Movlog

Faith

അച്ഛന്റെ വിയോഗം – കണ്ണീർ അടക്കുവാൻ സാധിക്കാതെ മിയയുടെ കുടുംബം

നടി മിയയുടെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. മിയക്ക് മകൻ പിറന്നതിന്റെ സന്തോഷത്തിന് പിന്നാലെയാണ് താരത്തിന്റെ കുടുംബത്തെ മുഴുവൻ സങ്കടക്കടലിൽ ആഴ്ത്തുന്ന പിതാവിന്റെ വേർപാട് വന്നെത്തിയിരിക്കുന്നത്. സംസ്കാരം പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വച്ചായിരിക്കും നടക്കുക. ഭാര്യ മിനിയും മക്കൾ ജിനി, ജിമി (മിയ) എന്നിവരടങ്ങുന്നതാണ് ജോർജ് ജോസഫിന്റെ കുടുംബം.

2010ൽ പുറത്തിറങ്ങിയ “ഒരു സ്മാൾ ഫാമിലി” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടു വെച്ച മിയ ചെറിയ വേഷങ്ങളിലൂടെ മലയാളിമനസുകൾ കീഴടക്കുകയായിരുന്നു. 2012ലെ കേരള മിസ് ഫിറ്റ്നസ് പട്ടം നേടിയ മിയ അതേ വർഷം പുറത്തിറങ്ങിയ “ചേട്ടായീസ്” എന്ന സിനിമയിലൂടെ ആണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും സജീവമാണ് മിയ. 2020 സെപ്റ്റംബർ 12നായിരുന്നു ബിസിനസുകാരനായ അശ്വിൻ ഫിലിപ്പും ആയുള്ള മിയയുടെ വിവാഹം. കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായിട്ടായിരുന്നു ചടങ്ങുകൾ നടത്തിയത്. അടുത്തിടെയാണ് താരത്തിന് ഒരു മകൻ പിറന്നത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന്റെ പേര്. മകനൊപ്പം ഉള്ള ഓണാഘോഷവും, മകന്റെ മാമോദീസ ചിത്രങ്ങളും എല്ലാം താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. ഒരുപാട് സന്തോഷങ്ങൾക്ക് ശേഷം മിയയുടെ വീട്ടിലേക്ക് എത്തിയ ദുഃഖവാർത്തയുടെ ഞെട്ടലിലാണ് താരത്തിന്റെ ആരാധകരും.

Click to comment

You must be logged in to post a comment Login

Leave a Reply

To Top