Movlog

Movie Express

ആരാണ് മോശം ഭാഗങ്ങൾ കാണിക്കാനും ഓർമ്മിക്കാൻ ആഗ്രഹിക്കുന്നത് !സുഹൃത്തുക്കളും കുടുംബവും ആണ് തന്നെ അവസ്ഥയിൽ മുന്നോട്ടു നയിച്ചത് എന്ന് നടി !

മലയാളത്തിൻറെ കുഞ്ഞിക്ക ആയ ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് മാളവിക മോഹൻ. പിന്നീട് ഒരു പിടി തെന്നിന്ത്യൻ സിനിമകളിൽ വേഷമിട്ടു.

താരത്തിന് ആരാധകരിൽ ഏറെയും തമിഴകത്തിൽ ആണ്. സൂപ്പർസ്റ്റാർ രജനീകാന്ത് ഒപ്പം പേട്ടയിൽ അഭിനയിച്ച മാളവിക കഴിഞ്ഞ വർഷം വിജയ് നായകനായ മാസ്റ്റർ എന്ന സിനിമയിൽ നായികയായി ചിത്രത്തിലെത്തുന്നത്. താരത്തിന്റെ പ്രകടനം വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ 2021ലെ തന്നെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കുറിപ്പ് ആയി എത്തിയിരിക്കുകയാണ് മാളവിക.

കഴിഞ്ഞ വർഷം സിനിമ ജീവിതം ഏറെ സന്തോഷം നിറഞ്ഞതായിരുന്നു എങ്കിലും വ്യക്തിജീവിതത്തിൽ മോശം അവസ്ഥകളിലൂടെ ആയിരുന്നു താൻ കടന്നു പോയത് എന്നാണ് താരം പറയുന്നത്.. സുഹൃത്തുക്കളും കുടുംബവും ആണ് തന്നെ അവസ്ഥയിൽ മുന്നോട്ടു നയിച്ചത് എന്ന് നടി കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാമിലൂടെ ആണ് മാളവികയുടെ പ്രതികരണം.. വളരെ കഠിനമായ ഒരു വർഷമായിരുന്നു. നമ്മുടെ ജീവിതത്തിൽ നല്ലതും രസകരമായ വർഷങ്ങൾ മാത്രം ആയിരിക്കും പുറത്ത് കാണിക്കുക. അതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം ആരാണ് മോശം ഭാഗങ്ങൾ കാണിക്കാനും ഓർമ്മിക്കാൻ ഇഷ്ട്ടപെടുന്നത്.

ഈവർഷം മറ്റേതൊരു വർഷത്തേക്കാളും വളരെ കഠിനമായിരുന്നു. പ്രൊഫഷണൽ കാര്യങ്ങളൊക്കെ മികച്ചതായിരുന്നു എൻറെ ആദ്യ വർഷത്തിൽ തന്നെ ഏറ്റവും വലിയ വിജയങ്ങൾ ഉണ്ടായി. ഞങ്ങളുടെ തലമുറയിലെ എൻറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളുമായി മറ്റൊരു പ്രോജക്ട് വർക്ക് ചെയ്യാൻ കഴിഞ്ഞു. അദ്ദേഹത്തിൽ നിന്നും നിരവധി കാര്യങ്ങൾ പഠിക്കാനും സാധിച്ചു.

ആദ്യമായി ബോളിവുഡിലും അഭിനയിച്ചു.. അങ്ങനെ സന്തോഷിക്കുന്ന കാര്യങ്ങളുടെ വലിയ നിര തന്നെയുണ്ട്. എന്നാൽ വ്യക്തിപരമായി ഞാനൊരു നടുക്കടലിൽ പെട്ട് അവസ്ഥ.. ഇതു എൻറെ ജീവിതത്തിൽ ഇതിന് ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ കടന്നു പോകുന്നത്. ഈ കാര്യം തന്നെ നിരവധി വിചിത്രങ്ങൾ നിറഞ്ഞതാണ്..

വ്യക്തിജീവിതത്തിലും അതിൻറെ അഭാവം ആത്മാവിനെ തകർക്കുന്നുണ്ട്. ഈ സമയത്ത് എന്നെ മുന്നോട്ടു നയിച്ചു വ്യക്തികൾ എൻറെ സുഹൃത്തുക്കൾ ആണ്. എൻറെ കുടുംബത്തിനു പുറമേ ഉള്ളവർ 2021 ലെ ഏറ്റവും നല്ല ഭാഗം എന്നെ സംബന്ധിച്ചിടത്തോളം എൻറെ സുഹൃത്തുക്കൾ ആണ്.. നിങ്ങളെ നല്ല സുഹൃത്തുക്കൾക്കൊപ്പം ആവണം എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നാണ് മാളവിക കുറിച്ചത്. നടിയുടെ വാക്കുകൾ വളരെ പെട്ടെന്നായിരുന്നു സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആയി മാറിയത്.

മലയാളത്തിൻറെ കുഞ്ഞിക്ക ആയ ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് മാളവിക മോഹൻ. പിന്നീട് ഒരു പിടി തെന്നിന്ത്യൻ സിനിമകളിൽ വേഷമിട്ടു..താരത്തിന് ആരാധകരിൽ ഏറെയും തമിഴകത്തിൽ ആണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top