Movlog

Movie Express

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി നാദിർഷയുടെ മകൾക്ക് വരൻ നൽകിയ മഹർ.

സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തരംഗമാവുന്നത് നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങുകളും ചിത്രങ്ങളുമാണ്. മിമിക്രി രംഗത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്നു നടനായും ഗായകനായും പിന്നീട് സംവിധായകൻ ആയും മാറിയ താരമാണ് നാദിർഷ. നാദിർഷായുടെ മൂത്ത മകൾ ആയിഷയുടെ വിവാഹാഘോഷത്തിന്റെ വിശേഷങ്ങൾ ആയിരുന്നു കഴിഞ്ഞ ഒരാഴ്ച ആയി സമൂഹ മാധ്യമങ്ങളിൽ നിറയെ. ആയിഷയുടെ ഉറ്റ സുഹൃത്തും ദിലീപിന്റെ മകളും ആയ മീനാക്ഷി ചടങ്ങുകളിൽ എല്ലാം സജീവ സാന്നിധ്യമായിരുന്നു. ആയിഷയെക്കാൾ സമൂഹ മാധ്യമങ്ങളിൽ ആരധകർ ഏറ്റെടുത്തത് താരപുത്രിയുടെ ചിത്രങ്ങളും വീഡിയോകളുമാണ്. ദിലീപും കാവ്യയും മീനാക്ഷിയും ചടങ്ങുകളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു.

വളരെ ആഡംബരത്തോടു കൂടിയാണ് ആയിഷയുടെ വിവാഹ ചടങ്ങുകൾ എല്ലാം നടന്നത്. ഒരുപാട് കാലത്തിനു ശേഷമാണ് ഇത്ര ഗംഭീരമായൊരു വിവാഹ ആഘോഷം മലയാളികൾ കാണുന്നത്. ദിവസങ്ങളോളം നീണ്ട പാട്ടും നൃത്തവും പാർട്ടിയുമായി അതിമനോഹരമായ ഒരു ദൃശ്യവിരുന്ന് ആയിരുന്നു ആയിഷയുടെ വിവാഹ വീഡിയോ. ഓരോ ചടങ്ങിനും വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് പോലും ഡ്രെസ് കോഡ് ഉണ്ടായിരുന്നു എന്നതാണ് പ്രധാന ആകർഷണം. വിവാഹത്തിന് കറുപ്പും ചുവപ്പും അണിഞ്ഞാണ് വധൂവരന്മാരും കുടുംബാംഗങ്ങളും അതിഥികളും എത്തിയത്.താരസമ്പന്നമായ വിവാഹത്തിൽ മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളും നവ വധുവിനും വരനെയും ആശീർവദിക്കാൻ എത്ത. കാസറഗോഡ് ഉപ്പള സ്വദേശിയായ ബിലാൽ ആണ് ആയിഷയുടെ വരൻ. മൂന്ന് ദിവസം നീണ്ട വിവാഹ ചടങ്ങുകളിൽ അതീവ സുന്ദരി ആയിട്ടാണ് ആയിഷ നാദിർഷ എത്തിയത്. ആയിഷയുടെ വസ്ത്രങ്ങളും, മേക്കപ്പും , ആഭരണങ്ങളുമെല്ലാം വളരെ ശ്രദ്ധേയമായിരുന്നു.

ആയിഷയ്ക്ക് വരൻ നൽകിയ മഹർ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്. വജ്രക്കല്ലുകളും മുത്തുകളും ഒക്കെ ഘടിപ്പിച്ച അതിമനോഹരമായ ഒരു നെക്ലേസ് ആയിരുന്നു ബിലാൽ മഹർ ആയി ആയിഷയ്ക്ക് അണിഞ്ഞത്. മഹർ കൂടി അണിഞ്ഞപ്പോൾ ഒരു രാജകുമാരിയെ പോലെ തിളങ്ങുകയായിരുന്നു ആയിഷ. മഹർ സമ്മാനിക്കുന്നതിന്റെയും അത് അണിയിക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറൽ ആയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top