Movlog

Faith

ഇങ്ങനെ കൊന്നു കൊലവിളിക്കാൻ ഞങ്ങൾ എന്ത് തെറ്റാണു ചെയ്തത് ? വളച്ചൊടിച്ച മാധ്യമങ്ങൾക്കെതിരെ താരം പ്രതികരിക്കുന്നു

ബീന ആന്റണിയുടെ ആരോഗ്യത്തെ കുറിച്ച് ഭർത്താവ് മനോജ് പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ താരം പ്രതികരിക്കുന്നു- മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികൾ ആണ് മനോജ് കുമാറും ബീന ആന്റണിയും. 1991 ൽ “ഗോഡ്‌ഫാദർ” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച ബീന ആന്റണി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പരമ്പരകളിൽ നായിക ആയും വില്ലത്തി ആയും തിളങ്ങിട്ടുള്ള താരം ഇപ്പോൾ ‘അമ്മ വേഷങ്ങൾ ചെയ്തും മിനിസ്‌ക്രീനിൽ സജീവമാണ്. രണ്ടു പതിറ്റാണ്ടിലേറെ അഭിനയരംഗത്ത് സജീവമായ ബീന ആന്റണിയെ വിവാഹം കഴിച്ചത് പ്രേക്ഷകരുടെ പ്രിയ താരമായ മനോജ് കുമാർ ആണ്. ഇവരുടെ വിവാഹം പ്രേക്ഷകർ ഏറെ ആഘോഷിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായിട്ടുള്ള താരങ്ങൾക്ക് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. ഇവരുടെ മകൻ ആരോമലും ഇവരുടെ വീഡിയോകളിൽ എത്താറുള്ളതിനാൽ മകനും മലയാളികൾക്ക് ഏറെ സുപരിചിതനാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു ബീന ആന്റണിക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ആണെന്ന് മനോജ് തന്റെ ചാനലിലൂടെ വെളിപ്പെടുത്തിയത്. സ്ഥിരമായി ബിഗ് ബോസ് റിവ്യൂ തന്റെ ചാനലിലൂടെ താരം പങ്കു വെക്കാറുണ്ട്. കുറച്ചു ദിവസം വീഡിയോകൾ കാണാത്തതിനെ തുടർന്നാണ് പ്രേക്ഷകർ ഇവർക്ക് എന്ത് പറ്റിയതെന്ന് അന്വേഷിച്ചത്. അങ്ങനെ ആണ് ബീന ആന്റണിയുടെ രോഗവിവരങ്ങൾ പങ്കു വെച്ച് മനോജ് എത്തിയത്.

ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചായിരുന്നു ബീനയ്ക്ക് അസുഖം ബാധിച്ചത്. തുടർന്ന് വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. പിന്നീട് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് ബീനയെ ആശുപത്രിയിൽ പ്രവേശിച്ചത്. അപ്പോഴേക്കും രോഗം വഷളായി ബീന ആന്റണിയുടെ അവസ്ഥ ഗുരുതരമായിരുന്നു. എന്നാൽ പിന്നീട് ബീനയുടെ ആരോഗ്യം മെച്ചപ്പെടുകയായിരുന്നു എന്ന് മനോജ് വീഡിയോയിൽ പറഞ്ഞിരുന്നു. പിന്നീട് ബീന ആന്റണിയെ ശനിയാഴ്ച ഡിസ്ചാർജ് ചെയ്യുമെന്ന് പറഞ്ഞു കൊണ്ട് മറ്റൊരു വീഡിയോ മനോജ് പങ്കു വെച്ചിരുന്നു.

എന്നാൽ ബീനയുടെ അസുഖത്തെ കുറിച്ച് മനോജ് പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് സഹതാപ തരംഗം സൃഷ്ടിച്ച് ഓൺലൈൻ മാധ്യമങ്ങൾ ആഘോഷിച്ചതിനെതിരെ ശക്തമായി പ്രതികരിക്കുന്ന മനോജ് ഇപ്പോൾ. അത്തരം വാർത്തകൾ തനിക്കും കുടുംബത്തിനും ഒരുപാട് വേദന ഉണ്ടാക്കി എന്നും ഇങ്ങനെ ഒക്കെ ചെയ്യാൻ എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്നും മനോജ് ചോദിക്കുന്നു. ഇത്തരത്തിൽ വാർത്തകൾ വളച്ചൊടിക്കുന്നവർക്കും ഇല്ലേ ഒരു കുടുംബം എന്ന് മനോജ് വിഷമത്തോടെ ചോദിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top