Movlog

Movie Express

താര സഹോദരിമാരുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

“പാരിജാതം” എന്ന ഒരൊറ്റ സീരിയൽ കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രസ്ന. ആ ഒരു പരമ്പര കൊണ്ടു മാത്രം ഇന്നും ആരാധകർ രസ്നയെ ഓർക്കുന്നു. പരമ്പരയിൽ ഇരട്ടവേഷം ആയിരുന്നു താരത്തിനു ഉണ്ടായിരുന്നത്. അരുണ, സീമ എന്നീ രണ്ട് സഹോദരിമാരുടെ കഥയായിരുന്നു ഇത്. ഒരു നാടൻ കഥാപാത്രവും തികച്ചും വ്യത്യസ്തമായ വില്ലൻ കഥാപാത്രത്തെയാണ് രസ്ന അസാമാന്യ മികവോടെ പരമ്പരയിൽ അവതരിപ്പിച്ചത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു “പാരിജാതം” എന്ന പരമ്പരയിൽ താരം അഭിനയിച്ചത്. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയമികവ് കൊണ്ട് ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു.

സീരിയലിൽ മാത്രമല്ല സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. “ചോക്ലേറ്റ്”,”കാര്യസ്ഥൻ “, “വെള്ളരിപ്രാവിന്റെ ചങ്ങാതി” എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലും അഭിനയിച്ചിട്ടുള്ള താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത് ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ഷാജു ശ്രീധരന്റെ സംഗീത ആൽബങ്ങളിലൂടെ ആയിരുന്നു രസ്ന അഭിനയരംഗത്ത് തുടക്കം കുറിച്ചത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ ഭാഷകളിലും താരം തിളങ്ങിയിരുന്നു. ഇന്ന് അഭിനയ ജീവിതം വിട്ട് ഭർത്താവ് ബൈജു ദേവരാജനും രണ്ടു മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് രസ്ന.

രസ്നയും അനിയത്തിമെർഷീന നീനുവും കൂടിയുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “സത്യ എന്ന പെൺകുട്ടി”യിലെ നായികയാണ് രസ്നയുടെ അനിയത്തി നീനു. താര സഹോദരിമാരുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. രണ്ടുകുട്ടികളുടെ അമ്മയാണെന്ന് രസ്നയെ കണ്ടാൽ പറയില്ല എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

അഭിനയത്തിലേക്ക് തിരികെ വരുമോ എന്ന ആരാധകരുടെ ചോദ്യത്തിനോട് അതിനെക്കുറിച്ച് ചിന്തിക്കാൻ പോലും തനിക്ക് ഇപ്പോൾ സമയമില്ല എന്നാണ് രസ്ന പറഞ്ഞത്. ഭർത്താവ് ബൈജു ദേവരാജ് ഏറെ തിരക്കുള്ള സമയമാണിത് എന്നും ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ മറ്റൊരാളെ ഏൽപ്പിക്കുന്നത് തനിക്ക് താല്പര്യം ഇല്ല എന്നും താരം വ്യക്തമാക്കി. അദ്ദേഹത്തിന് പിന്തുണയേകി നല്ലൊരു കുടുംബിനിയായി ജീവിക്കാനാണ് ആഗ്രഹമെന്നും താരം കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top