Movlog

Kerala

സത്യം ഞാൻ പറയട്ടെ എന്ന് മൃദുല പറഞ്ഞപ്പോൾ യുവ ഞെട്ടുന്നതും നാണിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആണ് മൃദുല വിജയും യുവ കൃഷ്ണയും. ഇവർ ഒന്നിക്കുന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഒരു പരമ്പരയിൽ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലാത്ത ഇവർ ജീവിതത്തിൽ ഒന്നാവുന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് . ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ ഇരുവരും പങ്കെടുക്കാറുണ്ട് എങ്കിലും ഇതുവരെ അവർ ഒന്നിച്ച് എത്തിയിട്ടുമില്ല. ഇതുവരെ യാതൊരു ഗോസിപ്പുകളും ഇവരുടെ പേരുകളിൽ കേട്ടതുമില്ല. പിന്നെ ഇവർ എങ്ങനെ വിവാഹിതരാവുന്നു എന്ന് സംശയമായിരുന്നു ഇവരുടെ വിവാഹ വാർത്ത കേട്ടപ്പോൾ ആരാധകർക്ക്. ഇവരുടെ വിവാഹ നിശ്ചയത്തിന്റെ വീഡിയോകളും ചിത്രങ്ങളും എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷപ്പെട്ടിരുന്നു.

ഇഷ്ട താരങ്ങൾ ഒന്നിച്ചതിന്റെ സന്തോഷമുണ്ടെങ്കിലും ഇവർ എങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയത് എന്ന കൗതുകം ആരാധകർക്ക് ഉണ്ടായിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന സീരിയലിലെ നായകൻ ആണ് യുവ കൃഷ്ണൻ. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “പൂക്കാലം വരവായി” എന്ന സീരിയലിലെ നായിക ആണ് മൃദുല വിജയ്. രണ്ടു ചാനലിലെ നായകനും നായികയും ആയ ഇവർ എങ്ങനെ ജീവിതത്തിൽ ഒന്നിച്ചു എന്ന സംശയത്തിലായിരുന്നു ആരാധകർ, എന്നാൽ പരമ്പരയിലെ നായികയും നായകനും ജീവിതത്തിൽ ഒന്നിപ്പിച്ചത് രണ്ടു സീരിയലുകളിൽ അഭിനയിക്കുന്ന രേഖ രതീഷ് ആണ്. രണ്ടു പരമ്പരകളിലും താരങ്ങളുടെ അമ്മയുടെ വേഷത്തെ അവതരിപ്പിക്കുന്നത് രേഖയാണ്. രേഖ വഴിയാണ് ഇവരുടെ വിവാഹ ആലോചന നടന്നത്.

വിവാഹ നിശ്ചയം കഴിഞ്ഞ് ആറു മാസങ്ങൾക്ക് ശേഷം ആയിരുന്നു ഇവരുടെ വിവാഹം. താരദമ്പതികളുടെ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ വികാസ് ആയിരുന്നു മൃദുലയെ വിവാഹത്തിന് അണിയിച്ചൊരുക്കിയത്. പ്രത്യേകം ഡിസൈൻ ചെയ്ത വിവാഹ ബ്ലൗസിൽ മൃദ്വ എന്ന ഇവരുടെ പേര് സ്വർണ നൂലുകളിൽ എഴുതി ചേർത്തിരുന്നു. വരണമാല്യം ചാർത്തുന്ന വരാനും വധുവിന്റെയും ചിത്രവും ബ്ലൗസിൽ തുന്നി ചേർത്തിരുന്നു. വിവാഹത്തിന് ശേഷം മൃദുലയ്ക്ക് സർപ്രൈസ് ആയി യുവ പുതിയ ഫ്ലാറ്റ് നൽകിയതും, ഈ ഫ്ലാറ്റിലേക്ക് വലതു കാൽ വെച്ച് മൃദുല കയറുന്ന വീഡിയോകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

സ്റ്റാർ മാജിക്കിൽ വളരെ സജീവമായിട്ടുള്ള ഒരു മത്സരാർത്ഥി ആയിരുന്നു മൃദുല. വിവാഹത്തിനുശേഷം യുവയുമൊത്ത് സ്റ്റാർ മാജിക്കിൽ എത്തിയ മൃദുല തന്റെ മൂന്നാർ ട്രിപ്പിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. പൂക്കൾകൊണ്ട് അലങ്കരിച്ചിരുന്ന അരയന്നങ്ങൾ എല്ലാം അതുപോലെ തന്നെ ഉണ്ടായിരുന്നോ എന്ന് കൂടെയുള്ളവർ തമാശ ചോദിച്ചപ്പോഴാണ് മൃദുല കാര്യങ്ങൾ പറയുന്നത്. സത്യം ഞാൻ പറയട്ടെ എന്ന് മൃദുല പറഞ്ഞപ്പോൾ യുവ ഞെട്ടുന്നതും നാണിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. ക്യാമ്പ് ഫയറിന് പോയി വന്നതിനു ശേഷം അരയന്നതിനു മുകളിൽ കിടന്നുറങ്ങിയത് യുവാവാണെന്നും മൃദുല പറയുന്നു. മൃദുല പറഞ്ഞ കാര്യങ്ങൾ ഏറ്റെടുത്തു കളിയാക്കുകയായിരുന്നു സഹതാരങ്ങൾ.

Click to comment

You must be logged in to post a comment Login

Leave a Reply

To Top