Movlog

Movie Express

ബിഗ് ബോസിനായി പ്രതിഫലം ഉയർത്തി ലാലേട്ടൻ

മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ ആണ് “ബിഗ് ബോസ്”. നിരവധി ഭാഷകളിൽ അരങ്ങേറുന്ന ഈ ഷോ മലയാളത്തിൽ അവതരിപ്പിക്കുന്നത് നടന വിസ്മയം മോഹൻലാൽ ആണ്. ആദ്യ സീസൺ ആരംഭിച്ചപ്പോൾ ഒരുപാട് വിമർശനങ്ങൾ ഉയർന്നുവെങ്കിലും പിന്നീട് മലയാളികൾ ഈ ഷോ ഏറ്റെടുക്കുകയായിരുന്നു. ആദ്യ സീസണിലെ ഗംഭീര വിജയത്തോടെ രണ്ടാമത്തെ സീസൺ ആരംഭിച്ചുവെങ്കിലും കോവിഡ് വ്യാപനം കാരണം ഷോ അവസാനിപ്പിക്കുകയായിരുന്നു. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, മൊബൈൽ ഫോണോ മറ്റു ആർഭാടങ്ങളും ഒന്നുമില്ലാതെ കലാകായിക സാമൂഹിക രംഗങ്ങളിൽ പ്രശസ്തരായ താരങ്ങൾ ഒരു വീടിനുള്ളിൽ കഴിയുന്ന ഷോയാണ് ബിഗ് ബോസ്. ഈ വീടിനുള്ളിലെ അവരുടെ ജീവിതവും രസകരമായ മത്സരങ്ങളും എല്ലാം ബിഗ് ബോസിനെ മറ്റു ഷോകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 3 ഗ്രാൻഡ് ഓപ്പണിങ് നടന്നത്. ബിഗ് ബോസ് സീസൺ 3 പ്രഖ്യാപിച്ചത് മുതൽ ആരെല്ലാം ആയിരിക്കും മത്സരാർത്ഥികൾ എന്ന ആശങ്കയിലായിരുന്നു ആരാധകൻ. ഈ കാത്തിരിപ്പാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.18 മത്സരാർഥികളാണ് ഇത്തവണ ബിഗ് ബോസിൽ മത്സരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് ക്വാറന്റൈൻ പൂർത്തിയാക്കിയതിനു ശേഷമാണ് മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ പ്രവേശിച്ചത്. ഇപ്പോൾ ബിഗ് ബോസിന് വേണ്ടി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ആദ്യ രണ്ടു സീസണിലും 12 കോടി രൂപ പ്രതിഫലം വാങ്ങിയ മോഹൻലാൽ മൂന്നാം സീസണിൽ പ്രതിഫലം ഉയർത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 18 കോടി രൂപയാണ് മൂന്നാം സീസണിലെ താരത്തിന്റെ പ്രതിഫലം. വളരെ സ്റ്റൈലിഷ് ആയിട്ടുള്ള മേക്കോവറിൽ ആണ് താരം ഇത്തവണ ഷോയിൽ എത്തുന്നത്. ജിഷാദ് ഷംസുദ്ദീനാണ് താരത്തിനു വേണ്ടി ഷോയ്ക്ക് സ്റ്റൈലിംഗ് ചെയ്യുന്നത്. മിനിമൽ ക്ലാസിക് ,ബൊഹീമിയൻ, ജാപ്പനീസ് തുടങ്ങിയ ഫാഷൻ സ്റ്റൈലുകൾ പരീക്ഷിക്കുന്നുണ്ട് എന്ന ജിഷാദ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഫാഷൻ ട്രെൻഡുകളെ കുറിച്ച് മോഹൻലാലിനും ഒരുപാട് അറിവുണ്ട് എന്നും താൻ കൊണ്ടുവരുന്ന ബ്രാൻഡുകളും ഡിസൈനുകളും എല്ലാം താരത്തിന് ഏറെ പരിചിതമാണെന്നും ജിഷാദ് പറഞ്ഞു.തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മണിക്കും ശനി ഞായർ ദിവസങ്ങളിൽ 9 മണിക്കും ആണ് ഷോ സംപ്രേഷണം ചെയ്യുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top