Movlog

Movie Express

ഓഫർ കിട്ടണമെങ്കിൽ ചെയ്യേണ്ടത് അഞ്ചു നിർമാതാക്കൾക്കൊപ്പം അവരുടെ ഇഷ്ടത്തിനൊത്ത് മാറി മാറി കിടക്കണം

“സിനിമ കമ്പനി” എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവച്ച് താരമാണ് ശ്രുതി ഹരിഹരൻ. തിരുവനന്തപുരത്ത് ഒരു തമിഴ് കുടുംബത്തിൽ ജനിച്ച ശ്രുതി ഹരിഹരൻ വളർന്നത് ബംഗളൂരുവിലാണ്.

മാതൃഭാഷ തമിഴ് ആണെങ്കിലും മലയാളം, കന്നഡ, ഹിന്ദി ഭാഷകളെല്ലാം അറിയാം താരത്തിന്. ഭരതനാട്യത്തിലും കോൺടെംപോററി ഡാൻസിലും പരിശീലനം നേടിയിട്ടുള്ള താരം സ്കൂൾ, കോളേജ് പഠനകാലം മുതൽ കലാരംഗത്ത് സജീവമായിരുന്നു.

അഭിനയത്തിനു പുറമേ കന്നഡ സിനിമയിൽ അസിസ്റ്റന്റ് കോറിയോഗ്രാഫർ ആയും താരം പ്രവർത്തിച്ചിട്ടുണ്ട്. പശ്ചാത്തല നർത്തകി ആയും പ്രവർത്തിച്ച താരം നിരവധി ഗാനങ്ങളിൽ മൂന്നു വർഷത്തോളം ബാക്ക് ഗ്രൗണ്ട് ഡാൻസർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

പവൻ കുമാറിന്റെ നായികയായി “ലൂസിയ” എന്ന ചിത്രത്തിലൂടെയായിരുന്നു താരം കന്നഡയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ രണ്ടു ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു കൊണ്ട് സ്വന്തമായി ഡബ്ബ് ചെയ്ത് മികച്ച പ്രേക്ഷക സ്വീകാര്യത നേടി താരം.

മികച്ച നടിക്ക് ഉള്ള കർണാടക സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ശ്രുതിക്ക് 66മത് ദേശീയ പുരസ്കാരങ്ങൾക്ക് “നതിചാരമി” എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് സ്പെഷ്യൽ മെൻഷൻ പുരസ്കാരവും ലഭിച്ചിരുന്നു. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ തിളങ്ങിയ താരം 2016ൽ സ്വന്തമായി കലാത്മിക എന്ന നിർമാണ കമ്പനി ആരംഭിക്കുകയായിരുന്നു. നിരവധി ചിത്രങ്ങൾ ആണ് തന്റെ നിർമാണ കമ്പനി വഴി താരം നിർമിച്ചത്.

2017ൽ ട്രെയിനറും മാർഷ്യൽ ആർട്ടിസ്റ്റ് ആയ രാംകുമാറിനെ വിവാഹം കഴിച്ച ശ്രുതി ഹരിഹരൻ 2019ൽ മകൾ ജാനകിക്ക് ജന്മം നൽകുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. ശ്രുതി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത് അഭിമുഖത്തിൽ നടി നടത്തിയ ചില വെളിപ്പെടുത്തലുകളാണ്.

സിനിമയിലേക്ക് വന്ന ആരംഭകാലത്ത് അനുഭവിക്കേണ്ടി വന്ന ചിലർ കാര്യങ്ങൾ ആണ് താരം തുറന്നു പറയുന്നത്. പതിനേഴാമത്തെ വയസ്സിലായിരുന്നു ശ്രുതിക്ക് കന്നഡ സിനിമയിൽ നിന്നും ഒരു വലിയ സംവിധായകന്റെ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. അഞ്ച് നിർമ്മാതാക്കൾ ഒരുമിച്ചു നിർമ്മിക്കുന്ന ആ സിനിമയുടെ അവസരം നിരസിക്കുകയായിരുന്നു താരം. അതിലെ ഓരോ നിർമാതാവിന്റെയും ഇഷ്ടമനുസരിച്ച് താരത്തെ മാറിമാറി ഉപയോഗിക്കുമെനന്നായിരുന്നു അവർ പറഞ്ഞത്.

ഇതിനു സമ്മതമാണെങ്കിൽ മാത്രമേ സിനിമയിൽ അവസരം നൽകുകയുള്ളൂ എന്നായിരുന്നു ശ്രുതിക്ക് മുന്നിൽ വെച്ച ഓഫർ. എന്നാൽ ആ കാരണം കൊണ്ട് തന്നെ ശ്രുതി ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. ശ്രുതിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. സിനിമയിൽ അവസരം ലഭിക്കാൻ വേണ്ടി ആ സിനിമയിൽ പ്രവർത്തിക്കുന്ന പല പ്രമുഖരുടെയും കൂടെ കിടക്ക പങ്കിടേണ്ട ഒരു വൃ ത്തി കെ ട്ട സമ്പ്രദായത്തെ ആണ് കാസ്റ്റിംഗ് കൗച് എന്ന് വിശേഷിപ്പിക്കുന്നത് .

സിനിമ എന്ന മായിക ലോകത്തിന്റെ ഭാഗം ആവാനും അത് തരുന്ന പ്രശസ്തിയും പണവും ലഭിക്കുവാനും പല ആളുകൾ ഇതിനു തയ്യാർ ആയിട്ടുണ്ട് എന്നത് വളരെ വിഷമകരമായ ഒരു സത്യം മാത്രം.സിനിമയിൽ കാ സ്റ്റിം ഗ് കൗ ച് ഉണ്ടെന്ന് വിവിധ സിനിമ മേഖലയിലെ പല മുൻ നിര നായികമാരും തുറന്നു സമ്മതിച്ചിട്ടുണ്ട്. പുതു മുഖങ്ങൾ ആയി വരുന്ന ചെറുപ്പക്കാരികളെയാണ് ഇത്തരക്കാർ ചൂ ഷ ണം ചെയ്യുന്നത്. സിനിമ മോഹം തലയ്ക്ക് പിടിച്ച അത്തരക്കാർ ഏതു മാർഗത്തിനും വഴങ്ങി കൊടുക്കും എന്നും പല താരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top