Movlog

Movie Express

വിവാഹത്തോടനുബന്ധിച്ച് പ്രചരിച്ച വാർത്തകളോട് പ്രതികരിച്ച് മീര അനിൽ

മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഒരുപാട് ജനപ്രീതി നേടിയ അവതാരക ആണ് മീര അനിൽ. കോമഡി സ്റ്റാർസ് എന്ന ജനപ്രിയ ഹാസ്യ പരിപാടി അവതരിപ്പിക്കുന്നതിലൂടെ മലയാളികൾക്കിടയിൽ സുപരിചിതയായ താരം ആണ് മീര. മലയാള മിനി സ്ക്രീൻ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച ഒരു കോമഡി റിയാലിറ്റി ഷോ ആയിരുന്നു കോമഡി സ്റ്റാർസ്. ഒരുപാട് കഴിവുറ്റ താരങ്ങളെ ആണ് കോമഡി സ്റ്റാർസ് മലയാള സിനിമയ്ക്ക് നൽകിയത്.

ബിനു അടിമാലി, നോബി, സാജു നവോദയ, നെൽസൺ എന്നിവരെല്ലാം കോമഡി സ്റ്റാർസിലൂടെ മലയാള സിനിമയിലേക്ക് എത്തിയവരാണ്. കോമഡി സ്റ്റാർസിന്റെ രണ്ടാം ഭാഗം ഏറ്റവും കൂടുതൽ എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ എന്ന റെക്കോർഡ് നേടിയിരുന്നു. അടുത്തിടെയായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട കോമഡി സ്റ്റാർസിന്റെ മൂന്നാം സീസൺ ആരംഭിച്ചത്. മൂന്നു സീസണുകളും അവതരിപ്പിച്ചത് മീര അനിൽ ആണെന്ന സവിശേഷത കൂടി ഉണ്ട്.

ലോക്ക് ഡൗൺ കാലത്തായിരുന്നു മീരയുടെ വിവാഹം. ആഡംബരം ആയിട്ട് നടത്തേണ്ട വിവാഹമായിരുന്നു ലോക്ക് ഡൗൺ കാരണം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങായി നടത്തിയത്. എന്നാൽ ലോക്ക് ഡൗൺ കാലത്ത് പ്രിയപ്പെട്ടവർക്ക് ഒപ്പം കഴിയാതെ ഒരുപാട് പേർ വിഷമിച്ചിരിക്കുമ്പോൾ തന്റെ പ്രിയതമനോടൊപ്പം കഴിയാൻ കഴിഞ്ഞതിലുള്ള സന്തോഷം താരം പങ്കുവെച്ചിരുന്നു.

യാത്രാ പ്രേമിയായ വിഷ്ണുവിനോടൊപ്പം കേരളത്തിലും ഇന്ത്യയിൽ മുഴുവനും സഞ്ചരിക്കണം എന്നാണ് മീരയുടെ ആഗ്രഹം. സോഷ്യൽ മീഡിയ വഴിയായിരുന്നു ആരാധകർ മീരയുടെ വിവാഹ വിശേഷങ്ങൾ അറിഞ്ഞത്. മീരയുടെ വിവാഹമുറപ്പിച്ചപ്പോൾ മുതൽ ഒരുപാട് വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആ സംശയങ്ങൾക്കെല്ലാം താരം നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.മീരയുടേത് ഒരു അറേൻജ്‌ഡ്‌ മാര്യേജ് ആണെന്ന് ആളുകൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല.

മാട്രിമോണിയൽ വഴി വിവാഹം കഴിക്കാൻ പറ്റില്ലേ എന്നായിരുന്നു താരത്തിന്റെ ചോദ്യം. വിഷ്ണുവും മീരയും തമ്മിലുള്ള വിവാഹം പൂർണമായും അറേൻജ്‌ഡ്‌ മാര്യേജ് ആയിരുന്നു. എന്നാൽ അത് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. മീഡിയ മേഖലയിലുള്ളവർ ഒരിക്കലും അറേഞ്ച് മാര്യേജ് ചെയ്യില്ല എന്നാണ് ആളുകളുടെ ധാരണ. മിനിമം ഒരു പത്ത് പ്രേമം എങ്കിലും കഴിഞ്ഞിട്ടുണ്ടാകും. മീഡിയയിൽ വർക്ക് ചെയ്യുന്ന പെൺകുട്ടികൾക്ക് അറേഞ്ച്ഡ് മാര്യേജ് ആയിക്കൂടെ എന്നാണ് മീര ചോദിക്കുന്നത്.

ഇവരുടേത് അറേഞ്ച്ഡ് മാര്യേജ് ആണെന്ന് വീണ്ടും വീണ്ടും ഉറപ്പിച്ചു പറയുകയാണ് മീര. മീരയുടെ വിവാഹത്തെ ചൊല്ലി ഒരുപാട് വ്യാജവാർത്തകളും കിംവദന്തികളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പത്തു വർഷത്തെ പ്രണയത്തിന് ശേഷം ഒളിച്ചോടി പോയി ആണ് വിവാഹം കഴിച്ചത് എന്ന രീതിയിൽ ഒരുപാട് വാർത്തകൾ പ്രചരിച്ചിരുന്നു. രണ്ടു മാസം മീരയും വിഷ്ണുവും ലിവിങ് ടുഗെദർ ആയിരുന്നെന്നും ഇത് അറിഞ്ഞ വീട്ടുകാർ പിടിച്ചു കെട്ടിച്ചത് ആണെന്നുമുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നാൽ അന്നൊന്നും മീര ഇതിനോടോന്നും പ്രതികരിച്ചില്ല. ഇത്തരം വിമർശനങ്ങളെയും പരാമർശങ്ങളെയും വളരെ കൂൾ ആയിട്ടാണ് താരം നേരിടുന്നത്. അങ്ങനെ ഇല്ലാക്കഥകൾ പറയുന്നവരോട് അതെ രീതിയിൽ പ്രതികരിച്ചാൽ അവരും ഞാനും തമ്മിൽ എന്ത് വ്യത്യാസം എന്ന് താരം ചോദിക്കുന്നു. ഇപ്പോഴും പലരുടെയും വിചാരം പത്തുവർഷമായി വിഷ്ണുവും മീരയും പ്രേമം ഉണ്ടായിരുന്നു എന്നും ലിവിംഗ് ടുഗതർ ഉണ്ടായിരുന്നെന്നും ആണ്.

മാട്രിമോണിയൽ നിന്നും ആണ് വിഷ്ണുവിന്റെ ഫോട്ടോ ആദ്യമായി മീര കാണുന്നത്. ചേട്ടത്തി ആയിരുന്നു ആദ്യം മീരയെ വിളിച്ചത്. പിന്നീട് വീട്ടുകാർ തമ്മിൽ സംസാരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ കേട്ട് അവസാനം വീട്ടുകാർക്ക് പോലും സംശയം ഉണ്ടായി എന്ന് താരം വ്യക്തമാക്കി. എന്നാൽ ഞങ്ങളുടേത് അറേൻജ്‌ഡ്‌ മാര്യേജ് ആണെന്ന് ആവർത്തിച്ചു പറയുകയാണ് മീര.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top