Movlog

Movie Express

മമ്മൂട്ടിയുടെ പിന്നാമ്പുറം എന്ന തലക്കെട്ട് – താരാരാധനയെ രൂക്ഷമായി വിമർശിച്ച് “ചെകുത്താൻ”

മലയാളികൾക്കിടയിൽ ഏറെ സുപരിചിതനായ യൂട്യൂബർ ആണ് ചെകുത്താൻ. വളരെ വ്യത്യസ്തമായ വീഡിയോകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത ചെകുത്താൻ താരാരാധനയെ രൂക്ഷമായി വിമർശിച്ച് പങ്കുവെച്ച് വീഡിയോ ആണിപ്പോൾ ശ്രദ്ധേയമാകുന്നത്.

ദുബായിൽ ഗോൾഡൻ വിസയുമായി ബന്ധപ്പെട്ടെത്തിയ മെഗാസ്റ്റാർ മമ്മൂട്ടി നടന്നു പോകുന്ന ഒരു ലൈവ് വീഡിയോ എടുത്ത ഒരു ആരാധകന്റെ വീഡിയോ ചൂണ്ടിക്കാണിച്ചു രൂക്ഷമായി താരാരാധനയെ വിമർശിക്കുകയാണ് “ചെകുത്താൻ”.

കേരളത്തിൽ പലപ്പോഴും താരാരാധന അതിരുകടക്കുന്നതായിട്ടാണ് ഈ അടുത്ത കാലത്തായി കണ്ടു വരുന്നത്. പണ്ട് കാലങ്ങളിൽ പാലഭിഷേകവും പടക്കം പൊട്ടിക്കലുമായി ഇഷ്ട താരത്തിനെ ആരാധിക്കുകയായിരുന്നുഎങ്കിൽ ഇപ്പോൾ അത് മറ്റു താരങ്ങളെ കരിവാരി തേക്കുകയും അവരുടെ സിനിമകൾ മനഃപൂർവം ഡീഗ്രേഡ് ചെയ്തുകൊണ്ടും സ്വന്തം താരത്തെ ആരാധിക്കുന്ന തരത്തിലേക്ക് മാറി ഇരിക്കുകയാണ്.

പലപ്പോഴും താരാരാധന സാമൂഹ്യവിരുദ്ധതയിലേക്ക് വഴി വെക്കാറുണ്ട്. ആരാധകരുടെ താരാരാധന നിരാശാജനകമാണെന്ന് പറഞ്ഞ് നടൻ പൃഥ്വിരാജ് മുന്നോട്ടു വന്നിരുന്നു. ഏറ്റവും യുക്തിയോടെ ചിന്തിക്കുന്ന ആരാധകരാണ് മലയാളത്തിൽ ഉള്ളത് എന്ന് ഈ കാലഘട്ടത്തിൽ നമുക്ക് അവകാശപ്പെടാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഒരു നടനെ വിമർശിക്കുകയാണ് എങ്കിൽ വളരെ മോശമായ ഭീ ഷ ണി കളും അധിക്ഷേപങ്ങളും ആണ് ആരാധകരിൽ നിന്നും നേരിടേണ്ടി വരുന്നത്.

ഏതെങ്കിലും ഒരു താരത്തിനെ ആരാധിക്കുന്നത് തികച്ചും മാനുഷികമായ ഒരു വികാരമാണ്. അത് ഒരു മാനസിക ആരോഗ്യ പ്രശ്നം ആയി ഒരിക്കലും മാറരുത്. സമൂഹമാധ്യമങ്ങളിൽ ഓരോ താരങ്ങൾക്കും ഇന്ന് ഫാൻ പേജുകളും ആർമികളും ഉണ്ട്. ആരാധകർക്കിടയിൽ വാക്കു തർക്കരങ്ങൾ, മറ്റു താരങ്ങൾക്കെതിരെ സൈബർ എല്ലാം ഇപ്പോൾ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. സിനിമ കാണാതെ പോലെ സിനിമയെയും താരത്തിനെയും വിമർശിക്കുന്ന രീതിയിൽ അധഃപതിച്ചിരിക്കുകയാണ് ആരാധകർ.

ഇത്തരം താരാരാധനയെ ശക്തമായി വിമർശിക്കുകയാണ് ചെകുത്താൻ. താരങ്ങളും മറ്റുള്ളവരെ പോലെ സാധാരണ മനുഷ്യർ ആണെന്നും അവർ അറിയാതെ അവരുടെ പുറകെ നടന്ന് വീഡിയോ എടുക്കുകയും അത് ഷെയർ ചെയ്യാൻ പറയുന്നതെല്ലാം വെറും ഊളത്തരം ആണെന്നും ചെകുത്താൻ പറയുന്നു. ഇതുപോലുള്ള ഒരുപാട് ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടെന്നും ചെകുത്താൻ കൂട്ടിച്ചേർത്തു. ഒരിക്കൽ “കസബ” എന്ന ചിത്രത്തിനെ തുടർന്നുണ്ടായ വിവാദങ്ങൾ തന്നെ ഇതിന്റെ വലിയൊരു ഉദാഹരണം ആണ്.

നടി പാർവതി ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി ചെയ്ത കഥാപാത്രത്തിനെയും സിനിമയിലെ ഒരു രംഗത്തിനെയും വിമർശിച്ചപ്പോൾ നേരിടേണ്ടി വന്നത് വലിയ രീതിയിലുള്ള വധഭീഷണികളും സൈബർ ആക്രമണങ്ങളും ആയിരുന്നു. മനഃപൂർവം പാർവതിയുടെ സിനിമയുടെ ഗാനങ്ങൾ റിലീസ് ചെയുമ്പോൾ ഡിസ്‌ലൈക്ക് ചെയ്‌തും പാർവതിയെ സിനിമയിൽ നിന്ന് തന്നെ ഇല്ലാതാക്കാൻ ഉള്ള ശ്രമങ്ങളും ആയിരുന്നു പിന്നീട് നടന്നത്. അതിനാൽ അതിരു വിട്ട താരാരാധന ഒരിക്കലും അരുത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top