Movlog

Movie Express

കുടുംബത്തിൽ ഉണ്ടായ തീരാനഷ്ടം ആരാധകരുമായി പങ്കു വെച്ച് മഞ്ജു സുനിച്ചൻ.

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരമാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന “വെറുതെ അല്ല ഭാര്യ” എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ മഞ്ജു, “മറിമായം” എന്ന ഹാസ്യ പരമ്പരയിലൂടെയാണ് ഏറെ ശ്രദ്ധേയമാകുന്നത്. പിന്നീട് മിനിസ്ക്രീനിൽ നിന്നും സിനിമയിലേക്ക് കടന്നു താരം. “കമ്മട്ടിപ്പാടം”, “ജിലേബി”, “തൊട്ടപ്പൻ”, “മഹേഷിന്റെ പ്രതികാരം” തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം മോഹൻലാൽ നായകനായ “മുന്തിരിവള്ളികൾ തളിർക്കുമ്പോൾ” എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു.

ബിഗ് ബോസ് മലയാളം സീസൺ 2 വിൽ മത്സരാർത്ഥി ആയി എത്തിയ മഞ്ജു, ഹൗസിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് നിരവധി സൈബർ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ച താരം തന്റെ വിശേഷങ്ങൾ എല്ലാം “ബ്ലാക്കിസ് വ്ലോഗ്” എന്ന യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നെഞ്ചിൽ ടാറ്റൂ ചെയ്യുന്ന മഞ്ജുവിന്റെ വീഡിയോ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അത്തരം വിവാദങ്ങൾ ഒന്നും മഞ്ജുവിനെ ബാധിക്കാറില്ല.

നിറത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ടുള്ള താരം തനിക്കെതിരെ മോശം കമന്റ് ഇടുന്നവർക്ക് ചുട്ടമറുപടി നൽകാറുമുണ്ട്. കഴിഞ്ഞ ദിവസം തന്റെ കുറിപ്പുകൾക്ക് സ്ഥിരമായി മോശം കമന്റ് ഇടുകയും ഭർത്താവ് സുനിച്ചനെ തരം താഴ്ത്തുന്ന രീതിയിൽ കമന്റ് ചെയ്യുന്ന വ്യക്തിയെ കുറിച്ച് മഞ്ജു തുറന്നു പറഞ്ഞിരുന്നു. തന്റെ ഭർത്താവിനെ കുറിച്ച് ഇത്രയേറെ ആധി ഉള്ള ആ വ്യക്തിയെ തേടുകയാണെന്നും ആർക്കെങ്കിലും നമ്പർ അറിയാമെങ്കിൽ തരണം എന്നും മഞ്ജു സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു. പിന്നീട് ആളെ കണ്ടു കിട്ടി എന്നും എന്നാൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്നും മഞ്ജു പങ്കു വെച്ചു.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരത്തിന്റെ കുറിപ്പുകൾ എല്ലാം ആരാധകർ നിമിഷനേരം കൊണ്ട് തന്നെ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തിൽ ഉണ്ടായ ഒരു വിയോഗത്തെക്കുറിച്ച് ആരാധകരെ അറിയിക്കുകയാണ് മഞ്ജു. മഞ്ജുവിന്റെ ഭർത്താവായ സുനിച്ചന്റെ ജേഷ്ഠ സഹോദരൻ ബാബു മരണപ്പെട്ടിരിക്കുന്നു എന്ന സങ്കട വാർത്തയാണ് മഞ്ജു ആരാധകരെ അറിയിച്ചത്. മഞ്ജുവിന് ആശ്വാസവാക്കുകൾ എഴുതി ഒരുപാട് പേർ രംഗത്തെത്തി. നിരവധി പേരാണ് ആദരാഞ്ജലികളർപ്പിച്ചു മുന്നോട്ടുവന്നിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top