ബിഗ് സ്ക്രീനിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന് പിന്നീട് മിനിസ്ക്രീനിലെ മുൻ നിര നായികമാരിൽ ഒരാൾ ആയി മാറിയ താരം ആണ് മൃദുല വിജയ്. “ജെന്നിഫർ കറുപ്പായ” എന്ന തമിഴ് ചിത്രത്തിലൂടെയാണ് മൃദുല അഭിനയരംഗത്തേക്ക് ചുവട് വെക്കുന്നത്. പിന്നീട് “സെലെബ്രെഷൻ” എന്ന മലയാള സിനിമയിൽ അഭിനയിച്ചുവെങ്കിലും ചിത്രം പരാജയമായിരുന്നു. ബിഗ് സ്ക്രീനിൽ തിളങ്ങാൻ ആയില്ലെങ്കിലും മിനിസ്ക്രീനിൽ സജീവമായിരുന്നു മൃദുല വിജയ്. 2015 ൽ ആണ് “കല്യാണ സൗഗന്ധികം ” എന്ന പരമ്പരയിലൂടെ മൃദുല മിനിസ്ക്രീനിലേക്ക് കടക്കുന്നത്. പിന്നീട് “കൃഷ്ണതുളസി”, “ഭാര്യ”, “പൂക്കാലം വരവായി” തുടങ്ങി നിരവധി പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു താരം.പരമ്പരകൾക്ക് പുറമെ നിരവധി ടെലിവിഷൻ ഷോകളിലും സ്ഥിരം സാന്നിധ്യമാണ് താരം. സീരിയൽ താരം യുവ കൃഷ്ണയെ ആണ് മൃദുല വിവാഹം കഴിച്ചത്. ഇവരുടെ വിവാഹവ വിശേഷങ്ങളും ആഘോഷങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന പരമ്പരയിലെ നായകൻ ആയ യുവ കൃഷ്ണയെ മൃദുല പരിചയപ്പെടുന്നത് രേഖ രതീഷിലൂടെ ആണ്. രണ്ടു പരമ്പരകളിലും ഇവരുടെ ‘അമ്മ വേഷം കൈകാര്യം ചെയ്തത് രേഖ രതീഷ് ആയിരുന്നു. അങ്ങനെ ആണ് ഇവരുടെ വിവാഹ ആലോചന നടക്കുന്നത്. താരദമ്പതികളുടെ വിവാഹത്തിനായി ഏറെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ.
വിവാഹം നിശ്ചയിച്ചതിന് ശേഷം യൂട്യൂബ് ചാനൽ ആരംഭിച്ച മൃദുല വിവാഹ വിശേഷങ്ങൾ എല്ലാം ചാനലിലൂടെ പങ്കു വെച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ മൃദുലയ്ക്ക് സർപ്രൈസ് ആയി പുതിയ ഫ്ലാറ്റിലേക്ക് പ്രവേശിച്ചതും, പിന്നീട് ഒരു വീട് സ്വന്തമാക്കിയതും എല്ലാം താരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. പുതിയ ഫ്ലാറ്റിലും വീട്ടിലും പാല് കാച്ചുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. മൃദുലയുടെ ജീവിതത്തിലെ സന്തോഷങ്ങൾ തീരുന്നില്ല.മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ഒരു അമ്മയാവാൻ ഒരുങ്ങുകയാണ് എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുന്ന സന്തോഷം മൃദുലയും ഭർത്താവ് യുവയുമാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിരവധി ആരാധകരും സഹപ്രവർത്തകരും ആണ് താരങ്ങൾക്ക് ആശംസകളുമായി രംഗത്തെത്തിയത്. തങ്ങളുടെ ജൂനിയർ സൂപ്പർഹീറോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങുകയാണ് എന്ന് മൃദുല സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു. എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാർത്ഥനകളും വേണമെന്നും ഡോക്ടർ വിശ്രമം നിർദേശിച്ചതിനാൽ അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുക്കുകയാണെന്നും നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന “തുമ്പപ്പു” എന്ന പരമ്പരയിൽ നിന്നും പിന്മാറുകയാണെന്നും മൃദുല പങ്കുവെച്ചു.
മൃദ്വ വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കു വയ്ക്കുന്നത് ആയിരിക്കും എന്നും താരം കൂട്ടിച്ചേർത്തു. രണ്ട് വരകൾ തെളിഞ്ഞിട്ടുള്ള പ്രെഗ്നൻസി കിറ്റ് യുവയും മൃദുലയും കയ്യിൽ പിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഈ സന്തോഷവാർത്ത ഇവർ ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.
കോവിഡ് പ്രതിസന്ധികളെ തുടർന്ന് വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ആയിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിനു മുമ്പുള്ള ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം ഏറെ ശ്രദ്ധേയമായിരുന്നു.