Movlog

Faith

ജോർജ് മുത്തൂറ്റിന്റെ മരണത്തിൽ ദുരൂഹത എന്ന് ഡൽഹി പോലീസ് .

ഇന്ത്യയിലെ 26മത്തെ വലിയ സമ്പന്നൻ ആണ് എം ജി ജോർജ് മുത്തൂറ്റ്. 4.8 ബില്യൺ അമേരിക്കൻ ഡോളർ ആണ് അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്ത്. പത്തനംതിട്ട കോഴഞ്ചേരിയിലെ മുത്തൂറ്റിന്റെ വലിയ കാരണവർ തുടങ്ങിയ പ്രസ്ഥാനം ആണ് അവരുടെ മക്കളും കുടുംബവും മുന്നോട്ട് കൊണ്ട് പോയത്. ഇതിൽ വിഭജിച്ച ഒരു സ്ഥാപനം ആണ് മുത്തൂറ്റ് ഫിനാൻസ്. മുത്തൂറ്റ് ഫിനാൻസിന്റെ ഏറ്റവും മുതിർന്ന അംഗവും ചെയർമാനും ആണ് അന്തരിച്ച ജോർജ് മുത്തൂറ്റ്. ഇത് കൂടാതെ മുത്തൂറ്റ് ഫിൻകോർപ്, മിനി മുത്തൂറ്റ് തുടങ്ങി നിരവധി സംരംഭങ്ങൾ ഉണ്ടെങ്കിലും ഇവയിൽ ഏറ്റവും വലുത് മുത്തൂറ്റ് ഫിനാൻസ് തന്നെ ആണ്.

ഇതിന്റെ ഉടമസ്ഥൻ ആയ അന്തരിച്ച ജോർജ് മുത്തൂറ്റിന്റെ രണ്ടാമത്തെ മകൻ പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. വാക്ക് തർക്കത്തിനെ തുടർന്ന് ചില ഗുണ്ടകൾ കൊന്നു എന്നായിരുന്നു അന്ന് വാർത്തകൾ പ്രചരിച്ചത്. മറ്റു രണ്ടു മക്കൾ ആണ് സ്ഥാപനത്തിന്റെ നടത്തിപ്പ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഓർത്തോഡോക്സ് ക്രൈസ്തവ സഭയുടെ പ്രധാനപ്പെട്ട നേതാവ് കൂടിയാണ് ജോർജ് മുത്തൂറ്റ്. അദ്ദേഹം മുത്തൂറ്റ് ഏറ്റെടുക്കുമ്പോൾ ആകെ 31 ശാഖകൾ ഉണ്ടായിരുന്ന മുത്തൂറ്റിനെ ഇന്ന് കാണുന്ന 5550 ശാഖകളിലേക്ക് വളർത്തിയത് ജോർജ് മുത്തൂറ്റ് ആണ്. മുത്തൂറ്റ് ഫിനാന്സിനെ ഒരു ആഗോള ബ്രാൻഡ് ആക്കി മാറ്റിയത് അദ്ദേഹമാണ്.

അദ്ദേഹം അന്തരിച്ചത് മുതൽ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ആണ് പ്രചരിക്കുന്നത്. മുത്തൂറ്റിനെ പോലുള്ള വലിയൊരു സംരംഭത്തിന്റെ മുതലാളിയുടെ മരണം സംഭവിച്ചാൽ സാധാരണ ഗതിയിൽ പത്രങ്ങളിലെ ആദ്യ പേജിൽ മുഴുവനും അദ്ദേഹത്തിനെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും വരേണ്ടതാണ്. എന്നാൽ അദ്ദേഹത്തിന്റെ വിയോഗത്തിൽ അങ്ങനെ ഒന്നും സംഭവിച്ചില്ല.ഇത്രയേറെ പ്രശസ്തനായ ഒരു വ്യക്തിത്വത്തിന്റെ മരണവാർത്ത മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം നൽകാത്തത് ദുരൂഹത വർധിപ്പിക്കുന്നു. അതെ സമയം ഇംഗ്ളീഷ് മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ മരണം അപകടമരണം ആണ് എന്ന രീതിയിൽ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹിയിലെ വസതിയിലെ നാലാം നിലയിൽ നിന്ന് കാൽ വഴുതി വീണ് മരിച്ചു എന്നാണു ഈ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്ത എം ജി ജോർജ് മുത്തൂറ്റ് നാലാം നിലയിൽ നിന്നും വീണു മരിച്ചു എന്നത് ദുരൂഹതകൾ സൃഷ്ടിക്കുന്നു. സമ്പന്നർ ഒരിക്കലും അവരുടെ ആരോഗ്യത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ല. അതിനാൽ ഇത്തരം ഒരു കാരണം കൊണ്ട് അദ്ദേഹം മരണപ്പെട്ടതിലുള്ള അസ്വാഭാവികത കൂടുന്നു. ഇനി അഥവാ ഇത് സത്യമാണെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾ എന്ത് കൊണ്ട് ഇത് റിപ്പോർട്ട് ചെയ്യുന്നില്ല എന്നത് സാഹചര്യങ്ങളെ ഏറെ ദുരൂഹമാക്കുന്നു. സമൂഹത്തിൽ ഇത്രയേറെ പ്രശസ്തനായ ഒരു വ്യക്തിത്വം അപകടത്തിൽ മരണപ്പെട്ടിട്ടുണ്ടെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾ അതിനെ സാധാരണ മരണം ആയി റിപ്പോർട്ട് ചെയ്യുന്നത് ദുരൂഹതകൾ വർധിപ്പിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top