങ്കം” എന്ന സിനിമയ്ക്ക് ശേഷം മോഹൻലാൽ നായകൻ ആകുന്ന “റാം ” എന്ന ചിത്രത്തിലേക്ക് താരത്തിന് അവസരം ലഭച്ചിരുന്നു. ജീത്തു ജോസഫ് -മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് “റാം “. എന്നാൽ ഈ സിനിമയിലേക്കുള്ള ക്ഷണം പ്രാചി തെഹ്‌ലാൻ നിരസിക്കുകയായിരുന്നു.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ “റാം” എന്ന ചിത്രത്തിലേക്കുള്ള ക്ഷണം നിരസച്ചതിനുള്ള കാരണം താരം വെളിപ്പെടുത്തിയിരുന്നു. “മാമാങ്കം ” എന്ന സിനിമയിലെ ഉണ്ണിമായ ഒരു നടിക്ക് ലഭിക്കാവുന്നതിൽ വെച്ച് സ്വപ്നതുല്യമായ ഒരു കഥാപാത്രമായിരുന്നു. സിനിമയിലൂടെ കേരളത്തിനെ കുറിച്ച് കൂടുതൽ അറിയാനും ഈ കഥാപാത്രം വഴിയൊരുക്കി. വളരെയധികം ശ്രദ്ധേയമായ ആ കഥാപാത്രത്തിന് ശേഷം തമിഴിലും തെലുങ്കിലും ആയി നിരവധി അവസരങ്ങൾ തേടി വന്നു എന്ന് പ്രാചി വെളിപ്പെടുത്തി.

എന്നാൽ കോവിഡ് പ്രതിസന്ധികൾ കാരണം പല പ്രോജക്ടുകളും താൽക്കാലികമായി ഒഴിവാക്കുകയായിരുന്നു. “തൃശങ്കു ” എന്ന തെലുങ്ക് സിനിമയായിരിക്കും കോവിഡ് പ്രതിസന്ധികൾക്ക് ശേഷം റിലീസിനൊരുങ്ങുന്ന പ്രാചിയുടെ ഏറ്റവും പുതിയ സിനിമ. മോഹൻലാൽ നായകൻ ആകുന്ന “റാം ” എന്ന സിനിമയിലേക്ക് പ്രാചിയെ പരിഗണിച്ചിരുന്നെങ്കിലും, ഒരു നടി എന്ന നിലയിൽ തനിക്ക് ആ സിനിമയിൽ ചെയ്യാൻ ഒന്നുമില്ല എന്ന് തോന്നിയതിനാൽ അത് നിരസിക്കുകയായിരുന്നു. നടനവിസ്മയം മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യണം എന്നത് ഒരു സ്വപ്നവും നേട്ടവും ആയി പ്രാചി കരുതുന്നു. എങ്കിലും സിനിമാമേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടുവാൻ നല്ല വേഷങ്ങൾ ചെയ്യണം എന്ന് താരം ആഗ്രഹിക്കുന്നു. അഭിനയസാധ്യതയുള്ള കഥാപാത്രങ്ങൾക്കായി കാത്തിരിക്കും എന്ന് പ്രാചി വെളിപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top