Movlog

Faith

ആ വിവാഹമോചനത്തിന് ഞാനും ഒരു കരണക്കാരിയായിരുന്നു ! എന്നെ ജീവിതത്തിൽ അത് വല്ലാതെ തളർത്തി എന്ന് മംമ്ത

ഒരുപാട്‌ നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് മംമ്ത മോഹൻദാസ്‌. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിൽ കൂടെ ആണ് നടി സിനിമ ലോകത്തേക്ക്‌ കാലെടുത്ത് വയിക്കുന്നത്. മലയാളം, തമിഴ് , കന്നട , തെലുങ്ക് ഭാഷയിൽ അഭിനയിച്ച മംമ്ത ഒട്ടേറെ ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. 2011 ആണ് നടി വിവാഹിതയാകുന്നത് എന്നാൽ ഒരു വർഷം മാത്രമേ അതിനു ആയുസ്സ് ഉണ്ടായിരുന്നുള്ളു.

തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് താരം ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. തന്റെ ജീവൻ കരണ്ട് തിന്നാൻ വന്ന ക്യാൻസറിനേക്കാൾ ഭയപ്പെടുത്തുന്ന ഒന്നാണ് ഒറ്റപ്പെടൽ. മാനസികമായി ഒരുപാട് തളർത്തിയ ഒന്നാണ് വിവാഹമോചനം അതിൽ നിന്ന് രക്ഷപ്പെടാൻ ഒരുപാട് സമയം എടുത്തു എന്ന് നടി പറയുന്നു. വീട്ടുകാരുടെ സമ്മാധത്തോടെയാണ് സുഹൃത്തായ പ്രീജിത് പദ്മനാഭനെ വിവാഹം കഴിക്കുന്നത് എന്നാൽ അധിക നാൾ കഴിയുന്നതിനു മുന്നേ ആ സൗഹൃദത്തിന് വിള്ളൽ വരാൻ തുടങ്ങി.അത് എന്നെ വല്ലാതെ തളർത്തി എനിക് അതിനോട് പൊരുത്തപ്പെടാനും കഴിയാത്ത അവസ്ഥ വന്നപ്പോൾ ആണ് വിവാഹമോചനം എന്ന വഴി തിരഞ്ഞെടുകണ്ടി വന്നത് എന്ന് താരം പറയുന്നു. മംമ്ത അവസാനം അഭിനയിച്ചത് ടോവിനൊ നായകനായ ഫോറൻസിക് ആണ്. ജയസൂര്യയുടെ കൂടെ രാമസേതു മമ്മൂട്ടിയുടെ കൂടെ ബിഗ് ബി രണ്ടാം ഭാഗം എന്നിവയാണ് വരാൻ ഇരിക്കുന്ന ചിത്രങ്ങൾ

Click to comment

You must be logged in to post a comment Login

Leave a Reply

To Top