Movlog

Movie Express

ലാലേട്ടനും കൂട്ടുകാരും ഒത്ത് രസകരമായ പാർട്ടി ! വൈറൽ ആകുന്ന തകർപ്പൻ വീഡിയോ കാണാം

ഒരുപാട് ബന്ധങ്ങൾ സൂക്ഷിക്കുന്ന നടൻ ആണ് മോഹൻലാൽ. സിനിമയ്ക്കകത്തും പുറത്തും താരം ഒരുപോലെ ആണ് ആളുകളോട് പെരുമാറുന്നത്. സെറ്റുകളിൽ തന്നെ കാണാൻ വരുന്ന ആരാധകർക്കൊപ്പം ഫോട്ടോ എടുക്കുന്ന വിഡിയോകൾ എന്നും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അത്രയേറെ ക്ഷമയോടെ പക്വതയോടെ വിനയത്തോടെ ഉള്ള പെരുമാറ്റം വളരെ ശ്രദ്ധേയമാണ്. ലാലേട്ടൻ ഇപ്പോൾ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ബ്രോ ഡാഡിയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ അമ്മയുടെ പ്രസിഡണ്ട് സ്ഥാനവും കൈകാര്യം ചെയ്യുന്ന അദ്ദേഹം എന്നും തിരക്കുകളിൽ ആയി ആണ് നാം എല്ലാവരും കണ്ടുവരുന്നത്.

എന്നാൽ അതിൽ നിന്നും വിഭിന്നമായി തന്റെ ബന്ധുക്കളോടൊപ്പവും കൂട്ടുകാർക്കൊപ്പവും കൃത്യമായ സമയം കണ്ടെത്താൻ ലാലേട്ടന് സാധിക്കുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് പുറത്ത് വരുന്ന വീഡിയോ തെളിയിക്കുന്നത്. ഏഷ്യാനെറ്റ് മുൻ എം ഡി കെ മാധവൻ അടക്കം വളരെ അടുത്ത ലാലേട്ടന്റെ ആളുകൾ അണിനിറഞ്ഞതാണ് വീഡിയോ. ചെറിയ ഒരു പാർട്ടി, വളരെ മനോഹരമായ തെളിച്ചം കുറഞ്ഞ വെളിച്ചം, ഒരു സുഹൃത്ത് മൈക്കിൽ ഗാനം ആലപിക്കുന്നു. അത് കേട്ട് രസകരമായ കമന്റുകളുമായി മറ്റുളവർ. വീഡിയോയുടെ അവസാന ഭാഗത്ത് ലാലേട്ടൻ സംസാരിക്കുന്നതും കാണാം.

Click to comment

You must be logged in to post a comment Login

Leave a Reply

To Top