Movlog

Movie Express

ലാലേട്ടന്റെ കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി ! സന്തോഷത്തോടെ ഫാൻസ്‌

മലയാള സിനിമയുടെ താര രാജാവായ മോഹൻലാലിന്റെ വിശേഷങ്ങളറിയാൻ മലയാളികൾക്ക് എന്നും ഒരു കൗതുകമാണ്. സിനിമാ വിശേഷങ്ങൾ പോലെ അദ്ദേഹത്തിന്റെ കുടുംബം വിശേഷങ്ങളും അറിയാൻ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. താരത്തിനെ പോലെ തന്നെ താരത്തിന്റെ മക്കളെ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. ലോക് ഡൗൺ കാലത്ത് ഉള്ള താരത്തിന്റെ കൃഷിയും വളർത്തുനായയുടെ വിശേഷങ്ങളും എല്ലാം താരം തന്നെ ആരാധകരുമായി പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ പുതിയ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയിരിക്കുകയാണ് നടന വിസ്മയം മോഹൻലാൽ. നിലവിൽ വെള്ളനിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ സ്വന്തമായി ഇരിക്കവേയാണ് പുതിയ ഇന്നോവ ക്രിസ്റ്റ ഗ്രെനേറ്റ് റെഡ് സ്വന്തമാക്കിയത്. ഇതുകൂടാതെ ടൊയോട്ടയുടെ ആഡംബര എംപിവി വെൽഫയറും എസ്‌യുവി ആയ ലാൻഡ് ക്രൂസും താരത്തിന്റെ കാർ ശേഖരത്തിലുണ്ട്.

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. നാലു പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ സജീവമാണെങ്കിലും ഇത്രയേറെ വിനയവും എളിമയും ഉള്ള മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടാവില്ല. മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കുറിപ്പുകളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ട് ആണ് വൈറലാകുന്നത്. “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” എന്ന സിനിമയിലൂടെ വില്ലനായി എത്തി പിന്നീട് നായകനിരയിലേക്ക് ഉയർന്ന താരമാണ് മോഹൻലാൽ. മോഹൻലാലിനോടൊപ്പം അഭിനയിക്കാത്ത നടിമാരില്ല മലയാളസിനിമയിൽ.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് താരം. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് മോഹൻലാൽ. ലോകസുന്ദരി ഐശ്വര്യ റായിയുടെ ആദ്യസിനിമ മോഹൻലാലിനൊപ്പം ആയിരുന്നു. അഭിനയത്തിനു പുറമേ ഒരു നിർമ്മാതാവ് കൂടിയാണ് താരം. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും സീമയ്ക്കും ഒപ്പം കാസിനോ എന്ന സിനിമ നിർമ്മാണ കമ്പനിയിൽ പങ്കാളിയായിരുന്നു താരം. പിന്നീട് പ്രണവ് ആർട്സ് എന്ന നിർമാണ കമ്പനി സ്വന്തമാക്കിയ താരം പിന്നീട് സുഹൃത്തും മനസാക്ഷി സൂക്ഷിപ്പുകാരനുമായ ആന്റണി പെരുമ്പാവൂരും ആയി ചേർന്ന് ആശിർവാദ് സിനിമാസ് എന്ന സംരംഭം ആരംഭിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top