Movlog

Movie Express

“മരക്കാർ”ൽ പ്രണവിന്റെ സംഘട്ടന രംഗങ്ങൾ കണ്ടിട്ട് അത്ഭുതമൊന്നും തോന്നിയില്ലെന്ന് മോഹൻലാൽ

താരജാഡകൾ ഒന്നും ഇല്ലാത്ത ഒരു താരപുത്രൻ എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന മുഖം ആണ് പ്രണവ് മോഹന്ലാലിന്റേത്. അത്രയേറെ ആർഭാടങ്ങളിലാത്ത എളിമ നിറഞ്ഞ ജീവിതവും, സൗമ്യമുള്ള സ്വഭാവവും ആണ് പ്രണവിന്റേത്.

സമൂഹ മാധ്യമങ്ങളിൽ ഒന്നും സജീവമല്ലാത്ത താരപുത്രന്റെ ചിത്രങ്ങളും വീഡിയോകളും യാത്രകൾക്കിടയിൽ ചില ആരാധകർ പങ്കു വെച്ചാണ് കാണാറുള്ളത്. പ്രണവിന്റെ താരപ്രഭയില്ലാത്ത ജീവിതത്തെ കുറിച്ച് ഇതിനു മുമ്പും പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്.

മോഹൻലാൽ നായകനായ “ഒന്നാമൻ” എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ പ്രണവ് മോഹൻലാൽ മേജർ രവിയുടെ “പുനർജനി” എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കുകയായിരുന്നു. പിന്നീട് സഹസംവിധായകനായിട്ടാണ് സിനിമാലോകത്തേക്ക് തിരിച്ചെത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത “പാപനാശം”, “ലൈഫ് ഓഫ് ജോസൂട്ടി” എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി തിളങ്ങി താരപുത്രൻ.

പിന്നീട് ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്ത “ആദി” എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. “ആദി”ക്ക് ശേഷം “ഇരുപത്തിയൊന്നാം നൂറ്റാണ്ട്”, “ഹൃദയം”, “മരക്കാർ അറബിക്കടലിന്റെ സിംഹം” എന്ന ചിത്രങ്ങളിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.താരപുത്രൻ ആണെന്നുള്ള യാതൊരു അഹങ്കാരമോ ജാഡയോ ഒന്നുമില്ലാത്ത വ്യക്തിത്വമാണ് പ്രണവ്. പ്രണവിന്റെ ലളിതമായ ജീവിതശൈലിയും താരജാഡകളില്ലാത്ത പെരുമാറ്റവും ഇതിനു മുമ്പ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയദർശനും മോഹൻലാലും ഒന്നിച്ച “മരക്കാർ അറബിക്കടലിലെ സിംഹം” എന്ന ചിത്രമാണ് പ്രണവിന്റെ ഏറ്റവും പുതിയ റിലീസ്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങൾ ആണ് ലഭിക്കുന്നതെങ്കിലും പ്രണവിന്റെ പ്രകടനത്തിന് മികച്ച സ്വീകാര്യത ആണ് ലഭിക്കുന്നത്. ഇത് കൂടാതെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത്‌ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന “ഹൃദയം” എന്ന ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.

“മരക്കാർ”നെതിരെ സോഷ്യൽ മീഡിയയിൽ മനഃപൂർവമായ ഡീഗ്രേഡിങ് നടക്കുന്നതിനെ കുറിച്ച് അടുത്തിടെ മോഹൻലാൽ മാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. മികച്ച സിനിമയടക്കം മൂന്നു ദേശീയ പുരസ്കാരങ്ങൾ നേടി രാജ്യം അംഗീകരിച്ച ഒരു സിനിമയാണ് “മരയ്ക്കാർ അറബിക്കടലിലെ സിംഹം”. സിനിമ ഇഷ്ടമില്ലെങ്കിൽ മോശമാണെന്ന് പറയാം. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ ചിത്രം കാണാതെ മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നത് വളരെ മോശം പ്രവണതയാണ്.

ഒടിടിക്ക് കൊടുത്ത സിനിമയാണ് തിരിച്ചുവാങ്ങി തീയേറ്ററിൽ പ്രദർശിപ്പിച്ചത്. മലയാളികൾ മാസ് സിനിമ പ്രതീക്ഷിച്ച് ആകും മരയ്ക്കാർ കാണാനെത്തിയത്. എന്നാൽ ഇതൊരു ചരിത്ര സിനിമയാണ്. അതുകൊണ്ട് മരയ്ക്കാർ എന്ന ചരിത്ര പുരുഷനെ ഇങ്ങനെയാണ് കാണിക്കാൻ സാധിക്കുകയുള്ളൂ.

പ്രേക്ഷകർ ആഗ്രഹിക്കുന്ന മാസ് സിനിമകൾ പിന്നാലെ വരുന്നുണ്ട്. ഒരുപാട് പേരുടെ അധ്വാനമാണ് സിനിമ. അതിനെ നശിപ്പിക്കാതിരിക്കുക. പകരം കൂട്ടായി നിന്ന് സംരക്ഷിക്കുക എന്നായിരുന്നു മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ചിത്രത്തിനെതിരെയുള്ള ട്രോളുകളെ കുറിച്ച് പ്രതികരിക്കുന്നതിനിടയിൽ പ്രണവിന്റെ പ്രകടനത്തെ കുറിച്ചും താരരാജാവ് പ്രതികരിച്ചു. ചിത്രത്തിലെ പ്രണവിന്റെ രംഗങ്ങൾ കണ്ടിട്ട് വലിയ അത്ഭുതമൊന്നും തോന്നിയില്ല എന്നായിരുന്നു താരരാജാവ് പറഞ്ഞത്.

വളരെ യാദൃശ്ചികമായി ആയിട്ടാണ് പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് എന്നിവർ സിനിമയുടെ ഭാഗമായി മാറിയത്. സിനിമയുടെ ചർച്ച നടക്കുന്ന സമയത്ത് പ്രണവും, കല്യാണിയും, കീർത്തിയും സിനിമയുടെ ഭാഗമാകും എന്ന ചർച്ചയിൽ ഉണ്ടായിരുന്നില്ല.

ഇവരെല്ലാം സിനിമയിൽ എത്തുന്നതിനു മുമ്പ് തന്നെ ഈ സിനിമയെ കുറിച്ചുള്ള ചർച്ചകൾ നടന്നിട്ടുണ്ട്. പ്രണവിന്റെ രംഗങ്ങളൊന്നും മോഹൻലാൽ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. ഈ പ്രായത്തിൽ അന്ന് ഞാനും ഇതൊക്കെ ചെയ്തത് കൊണ്ട് ഇതിലൊന്നും വലിയ അത്ഭുതം തോന്നുന്നില്ലെന്നും താരരാജാവ് പ്രതികരിച്ചു. സംഘട്ടന രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അതിസാഹസികമായി ആയിരുന്നു പ്രണവ് മോഹൻലാൽ കൈകാര്യം ചെയ്തത്. അതിനോട് സ്നേഹം ഉള്ളവർക്ക് മാത്രമേ അങ്ങനെ ചെയ്യാൻ സാധിക്കുകയുള്ളൂ.

പ്രണവിന് ആദ്യം മുതലേ മാർഷ്യൽ ആർട്സിനോട് സ്നേഹം ഉള്ള ആൾ ആണ്. റോക്ക് ക്ലൈമ്പർ ആണ് പ്രണവ്. സാഹസികമായ കാര്യങ്ങൾ അയാൾക്ക് കൂടുതൽ വഴങ്ങുമെന്ന് മോഹൻലാൽ പറയുന്നു. പ്രണവ് മോഹൻലാലിന്റെ ആദ്യ സിനിമ ആയ “ആദി”യിലും ഒരുപാട് ആക്ഷൻ രംഗങ്ങൾ ഉണ്ടായിരുന്നു. മരക്കാറിൽ ഒരുപാട് ആക്ഷൻ രംഗങ്ങൾ ഇല്ലെങ്കിലും ഉള്ളത് നന്നായി ചെയ്തു എന്ന് തന്നെയാണ് വിശ്വസിക്കുന്നത് എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top