Movlog

Movie Express

മകനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷമാക്കി നടി മിയയും അശ്വിനും!

മലയാളികളുടെ ഇഷ്ടനായിക ആണ് മിയ. 2010ൽ പുറത്തിറങ്ങിയ “ഒരു സ്മാൾ ഫാമിലി” എന്ന ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. 2012ലെ കേരള മിസ് ഫിറ്റ്നസ് പട്ടം നേടിയ മിയ അതേ വർഷം പുറത്തിറങ്ങിയ “ചേട്ടായീസ്” എന്ന സിനിമയിലൂടെ ആണ് നായികയായി ചുവട് വെച്ചത്. “മെമ്മറീസ്”, “വിശുദ്ധൻ”, “ഹലോ നമസ്തേ”, “പാവാട” , “അനാർക്കലി”, “ഷെർലക്ടോംസ്”, “ഡ്രൈവിംഗ് ലൈസൻസ്” തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കാൻ മിയയ്ക്ക് എളുപ്പം സാധിച്ചു. മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും സജീവമാണ് മിയ. പൃഥ്വിരാജ് നായകൻ ആയ “ഡ്രൈവിങ് ലൈസൻസ്” എന്ന ചിത്രമായിരുന്നു അവസാനമായി തിയേറ്ററിൽ ഇറങ്ങിയ മിയയുടെ ചിത്രം.

2020 സെപ്റ്റംബർ 12നായിരുന്നു ബിസിനസുകാരനായ അശ്വിൻ ഫിലിപ്പും ആയുള്ള മിയയുടെ വിവാഹം. കോവിഡ് പ്രതിസന്ധികളെ തുടർന്ന് വളരെ ലളിതമായിട്ടായിരുന്നു ചടങ്ങുകൾ നടത്തിയത്. മാട്രിമോണിയൽ വഴി വന്ന ആലോചന ആണ് വിവാഹത്തിൽ എത്തിയത്. ഇവരുടെ വിവാഹനിശ്ചയ ചിത്രങ്ങളും വിവാഹ ചിത്രങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വിവാഹത്തിന് ശേഷം നിരവധി ടെലിവിഷൻ ഷോകളിലും ഇരുവരും എത്തിയിരുന്നു. അടുത്തിടെയാണ് താരത്തിന് ഒരു മകൻ പിറന്നത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന്റെ പേര്.

മകനൊപ്പം ഉള്ള ആദ്യത്തെ ഓണാഘോഷവും ചിത്രങ്ങളും എല്ലാം താരം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. കഴിഞ്ഞ ദിവസം മിയയുടെ മകന്റെ മാമോദീസ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. താരപുത്രന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ താരത്തിന് ഒന്നാം വിവാഹ വാർഷികത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. മകന് ഒപ്പമാണ് മിയയും അശ്വിനും ആദ്യ വിവാഹ വാർഷികം ആഘോഷിച്ചത്. മിയയും അശ്വിനും കേക്കു മുറിച്ചു പരസ്പരം പങ്കുവെക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിരവധി സിനിമാ താരങ്ങളും ആരാധകരും ആണ് താരത്തിന് വിവാഹവാർഷിക ആശംസകൾ നേർന്ന് രംഗത്തെത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top