Movlog

Movie Express

കേസ് കൊടുത്തിട്ടുണ്ട് – ഇനി കാര്യങ്ങൾ നിയമപരമായി നേരിടും…നിലപാട് അറിയിച്ച് “കൂടെവിടെ” നായിക അൻഷിദ –

വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച സ്വീകാര്യത നേടിയ പരമ്പര ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “കൂടെവിടെ”. “സീത” എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയനായ ബിബിൻ ജോസ് ആണ് പരമ്പരയിൽ ഋഷി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂര്യ കൈമൾ എന്ന നായികയായെത്തുന്നത് അൻഷിതയാണ്. ഇതിനു മുമ്പ് ഒരുപാട് വേദികളിലും പാരമ്പരകളിലും എത്തിയെങ്കിലും ഒരു സുപ്രധാന വേഷത്തിൽ അഞ്ചിത എത്തുന്ന ആദ്യത്തെ പരമ്പരയാണ് കൂടെവിടെ.

ഋഷി എന്ന കോളേജ് അധ്യാപകനും സൂര്യ എന്ന വിദ്യാർത്ഥിനിയും തമ്മിലുള്ള പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയിൽ കാണിക്കുന്നത്. മികച്ച റേറ്റിംഗോടെ മുന്നേറുന്ന പരമ്പരയാണ് കൂടെവിടെ. പരമ്പരയ്ക്ക് ലഭിക്കുന്ന സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും ആരാധകർ ഏറെയാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്.

കിടിലൻ ഡാൻസ് റീൽസുമായി താരം എത്താറുണ്ട്. കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്റെ മുന്നോട്ടുള്ള പ്രയാണവും കാണിക്കുന്ന പരമ്പര ബംഗാളി പരമ്പരയായ മോഹോറിന്റെ റീമേക്ക് ആണ്. സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി ചാനലിലൂടെ പങ്കു വെക്കാറുണ്ട്.

ഇപ്പോഴിതാ തനിക്കെതി സോഷ്യൽ മീഡിയ വഴി ചില മോശമായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നറിഞ്ഞതിനെ തുടർന്ന് അതിനെ നിയമപരമായി നേരിടാൻ തയ്യാറെടുക്കുകയാണ് അൻഷിദ. അൻഷിദയുടെ ക്യാരക്ടർ പോലും മോശമാക്കുന്ന രീതിയിൽ, താരത്തിന്റെ അഭിനയജീവിതത്തെ തന്നെ നശിപ്പിക്കുന്ന രീതിയിൽ, മാനസികമായി തളർത്താനുള്ള നീക്കങ്ങൾ ആണ് നടക്കുന്നതെന്നും, അതിനെത്തുടർന്ന് കുറെപേർ മെസ്സേജിലൂടെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അൻഷിദ പങ്കു വെച്ചു.

ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ല എന്നു തോന്നിയത് കൊണ്ട് കാര്യങ്ങളൊക്കെ നിയമപരമായി നേരിടാൻ പോവുകയാണ് താരം. തിരുവനന്തപുരം സൈബർ സെല്ലിൽ കേസ് കൊടുത്തിട്ടുണ്ട് എന്ന് അൻഷിദ തന്റെ ഏറ്റവും പുതിയ കുറിപ്പിലൂടെ അറിയിച്ചു. ഇതു പോലുള്ള മോശമായ കമന്റുകൾ കണ്ടാൽ ഉടൻ തന്നെ അവരുടെ പേരു റിപ്പോർട്ട് ചെയ്യണം എന്നാണ് തന്നെ സ്നേഹിക്കുന്ന എല്ലാവരോടും താരത്തിന് പറയാനുള്ളത്.

അവരുമായി ബന്ധം സൂക്ഷിക്കുന്നവരും വരാനിരിക്കുന്ന പ്രശ്നങ്ങൾ നേരിടാൻ തയ്യാറായിക്കോളൂ എന്നും കേസ് കൊടുത്തിട്ട് ഉള്ളതിനാൽ ഇനി നിയമപരമായി മുന്നോട്ട് പോകുക തന്നെ ചെയ്യും എന്നും അൻഷിദ പങ്കുവെച്ചു. താരത്തിന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഇത് പോലുള്ളവർക്ക് ഇങ്ങനെ തന്നെ ആണ് മറുപടി നൽകേണ്ടത് എന്നാണ് ആരാധകരുടെ അഭിപ്രായം.

സെലിബ്രിറ്റികളുടെ ചിത്രങ്ങൾക്കും കുറിപ്പുകൾക്കും മോശമായ കമന്റുകൾ ഇടുന്നത് ഇന്ന് ഒരു പതിവ് കാഴ്ച ആയിരിക്കുകയാണ്. പ്രത്യേകിച്ച് നടിമാരുടെ ചിത്രങ്ങൾക്ക്. എന്നാൽ നടന്മാർക്ക് ഇതൊന്നും ബാധകം അല്ല. ഏതെങ്കിലും ഒരു ചിത്രം ഒരു നടി പങ്കു വെച്ചാൽ, അവരുടെ വസ്ത്രത്തെയും വണ്ണത്തെയും കീറിമുറിച്ച് അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ ആണ് ഇന്ന് പലരും കമന്റിടുന്നത്. നായകന്മാരുടെ വണ്ണത്തെ കുറിച്ചോ വസ്ത്രത്തെ കുറിച്ചോ ഇത്തരം ചർച്ചകൾ ഒരിക്കലും ഉണ്ടാകാറുമില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top