Movlog

Movie Express

അപ്രതീക്ഷിത ആഘോഷം ! കണ്ണ് നിറഞ്ഞു കേക്ക് മുറിച്ചു മഞ്ജു വാരിയർ – വീഡിയോ കാണാം

മലയാള സിനിമയുടെ അഭിമാന താരം ആണ് മഞ്ജു വാരിയർ. “സാക്ഷ്യം” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ട നായിക ആയി മാറിയ മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാരിയർ. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന മഞ്ജു വാരിയർ നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആയിരുന്നു തിരിച്ചുവരവ് നടത്തിയത്. മഞ്ജു വാരിയറിന്റെ തിരിച്ചുവരവിന് എന്ന പോലെ മറ്റൊരു നടിയുടെ തിരിച്ചുവരവിനായി മലയാളികൾ ഇത്രയേറെ കാത്തിരുന്നിട്ടില്ല. രണ്ടാം വരവിലും ശക്തമായ കഥാപാത്രങ്ങൾ ആണ് താരത്തിനെ തേടിയെത്തിയത്.

തിരിച്ചുവരവിൽ കൂടുതൽ ചെറുപ്പം ആയിരിക്കുകയാണ് മഞ്ജു. “ചതുർമുഖം” എന്ന സിനിമയിലെ താരത്തിന്റെ ലുക്ക് ഏറെ വൈറൽ ആയിരുന്നു. ഒരു കോളേജ് കുമാരിയെ പോലെ ഉള്ള താരത്തിന്റെ ചിത്രങ്ങൾ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. കഴിഞ്ഞ ദിവസമായിരുന്നു മഞ്ജുവിന്റെ പിറന്നാൾ. ഇപ്പോഴിതാ താരത്തിന്റെ പിറന്നാളിന് സർപ്രൈസുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കൾ. മഞ്ജുവിന് സർപ്രൈസ് നൽകുന്നതിന്റെയും കേക്ക് മുറിക്കുന്നതിന്റെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. മമ്മൂട്ടിയെപ്പോലെ പ്രായം വെറും അക്കം ആണെന്ന് തെളിയിക്കുന്ന മലയാളത്തിലെ നായികയായാണ് മഞ്ജു വാര്യര്. അതുകൊണ്ട് ഒന്ന് എന്ന അക്കമുള്ള പിറന്നാൾ കേക്കാണ് സമ്മാനമായി സുഹൃത്തുക്കൾ മഞ്ജുവിന് കൊണ്ടുവന്നത്.

കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ നിറയെ താരത്തിനുള്ള പിറന്നാളാശംസകൾ ആയിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ആരാധകരും ലേഡീ സൂപ്പർസ്റ്റാറിന് പിറന്നാളാശംസകൾ നേർന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും സിനിമാവിശേഷങ്ങൾളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 43ന്റെ നിറവിൽ ഇപ്പോഴും യുവനടിമാരെ പോലും വെല്ലുന്ന ചുറുചുറുക്കും സൗന്ദര്യവുമാണ് മഞ്ജുവിന് .എപ്പോഴും സന്തോഷത്തോടെ ഒരു ചിരിയോടു കൂടി മാത്രം കണ്ടിട്ടുള്ള മഞ്ജുവാര്യർ ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാണ്. പിറന്നാൾ ദിനത്തിൽ മഞ്ജുവാര്യർ കേന്ദ്രകഥാപാത്രമായി എത്തുന്ന “ആയിഷ” എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മലയാളത്തിലും അറബിയിലും ആയി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ

Click to comment

You must be logged in to post a comment Login

Leave a Reply

To Top