Movlog

Movie Express

ബിഗ് ബോസിലേക്ക് വരുമ്പോൾ ഉണ്ടായ മകന്റെ പ്രതികരണം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മറ്റു ഗെയിം ഷോകളിൽ നിന്നും വ്യത്യസ്തമായി മത്സരാർത്ഥികൾ എല്ലാവരും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീടിനകത്തു തന്നെ താമസിച്ചു മത്സരിക്കുന്ന വേറിട്ട ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ഷോ മലയാളത്തിൽ അവതരിപ്പിക്കുന്നത് നടനവിസ്മയം മോഹൻലാൽ ആണ്. ബിഗ് ബോസ് സീസൺ വൺ ആരംഭിച്ചപ്പോൾ ആദ്യമൊക്കെ ഒരുപാട് വിമർശനങ്ങൾ ഉയർന്നുവെങ്കിലും പിന്നീട് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ആദ്യ സീസണിലെ മികച്ച വിജയത്തോടെ രണ്ടാമത്തെ സീസൺ ആരംഭിച്ചുവെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു.

പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ബിഗ്ബോസ് സീസൺ ത്രീ വരുന്നു എന്ന അണിയറപ്രവർത്തകർക്ക് പ്രഖ്യാപിച്ചത്. ബിഗ്ബോസ് സീസൺ ത്രീ പ്രഖ്യാപിച്ചതു മുതൽ ആരെല്ലാം ആയിരിക്കും മത്സരാർത്ഥികൾ എന്ന ആകാംക്ഷയിൽ ആയിരുന്നു ആരാധകർ. അന്നുമുതലേ ഒരുപാട് താരങ്ങളുടെ പേരുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ആദ്യം മുതലേ ഉയർന്നുകേട്ട ഒരു പേരായിരുന്നു പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെത്. ഫെബ്രുവരി 14 വാലന്റ്റൈൻസ് ദിനത്തിലായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 3 യുടെ ഗ്രാൻഡ് ഓപ്പണിങ്. ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായി ഭാഗ്യലക്ഷ്മിയും എത്തിയതോടെ നിരവധി പേരാണ് താരത്തിനെ പിന്തുണച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നത്.

അമ്മ ബിഗ്ബോസ് ഷോയിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള മക്കളുടെ പ്രതികരണം ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് ഹൗസിലേക്ക് വരുമ്പോൾ മൂത്തമകൻ സ്ഥലത്തില്ലായിരുന്നു. ഇളയമകനാണ് എയർപോർട്ടിൽ കൊണ്ടു വിട്ടത്. ബിഗ് ബോസ് ഹൗസിൽ മത്സരിക്കുന്ന വിവരം മൂത്തമകൻ അറിഞ്ഞിട്ടിലായിരുന്നു. എങ്കിലും ബിഗ് ബോസിൽ നിന്നും കോൺടാക്ട് ചെയ്യുമ്പോൾ മകനോട് പറഞ്ഞിരുന്നുവെന്നും അപ്പോൾ ഒന്നും തീരുമാനിച്ചിട്ടില്ലായിരുന്നു എന്നും ഭാഗ്യലക്ഷ്മി പറയുന്നു. ബിഗ് ബോസിൽ എത്തി മൂന്നു ദിവസം കഴിഞ്ഞപ്പോൾ ആണ് മൂത്തമകൻ തിരുവനന്തപുരത്തെത്തിയത്. വീട്ടിലെത്തിയ മകൻ അമ്മ എവിടെ എന്ന് ചോദിച്ചതുമില്ല അമ്മയെ വീട്ടിൽ കാണാനില്ലല്ലോ എന്ന് പറഞ്ഞ് തന്നെ വിളിച്ചതും ഇല്ല എന്ന് താരം പറയുന്നു. താനും മകനെ വിളിച്ചില്ല എന്നും ഒരാഴ്ച കഴിഞ്ഞപ്പോൾ, “ഞാനാണ് നിന്റെ അമ്മയാണ്” എന്ന് മെസ്സേജ് അയച്ചു എന്നു ഭാഗ്യലക്ഷ്മി പറയുന്നു. എന്നിട്ടും മകൻ മറുപടി ഒന്നും അയച്ചില്ല.

പിറ്റേദിവസം “നാളെ വിളിക്കാം “എന്ന് ഒരു മെസ്സേജ് വന്നു. പിന്നീട് രണ്ടു ദിവസം കഴിഞ്ഞാണ് മകൻ വിളിച്ചത് എന്നും ഷോയെ കുറിച്ച് ഒന്നും സംസാരിച്ചില്ല എന്നും താരം പറയുന്നു. എന്നാൽ ഇളയ മകനും ഭാര്യയും താൻ ഡ്രസ്സ് ചെയ്തത് എങ്ങനെ എന്നൊക്കെ അറിയാൻ വീഡിയോ കോൾ ചെയ്തിരുന്നു എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. മൂത്ത മകൻ പിന്നീട് വിളിച്ചതുമില്ല അവസാനം ഒരു മെസ്സേജ് മാത്രം അയച്ചു, ഇന്നാണോ നിങ്ങളുടെ പരിപാടി എന്ന്. അതെ എന്നു പറഞ്ഞപ്പോൾ ഒരു “ഓൾ ദ ബെസ്റ്റ്” പോലും മകൻ പറഞ്ഞില്ല എന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top