Movlog

Movie Express

അച്ഛന്റെ വേർപാടിന് ശേഷം നടി മിയ ആരോടും മിണ്ടാതെയായി എന്ന് സഹോദരി.

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് മിയ. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി താരം. “ചേട്ടായീസ്” എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മിയ മലയാളത്തിന് പുറമേ തമിഴ് സിനിമകളിലും സജീവമാണ്. പൃഥ്വിരാജ് സുകുമാരൻ നായകനായെത്തിയ “ഡ്രൈവിംഗ് ലൈസൻസ്” ആണ് അവസാനമായി തീയേറ്ററിലെത്തി മിയയുടെ ചിത്രം. മലയാളത്തിലും തമിഴിലും മിയയുടെ നിരവധി ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്. 2020 സെപ്റ്റംബർ 12 നായിരുന്നു ബിസിനസ്സുകാരനായ അശ്വിൻ ഫിലിപ്പുമായുള്ള മിയയുടെ വിവാഹം.

കോവിഡ് കാലത്തായിരുന്നു മാട്രിമോണിയൽ വഴി വിവാഹബന്ധം കണ്ടെത്തുന്നതും നിശ്ചയവും വിവാഹവും നടന്നതും. അടുത്തിടെ താരത്തിന് ഒരു മകൻ പിറന്നു. ലൂക്ക ജോസഫ് ഫിലിപ്പ് എന്ന മകന്റെ മാമോദിസ ചടങ്ങുകളുടെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരുപാട് സന്തോഷങ്ങൾക്ക് ശേഷം മിയയുടെ കുടുംബത്തിലേക്ക് ഒരു തീരാദുഃഖം എത്തുകയായിരുന്നു. അടുത്തിടെയാണ് മിയയുടെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് 75 വയസായിരുന്നു പ്രായം. പിതാവിന്റെ വേർപാടിൽ പൊട്ടിക്കരയുന്ന മിയയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മിയയുടെ ദുഃഖത്തിൽ ആരാധകരും സിനിമാ ലോകവും പങ്കുചേർന്നു.

ഇപ്പോഴിതാ താരത്തിന്റെ സഹോദരിയുടെ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്. മിയയുടെ സഹോദരിയായ ജിനിക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. ചാനലിലൂടെ ആണ് സഹോദരി ആരാധകരുമായി വിശേഷങ്ങൾ പങ്കുവച്ചത്. അച്ഛന്റെ മരണസമയത്ത് പ്രാർത്ഥനയും പിന്തുണയുമായി കൂടെ നിന്നവർക്ക് ഉള്ള സ്നേഹം അറിയിച്ചാണ് ജിനി സമൂഹമാധ്യമങ്ങളിൽ എത്തിയത്. നിങ്ങളുടെ ആശ്വാസ വാക്കുകളും പ്രാർത്ഥനയും ഞങ്ങൾക്ക് ആശ്വാസവും ശക്തിയും നൽകുന്നുണ്ട്. എല്ലാവർക്കും മറുപടി നൽകാൻ സാധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് ജിനി പങ്കുവെക്കുന്നത്. യൂട്യൂബ് ചാനൽ ആരംഭിക്കുവാൻ ആയി ജിനിക്ക് ക്യാമറ വാങ്ങിച്ചു നൽകിയത് പപ്പാ ആയിരുന്നു. അതുകൊണ്ടുതന്നെ ചാനൽ നിർത്തില്ല എന്നും ഉടൻ തന്നെ തിരികെ വരുമെന്നും ജിനി കൂട്ടിച്ചേർത്തു. അച്ഛന്റെ വേർപാടിനു ശേഷമുള്ള മിയയുടെ അവസ്ഥയാണ് ആരാധകർക്ക് അറിയേണ്ടത്. പ്രിയ താരം ആകെ തകർന്ന അവസ്ഥയിലാണ് എന്നും ആരോടും മിണ്ടാതെ ആയെന്നും ആണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top