Movlog

India

മകളെ സ്കൂളിൽ കൊണ്ടുവിടാൻ പോയ മലയാളി സംഗീത ഇപ്പോഴും വേറൊരു ലോകത്താണ് ! മെസിയുമായി സെൽഫി എടുത്ത സംഗീതിന് പറയാനുള്ളത്

ലോകമെമ്പാടും ആരാധകർ ഉള്ള ഏറ്റവും മികച്ച ഫുഡ്ബോൾ കളിക്കാരൻ ആണ് മെസ്സി. അര്ജന്റീനയ്ക്ക് പുറമെ ക്ലബ് മത്സരങ്ങളിൽ ലോകത്തെ വിറപ്പിക്കുന്ന മാന്ത്രിക താരം. കോപ്പ അമേരിക്ക വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നേടിയപ്പോൾ ലോകം തന്നെ വാഴ്ത്തി മികച്ച കളിക്കാരനെ. അങ്ങനെ ഒരു ആളെ നേരിട്ട് കാണുകയും ഒരു നിമിഷം സെൽഫിക്ക് പോസ്സ് ചെയ്യാൻ അനുവദിക്കുകയും ചെയ്തപ്പോൾ ഞെട്ടൽ മാറാതെ നിൽക്കുകയാണ് മലയാളി ആയ സംഗീത്.

നിലവിൽ പി എസ ജിയിൽ എത്തിയ മെസ്സിക്ക് വൻ വരവേൽപ്പാണ് ലഭിച്ചിട്ടുള്ളത്. ജേഴ്സി കച്ചവടവും പുതിയ 30 ആം നമ്പറും എല്ലാം ട്രെൻഡ് സെറ്റ് ആയി മാറിക്കഴിഞ്ഞു. രണ്ടു വർഷത്തെ കരാറിൽ പി എസ ജിക്ക് വേണ്ടി 30 ആം നമ്പറിൽ ആണ് മെസ്സി കളിക്കുക. അതോടെ കുടുംബം കൂടുതൽ കാലം പാരീസിൽ ആയിരിക്കും താമസിക്കുക. അതിനാൽ മെസ്സിയുടെ കുഞ്ഞു കുട്ടികൾ പഠിക്കുന്നത് പാരിസിലെ അമേരിക്കൻ സ്കൂൾ ഓഫ് പാരീസിലാണ് .

മലയാളി ആയ സംഗീത തന്റെ മകളെ സ്കൂൾ തുറക്കുന്ന ദിവസം കൊണ്ടുവിടാൻ വന്നപ്പോൾ ഒരു സാധാരണക്കാരനെ പോലെ തന്റെ മക്കളെ സ്കൂളിലേക്ക് കൊണ്ടുവിടാൻ വന്ന മെസ്സിയെ കാണുകയായിരുന്നു. നേരിട്ട് പോയി മാസ്ക് ധരിച്ചിരുന്ന അദ്ദേഹത്തോട് മെസ്സി അല്ലെ എന്ന് തിരക്കിയ സംഗീതിന് ഒരു ചിരിയും ചോദിച്ചപ്പോൾ തന്നെ ഒരു സെൽഫിയും കിട്ടി അദ്ദേഹത്തോടൊപ്പം. എന്ന ഖനനം ചെയ്യുന്ന കമ്പനി ഉദ്യോഗസ്ഥനായ സംഗീത കഴിഞ്ഞ ഒരു വർഷമായി കുടുംബവുമായി പാരിസിൽ ആണ് താമസിക്കുന്നത്. ചിത്രം കേരളത്തിൽ ഇപ്പോൾ തന്നെ ട്രെൻഡ് ആയിക്കഴിഞ്ഞു

Click to comment

You must be logged in to post a comment Login

Leave a Reply

To Top