Movlog

Movie Express

ടെലിഷൻ രംഗത്തെ ജഗതി ശ്രീകുമാർ എന്ന മഞ്ജു പിള്ള !

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രണ്ട് താരങ്ങളാണ് മഞ്ജു പിള്ളയും ജഗതി ശ്രീകുമാറും. ഒരുകാലത്ത് മലയാള സിനിമയുടെ നിറസാന്നിധ്യമായിരുന്നു ജഗതി ശ്രീകുമാർ. മലയാള സിനിമയിലെ പകരം വെക്കാൻ ആവാത്ത ഒരു അഭിനേതാവാണ് ജഗതി ശ്രീകുമാർ. “ഹാസ്യസാമ്രാട്ട്” എന്ന വിശേഷണത്തിന് എതിരാളികളില്ലാത്ത ഒരേയൊരു നടൻ ആണ് ജഗതി. 2012 മാർച്ച് 10 നു കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപത്ത് വെച്ചായിരുന്നു താരം സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് അപകടം ഉണ്ടായത്.

“തിരുവമ്പാടി തമ്പാൻ “, “ഇടവപ്പാതി”, മാസ്റ്റേഴ്സ് “, “സ്ട്രീറ്റ്ലൈറ്റ് “, “ബോംബെ മിട്ടായി “, “കിംഗ് ആൻഡ് കമ്മീഷണർ”, “ഗ്രാൻഡ് മാസ്റ്റർ”, തുടങ്ങി പത്തോളം ചിത്രങ്ങളിലായിരുന്നു അദ്ദേഹം അഭിനയിക്കാനിരുന്നത്.”ഇടവപ്പാതി ” എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകും വഴിയായിരുന്നു അപകടം നടന്നത്. തുടർന്ന് മറ്റു താരങ്ങളെ വെച്ച് ഈ സിനിമകൾ പുറത്തിറക്കുകയായിരുന്നു. വാഹനാപകടത്തെ തുടർന്ന് കഴിഞ്ഞ എട്ടു വർഷങ്ങളായി ചികിത്സയിൽ കഴിയുന്ന താരം കഴിഞ്ഞ വർഷം രണ്ടു പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

താരത്തിന്റെ എഴുപതാം പിറന്നാൾ ആഘോഷിച്ചത് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. സിനിമാപ്രേക്ഷകർ ഒന്നടങ്കം അദ്ദേഹത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ്. ജഗതി ശ്രീകുമാർ എന്ന അതുല്യകാലാകാരന്റെ അഭിനയ മികവും വഴക്കവും എടുത്ത് പറയേണ്ട കാര്യമില്ല. കിട്ടുന്ന കഥാപാത്രങ്ങൾ അതിന്റെ ഏറ്റവും രസകരവും ഭാവങ്ങളിലൂടെ അത് കാണുന്ന പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. അതെ ഒരു കാര്യമാണ് ഓൺ സ്ക്രീനിലും മഞ്ജുവിന്റെ പെർഫോമൻസിലൂടെ തെളിയുന്നത്

ജഗതിയെ പോലെ തന്നെ ഹാസ്യ കഥാപാത്രങ്ങൾ കൊണ്ടും മികച്ച അഭിനയശൈലി കൊണ്ടും മലയാളികളെ ചിരിപ്പിക്കുന്ന താരമാണ് മഞ്ജു പിള്ള. മിനി സ്ക്രീനിലും സജീവമായിട്ടുള്ള മഞ്ജു ഇടയ്ക്ക് വില്ലത്തി വേഷത്തിലും പ്രത്യക്ഷപ്പെടാറുണ്ട്. ടെലിവിഷൻ മേഖലയിലെ ജഗതി ശ്രീകുമാർ എന്നാണ് മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. നാടകങ്ങളിലൂടെ അഭിനയത്തിലേക്ക് എത്തിയ മഞ്ജു. എസ് പി പിള്ളയുടെ പേരക്കുട്ടിയാണ്. മഞ്ജുപിള്ള അഭിനയിച്ച ജനപ്രിയ പരമ്പരയാണ് തട്ടീം മുട്ടീം.

ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ എല്ലാം വളരെ രസകരമായി ആവിഷ്കരിക്കുന്ന ഒരു പരമ്പര ആണ് “തട്ടീം മുട്ടീം “. സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഈയിടെ ഒ ടി ടി റിലീസ് ആയി എത്തിയ ഹോം എന്ന ചിത്രത്തിലൂടെ വീണ്ടും മഞ്ജു പിള്ളയെ മലയാള സിനിമയ്ക്ക് വീണ്ടും തിരിച്ചു കിട്ടി എന്ന് വേണമെങ്കിൽ പറയാം. കുട്ടിയമ്മ എന്ന കഥാപത്രം അത്രയ്ക്ക് മനോഹരമായാണ് മഞ്ജു ചെയ്തിരിക്കുന്നത്. താരത്തിന് എല്ലായിടത്ത് നിന്നും നല്ല പ്രശംസ വരുന്നുമുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top