Movlog

Faith

പ്രശസ്ത സീരിയൽ നടി ശ്രീ ലക്ഷ്മി അന്തരിച്ചു!

നിരവധി സിനിമകളിലും പരമ്പരകളിലും ഹ്രസ്വ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി ശ്രീലക്ഷ്മി അന്തരിച്ചു. 38 വയസ്സായിരുന്നു പ്രായം. സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളാണ് ശ്രീലക്ഷ്മി. തൃപ്പൂണിത്തറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്ത കലാലയത്തിൽ വിവിധ ബാലെകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ശ്രീലക്ഷ്മി, ചെല്ലപ്പൻ ഭവാനി ദേവിയുടെ ഭാരതീയ നൃത്ത കലാ ക്ഷേത്രത്തിലായിരുന്നു നൃത്ത അഭ്യാസത്തിന് അരങ്ങേറ്റം കുറിച്ചത്.

പത്തനംതിട്ട മുദ്ര നൃത്ത വേദിയുടെ “അർധാംഗന ” എന്ന ബാലെയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020ലെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട് താരം. സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്ക് ഉള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തലശ്ശേരി മാഹി സ്വദേശിയായ വിനോദിന്റെ ഭാര്യയായ ശ്രീലക്ഷ്മിയുടെ മക്കൾ വൈഷ്ണവും അഭിനവും കുറിച്ചി എ.വി..എച്ച്.എസ്.എസ് വിദ്യാർഥികളാണ്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ആണ് സംസ്കാര ചടങ്ങുകൾ.

Click to comment

You must be logged in to post a comment Login

Leave a Reply

To Top