Movlog

Faith

വേദനകൾക്കിടയിൽ പ്രൊഡ്യൂസറും പാചക വിദഗ്ധനും ആയ നൗഷാദും ഗുരുതരാവസ്ഥയിൽ ! പ്രാർത്ഥനയുമായി സഹപ്രവർത്തകർ

പ്രൊഡ്യൂസറും പാചക വിദഗ്ധനും ആയ നൗഷാദിന്റെ ഭാര്യ വിടപറഞ്ഞിട്ടു രണ്ടാഴ്ച തികയുന്ന വേളയിൽ അദ്ദേഹവും ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണെന്ന് വിഷമത്തോടെ സഹപ്രവർത്തകന്റെ പോസ്റ്റ്. മലയാളികൾക്ക് പ്രിയങ്കരനായ അദ്ദേഹം മികച്ച ഒരു പാചക വിദഗ്ധൻ ആണ്. കൂടുതലായ കുക്കിംഗ് ഷോകളിൽ നമുക്ക് മുന്നിൽ എത്രയോ എപ്പിസോഡുകൾ അദ്ദേഹത്തെ കണ്ടിരുന്നിരിക്കുന്നു. കൂടാതെ മലയാള സിനിമയിലെ മമ്മുക്ക നായകനായ കാഴ്ച, ചട്ടമ്പിനാട്, ബെസ്റ് ആക്ടർ, ദിലീപ് നായകനായ ലയൺ, സ്പാനിഷ് മസാല, ജയസൂര്യ നായകനായ പയ്യൻസ് എന്നീ ചിത്രങ്ങൾ നിര്മിച്ചിട്ടും ഉണ്ട്.

നിലവിൽ അദ്ദേഹം ഇപ്പോൾ തിരുവല്ലയിലെ ആശുപത്രിയിൽ ആരോഗ്യനില വളരെ ഗുരുതരമായി വെന്റിലേറ്ററിൽ ആണെന്നാണ് പോസ്റ്റ്. പോസ്റ്റിന്റെ പൂർണ്ണ രൂപം “എൻറെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിൻറെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെൻറിലേറ്റർ ഇൽ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം – രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിൻറെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്”

Click to comment

You must be logged in to post a comment Login

Leave a Reply

To Top