Movlog

Movie Express

” എന്റെ മരുമോളാ..ശരിക്കും ഞങ്ങൾ തമ്മിൽ ഭയങ്കര സ്നേഹത്തിലാട്ടോ” വൈറൽ ആയി അമ്മായിഅമ്മയുമൊത്തുള്ള മുക്തയുടെ ഏറ്റവും പുതിയ വീഡിയോ…

ഗായിക, അവതാരക, നായിക തുടങ്ങി വിശേഷണങ്ങളേറെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായ റിമി ടോമിക്ക്. “ഡും ഡും ഡും ഡും പീ പീ പീ” എന്ന പാട്ടു പരിപാടിയുടെ അവതാരകയായി മിനിസ്ക്രീനിലൂടെ കടന്നു വന്ന് പിന്നീട് “മീശമാധവൻ” എന്ന സിനിമയിലെ “ചിങ്ങമാസം വന്നു ചേർന്നാൽ” എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ മലയാളികളുടെ ഇഷ്ട ഗായികയായി മാറിയ താരമാണ് റിമി ടോമി.

പാട്ടും ഡാൻസുമായി വേദികളെ ഇളക്കി മറിച്ച്, നർമ്മം നിറഞ്ഞ സ്വാഭാവിക സംഭാഷണങ്ങളും ആയി കാണികളെ കയ്യിലെടുക്കാനും റിമിയെ പോലെ കഴിവുള്ള മറ്റൊരു താരം ഉണ്ടാവില്ല.ഇതു തന്നെയാണ് റിമിയെ ഒരു മികച്ച അവതാരക ആക്കുന്നത്. കുസൃതിയും നർമ്മവും പൊട്ടിച്ചിരിയും നിറഞ്ഞ അവതരണം കൊണ്ട് ശ്രദ്ധേയമായ ഷോയാണ് റിമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന്. ഇതിനു പുറമെ നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

“തിങ്കൾ മുതൽ വെള്ളി വരെ”, “കുഞ്ഞിരാമായണം”, “കാര്യസ്ഥൻ”, “അഞ്ചു സുന്ദരികൾ” തുടങ്ങിയ സിനിമകളിലും നിരവധി പരസ്യങ്ങളിലും റിമി അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഫോർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധി കർത്താവാണ് റിമിടോമി.

ശരീര ഭാരം കുറച്ച് ഗംഭീര മേക്ക് ഓവർ ചെയ്ത റിമിയുടെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം ആയിരുന്നു. ലോക്ക് ഡൗൺ കാലത്ത് സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുള്ള റിമി ടോമി തന്റെ വിശേഷങ്ങളും, പാചക പരീക്ഷണങ്ങളും ഇതിലൂടെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. റിമിയുടെ ചാനലിലെ സ്ഥിരം സാന്നിധ്യമാണ് റിമിയുടെ സഹോദരങ്ങളുടെ മക്കൾ.

റിമിയുടെ സഹോദരൻ റിങ്കു വിവാഹം കഴിച്ചത് നടി മുക്തയെ ആണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബാലതാരമായി എത്തിയ താരമാണ് മുക്ത. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത “സ്വരം” എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച മുക്ത, ലാൽജോസ് സംവിധാനം ചെയ്ത “അച്ഛനുറങ്ങാത്ത വീട്” എന്ന ചിത്രത്തിലൂടെ 2005ൽ മലയാള സിനിമാലോകത്തിൽ അരങ്ങേറ്റം കുറിച്ചു.

ലിസമ്മ എന്ന ശക്തമായ ഒരു കഥാപാത്രമായിരുന്നു അന്ന് എട്ടാം ക്ലാസിൽ പഠിച്ചിരുന്ന മുക്ത അവതരിപ്പിച്ചത്. ആധുനിക മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രം എന്ന് ആയിരുന്നു ലിസമ്മ എന്ന കഥാപാത്രത്തെ പല ദേശീയ മാധ്യമങ്ങളും വിശേഷിപ്പിച്ചത്.

വിശാലിന്റെ നായികയായി “താമരഭരണി” എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു മുക്ത തമിഴ് സിനിമ മേഖലയിലേക്ക് ചുവട് വെച്ചത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയായ മുക്ത നിരവധി സ്റ്റേജ് ഷോകളും അവതരിപ്പിച്ചിട്ടുണ്ട്. 2015ൽ വിവാഹിതയായ മുക്ത വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. 2016 ലാണ് മുക്തയ്ക്ക് മകൾ കിയാര പിറക്കുന്നത്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മിനിസ്ക്രീനിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു മുക്ത. 2020ൽ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത “കൂടത്തായി” എന്ന പരമ്പരയിലൂടെ ആയിരുന്നു മുക്തയുടെ രണ്ടാംവരവ്. ഇപ്പോൾ സ്റ്റാർ വിജയ് സംപ്രേഷണം ചെയ്യുന്ന തമിഴ് പരമ്പരയിലും മുക്ത അഭിനയിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കു വെക്കുനന് ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്.

ഇപ്പോഴിതാ “കസ്തൂരിമാൻ ” എന്ന ചിത്രത്തിലെ രംഗം അമ്മായിഅമ്മയ്‌ക്കൊപ്പം ചെയ്‌ത്‌ വൈറൽ ആയിരിക്കുകയാണ് മുക്ത. കുളപ്പുള്ളി ലീല അഭിനയിച്ച രംഗം ആണ് റിമിയുടെ ‘അമ്മ തകർത്തഭിനയിച്ചത്. അമ്മായിയമ്മയും മരുമകളും ആയി നിറഞ്ഞു നിൽക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

” എന്റെ മരുമോളാ..ശരിക്കും ഞങ്ങൾ തമ്മിൽ ഭയങ്കര സ്നേഹത്തിലാട്ടോ” എന്ന കുറിപ്പോടെ മുക്ത പങ്കു വെച്ച വീഡിയോയ്ക്ക് മികച്ച സ്വീകാര്യത ആണ് ലഭിക്കുന്നത്. അതിഥി രവി, ശ്രുതിലക്ഷ്മി, സരയു തുടങ്ങി നിരവധി താരങ്ങൾ ആണ് റിമിയുടെ അമ്മയെ പുകഴ്ത്തി കമന്റുകൾ ഇടുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top