Movlog

Movie Express

രണ്ടാം വരവിന് കാരണം മകൾ മീനാക്ഷിയെന്ന് തുറന്നു പറഞ്ഞ് മഞ്ജു വാരിയർ.

മലയാള സിനിമയുടെ ലേഡീ സൂപ്പർ സ്റ്റാർ ആണ് മഞ്ജുവാര്യർ. “സാക്ഷ്യം” എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം വളരെ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സൂപ്പർ താരങ്ങൾ വാഴുന്ന മലയാള സിനിമയിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അനായാസമായിഅവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മഞ്ജു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന മഞ്ജുവാരിയർ വിവാഹമോചനത്തിനുശേഷം ആയിരുന്നു സിനിമയിലേക്ക് തിരിച്ചുവന്നത്. മഞ്ജുവിന്റെ വരവിന് എന്നപോലെ മറ്റൊരു നടിയുടെ വരവിനായി മലയാളികൾ ഇത്രയേറെ കാത്തിരുന്നിട്ട് ഉണ്ടാകില്ല. രണ്ടാം വരവിൽ മികച്ച വേഷങ്ങളായിരുന്നു മഞ്ജുവിനെ തേടിയെത്തിയത്.

അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയായ മഞ്ജു തിരിച്ചുവരവിൽ ആദ്യം നൃത്തത്തിൽ ആയിരുന്നു സജീവമായത്. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനുള്ള കാരണം മകൾ മീനാക്ഷി ആണെന്ന് തുറന്നു പറയുകയാണ് മഞ്ജുവാര്യർ. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആയിരുന്നു മലയാളസിനിമയിലേക്ക് താരം ഗംഭീര തിരിച്ചുവരവ് നടത്തിയത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത “ഹൗ ഓൾഡ് ആർ യൂ” എന്ന സിനിമ തൊട്ട് “ചതുർമുഖം” എന്ന ഏറ്റവും ഒടുവിൽ റിലീസായ ചിത്രം വരെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളും സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും മഞ്ജുവിന് സാധിച്ചു. രണ്ടാം വരവിൽ കൂടുതൽ ചെറുപ്പമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മഞ്ജുവാര്യർ.

സിനിമയിൽ നിന്നും ഇടവേള എടുത്ത 14 വർഷങ്ങൾ എങ്ങനെ വീട്ടിൽഒതുങ്ങി കൂടി എന്ന് പലരും ചോദിക്കുമായിരുന്നു. എന്നാൽ അങ്ങനെ യാതൊരു ബുദ്ധിമുട്ടുകളും തോന്നിയിട്ടില്ല എന്നും സന്തോഷമുള്ള ദിനങ്ങളായിരുന്നു അവയെല്ലാം എന്ന് മഞ്ജു വാര്യർ തുറന്നുപറയുന്നു. സിനിമയിലേക്ക് തിരിച്ചു വരുന്നതിനു മുമ്പ് നൃത്തത്തിലേക്ക് ആണ് താരം മടങ്ങിയെത്തിയത്. ഇതിന് കാരണമായത് മകൾ മീനാക്ഷി ആയിരുന്നു. മീനാക്ഷിയെ നൃത്തം പഠിപ്പിക്കാൻ വന്ന ടീച്ചറോട് ഒപ്പം സമയം ചിലവഴിക്കുമായിരുന്നു താരം. അങ്ങനെയാണ് വീണ്ടും ചിലങ്കയണിയണമെന്ന ആഗ്രഹം മഞ്ജുവിൽ ഉണ്ടാകുന്നത്. എന്നാൽ വർഷങ്ങൾക്കു ശേഷം നൃത്തം ചെയ്യാൻ ഭയവും പേടിയും എല്ലാം ഉണ്ടായിരുന്നു. മഞ്ജുവിന്റെ ഭയം കണ്ട് ആ ടീച്ചർ നൽകിയ ഉപദേശവും പ്രചോദനവും ആണ് കൂടുതൽ കരുത്ത് നൽകിയത്. മഞ്ജു ഒന്നും തന്നെ മറന്നിട്ടില്ല എന്നും കല ഇന്നും മഞ്ജുവിന്റെ മനസ്സിലും ശരീരത്തിലും ഉണ്ട് എന്ന് ആ ടീച്ചർ പറഞ്ഞു. മീനാക്ഷിയുടെ അധ്യാപികയുടെ വാക്കുകളാണ് രണ്ടാം വരവിന് മഞ്ജുവിന് ഊർജ്ജവും ധൈര്യവും നൽകിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top