Movlog

Movie Express

അങ്ങനെയുള്ള പരസ്യത്തിലെ മോഡൽ ആയതു കൊണ്ട് ഖേദമില്ല! മനസ്സ് തുറന്ന് താരം

അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമായിരുന്നു ശ്വേത മേനോൻ. പരസ്യരംഗത്ത് മോഡലിംഗ് രംഗത്തും എല്ലാം തിളങ്ങിയ താരം ബോളിവുഡ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മിസ് ഇന്ത്യ പട്ടത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്വേതാ മേനോൻ ഏറ്റവും പ്രശസ്തമായത് കാമസൂത്രയുടെ പരസ്യത്തിലൂടെയായിരുന്നു. 2014 പുറത്തിറങ്ങിയ ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടി ശ്വേത പ്രസവം ലൈവായി ചിത്രീകരിച്ചു. അത് വലിയ വാർത്തയായിരുന്നു. ലൈവ് ആയി ചിത്രീകരിക്കും, വലിയ സൈബർ ആ ക്ര മ ണ ങ്ങ ൾ നേരിടേണ്ടി വന്നിരുന്നു. ചിത്രത്തിൻറെ പേരിൽ വിവാദങ്ങൾ ഒന്നും അവസാനിച്ചിട്ടില്ലെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ലോക്ക് ഡൗൺ കാലം അതിജീവിച്ചതിനെ കുറിച്ചും കുടുംബവിശേഷങ്ങൾ കുറിച്ചുമൊക്കെ പങ്കുവയ്ക്കുകയാണ് താരം.ഈ കാലഘട്ടത്തിൽ താൻ പല പാചക പരീക്ഷണങ്ങൾ നടത്തി എന്നാണ് ശ്വേത പറയുന്നത്. ലോക്ക് ഡൗൺ തുടങ്ങിയ സമയത്ത് വളരെ സന്തോഷകരമായി ആണ് പോയത് എന്നാൽ പിന്നീട് ശ്രീനിയുമായി ചെറിയ വഴക്കുകളും പിണക്കങ്ങളുമായി എന്നും താരം പറയുന്നുണ്ട്. ഒരു പരസ്യത്തിൽ അഭിനയിച്ചത് സദാചാരക്കാർ വലിയ വി വാ ദ മു ണ്ടാ ക്കി . ഒരു മലയാളി പെൺകുട്ടി അങ്ങനെയുള്ള പരസ്യത്തിൽ മോഡൽ ആയത് അവർ എതിർപ്പ് ശക്തമായി പ്രകടിപ്പിച്ചു. ഈ വിവാദങ്ങൾക്ക് മറുപടി ആയും നടി രംഗത്തെത്തിയിരുന്നു. അങ്ങനെയുള്ള പരസ്യത്തിലെ മോഡൽ ആയതു കൊണ്ട് ഖേദമില്ല എന്നും ചാൻസ് കിട്ടിയാൽ ഇനിയും താൻ മോഡൽ ആകുമെന്നും ആയിരുന്നു താരം വെളിപ്പെടുത്തിയത്.

ഈ വിഷയത്തിൽ പാപ്പരാസികൾക്ക് ഉയരുന്നത് ഒരു മലയാളി എന്ന നിലയിൽ തന്നെ മാതാപിതാക്കളുടെ അഭിപ്രായമെന്താണ് എന്ന് ആയിരുന്നു. അതിനെക്കുറിച്ച് നടി പറഞ്ഞത് ഇങ്ങനെയാണ്. അവളുടെ ജോലിയുടെ ഭാഗം അല്ലേ എന്നായിരുന്നു അഭിമുഖത്തിൽ മറുപടിയായി അച്ഛൻ പ്രതികരിച്ചത്. അപ്പോൾ പിന്നെ മലയാളിയുടെ സംസ്കാരത്തെപ്പറ്റി ആ ചോദ്യത്തിന് മലയാളികൾ ഇതൊന്നും ഉപയോഗിക്കാറില്ല എന്ന അച്ഛൻ മറുപടി നൽകിയത്.

കളിമണ്ണിനു ശേഷം ഇതേ വി. വാദ. ങ്ങ ൾ താരത്തിന് നേരിടേണ്ടി വന്നിരുന്നു. പ്രസവം ചിത്രീകരിച്ചതിൽ ഇതുവരെ ആരും എന്നോട് നേരിട്ട് ഇവിടെ എന്താ ഇങ്ങനെ ചെയ്യുന്ന ഒന്നും ചോദിച്ചിട്ടില്ല പറഞ്ഞു. പറയുന്നവർ ഉണ്ടാകാം പക്ഷേ എൻറെ ലൈഫിൽ എടുത്ത തീരുമാനങ്ങളിൽ ബെസ്റ്റ് ആയ ഒന്നാണ്.

ഭർത്താവിന്റെ പൂർണ്ണ സപ്പോർട്ട് കൂടിയാണ് ഞാൻ അതിന് സമ്മതിച്ചത്. ഇപ്പോഴും ഓർമ്മയുണ്ട് എൻറെ കുഞ്ഞ് പുറത്തേക്ക് വന്നതിനു ശേഷം ബ്ലസി സർ കരയുകയായിരുന്നു എന്നും ശ്വേത പറയുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം സജീവസാന്നിധ്യമാണ് താരം. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുള്ളത്. അതുകൊണ്ടു തന്നെ താരത്തിന് ആരാധകരും ഏറെയാണ്. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം വലിയ തോതിൽ തന്നെ ആരാധകർ ഉണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top