Movlog

Movie Express

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ആ സന്തോഷം പങ്കു വെച്ചു നസ്രിയ ! ഇനി പുതിയ നാളെ

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരദമ്പതികൾ ആണ് ഫഹദ് ഫാസിലും നസ്രിയ നാസിമും. ബാലതാരമായി മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് നസ്രിയ നാസിം. ബ്ലെസ്സി സംവിധാനം ചെയ്‌ത്‌ മമ്മൂട്ടി നായകനായ “പളുങ്ക്” എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി എത്തിയ നസ്രിയ പിന്നീട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികയായി മാറുകയായിരുന്നു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും സജീവമായിരുന്ന താരം പ്രശസ്ത യുവതാരം ഫഹദ് ഫാസിലിനെ ആയിരുന്നു വിവാഹം കഴിച്ചത്.

ഇതിഹാസ സംവിധായകൻ ഫാസിലിന്റെ മകനാണ് ഫഹദ് ഫാസിൽ. “കൈയ്യെത്തും ദൂരത്ത്” എന്ന ഫാസിൽ ചിത്രത്തിലൂടെയായിരുന്നു ഫഹദ് ഫാസിൽ മലയാള സിനിമയിലെത്തുന്നത്. എന്നാൽ ആദ്യ ചിത്രത്തിലെ പരാജയത്തിനു ശേഷം ഒരു ഇടവേള എടുത്ത ഫഹദ് ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. പിന്നീട് ഒന്നിനു പിന്നാലെ ഒന്നായി മികച്ച വേഷങ്ങൾ ചെയ്തു യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയമായ താരമായി മാറി ഫഹദ്.

അഭിനയമികവ് കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും ആരാധകർ ഏറെയാണ് താരത്തിന്. നായകനായി തിളങ്ങുന്ന സമയത്ത് തന്നെ തെലുങ്കിലും തമിഴിലും വില്ലനായി തിളങ്ങി തെന്നിന്ത്യൻ യുവ താരനിരയിൽ ഏറ്റവും ശ്രദ്ധേയനായ താരമായി മാറിയിരിക്കുകയാണ് ഫഹദ്. നിരവധി പുരസ്കാരങ്ങൾ ഇതിനോടകം നേടിയെടുത്ത താരം “ബാംഗ്ലൂർ ഡെയ്സ്” എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആയിരുന്നു നസ്രിയയുമായി പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

ആ പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. 2014ൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു “കൂടെ”എന്ന സിനിമയിലൂടെ നസ്രിയ ഗംഭീര തിരിച്ചുവരവ് നടത്തിയത്. പിന്നീട് ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത നസ്രിയ.

രണ്ടാം വരവിൽ നിർമ്മാതാവ് കൂടിയായ നസ്രിയ നാനിയുടെ നായിക ആയി തെലുങ്ക് സിനിമയിലേക്ക് ചുവടു വെച്ചിരിക്കുകയാണ് ഇപ്പോൾ. ഇപ്പോഴിതാ താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ഈദ് മുബാറക് ആയിട്ടും താരദമ്പതികളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ എത്താത്തതിനെ തുടർന്ന് ആകെ വിഷമിച്ചിരിക്കുകയായിരുന്ന ആരാധകർ.

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന താരദമ്പതികളുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം ആകുന്നത്. നസ്രിയ തന്നെ ആണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വെച്ചത്. ചിത്രങ്ങൾ പങ്കു വെച്ച് നിമിഷനേരത്തിനകം തന്നെ എല്ലാം വൈറൽ ആവുകയായിരുന്നു. ആരാധകർക്ക് ഈദ് മുബാറക് ആശംസിക്കുകയാണ് താരദമ്പതികൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top