Movlog

Movie Express

പ്രേക്ഷകരെ കുടു കുടാ ചിരിപ്പിച്ച താരം അവസാന കാലത്ത് മരുന്നിനു പോലും ആശ്രയിക്കേണ്ടി വന്നു പോയി ! നടൻ ബാലകൃഷ്ണന്റെ ജീവിതം!

മലയാള സിനിമാ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച താരമാണ് എൻ എൽ ബാലകൃഷ്ണൻ. നടൻ മാത്രമല്ല ഒരു സിനിമ നിശ്ചല ഫോട്ടോഗ്രാഫർ കൂടിയായിരുന്നു അദ്ദേഹം. 170 ഓളം സിനിമകളിൽ നിശ്ചല ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട് എൻ എൽ ബാലകൃഷ്ണൻ. ഇതു കൂടാതെ ജി അരവിന്ദൻ, ജോൺ എബ്രഹാം, അടൂർ ഗോപാലകൃഷ്ണൻ, പി പത്മരാജൻ, ഭരതൻ, കെ സി ജോർജ് തുടങ്ങിയ ഇതിഹാസ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

180 ഓളം സിനിമകളിൽ നടനായി അഭിനയിച്ചിട്ടുള്ള താരം കേരളകൗമുദിയിൽ ഫോട്ടോ ജേർണലിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിയായ എൻ എൽ ബാലകൃഷ്ണൻ, നാരായണന്റെയും ലക്ഷ്മിയുടെയും ഏകമകൻ ആയിരുന്നു. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്നും പെയിന്റിംഗ് ഡിപ്ലോമ നേടിയെടുത്ത അദ്ദേഹം തിരുവനന്തപുരത്തെ വിവിധ സ്റ്റുഡിയോകളിൽ നിന്നും ഫോട്ടോഗ്രാഫി പരിശീലിച്ചു.

ഒടുവിൽ രൂപരേഖ സ്റ്റുഡിയോയിലെ നീലകണ്ഠപിള്ള ആയിരുന്നു ബാലകൃഷ്ണനെ ശോഭന പരമേശ്വരൻ നായർ എന്ന നിർമ്മാതാവിനെ പരിചയപ്പെടുത്തി കൊടുക്കുന്നത്. 1967ൽ പുറത്തിറങ്ങിയ “കള്ളിച്ചെല്ലമ്മ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ സ്റ്റിൽ ഫോട്ടോഗ്രാഫറായി ബാലകൃഷ്ണൻ മലയാള സിനിമയിലെത്തി. അരവിന്ദന്റെ ഒപ്പം 11 സിനിമയോളം ചെയ്തിട്ടുള്ള ബാലകൃഷ്ണൻ പത്മനാഭനോടൊപ്പം 8 സിനിമകൾ ചെയ്തിട്ടുണ്ട്.

സിനിമാ ചിത്രീകരണത്തിനിടയിൽ ചിത്രങ്ങൾ എടുക്കുന്ന ആദ്യത്തെ ഫോട്ടോഗ്രാഫർ ആയിരുന്നു ബാലകൃഷ്ണൻ. അതുവരെ രംഗങ്ങൾ ചിത്രീകരിച്ചതിനു ശേഷം ആയിരുന്നു സ്റ്റില്ലുകൾ എടുക്കാറുള്ളത്. ഫ്ലാഷ് ഉപയോഗിക്കാതെ വളരെ സ്വാഭാവികമായ ചിത്രങ്ങളെടുത്തു കൊണ്ട് ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് ബാലകൃഷ്ണൻ.

രാജീവ് അഞ്ചൽ സംവിധാനം ചെയ്ത “അമ്മാനം കിളി” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരം “ഓർക്കാപ്പുറത്ത്”, “ജോക്കർ”, “കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ”, “പട്ടണപ്രവേശം” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

സിനിമയിലൂടെ ഒരുപാട് ആളുകളെ ചിരിപ്പിച്ച അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ ദുരിതപൂർണമായ ദിവസങ്ങളായിരുന്നു നേരിടേണ്ടി വന്നത്. പ്രമേഹവും അതിനൊപ്പം ക്യാൻസറും ബാധിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങൾ പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.

അവസാനകാലത്ത് ഭക്ഷണത്തിനും മരുന്നിനും ആയി ഒരുപാട് ബുദ്ധിമുട്ടിയിരുന്ന ബാലകൃഷ്ണന് സഹായം ആവശ്യപ്പെട്ടുള്ള വാർത്തകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

ഒടുവിൽ 2014 ഡിസംബർ 25ന്, 72 മത്തെ വയസ്സിൽ ആയിരുന്നു അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു അദ്ദേഹം അന്ത്യശ്വാസം കൊണ്ടത്. അദ്ദേഹത്തിനു ഒരു മകനാണ്. രാജൻ എന്നാണ് മകന്റെ പേര്. മറ്റുള്ള നടന്മാരിൽ നിന്നും അദ്ദേഹത്തിന് വ്യത്യസ്തമാക്കിയത് അദ്ദേഹത്തിന്റെ പൊണ്ണത്തടി തന്നെയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top