Movlog

Movie Express

ദുബായിൽ ആഡംബര ജീവിതം നയിച്ചിരുന്ന കിടിലം ഫിറോസിന്റെ ജീവിതം മാറിമഞ്ഞതിങ്ങനെ.

റിയാലിറ്റി ഷോകളുടെ ചരിത്രത്തിൽ തന്നെ വേറിട്ട ഒരു അനുഭവം തീർക്കുന്ന ഒരു ഗെയിം റിയാലിറ്റി ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. മോഹൻലാൽ അവതാരകൻ ആയെത്തുന്ന ഷോയിൽ മത്സരാർത്ഥികൾ ഒരു വീടിനകത്തു നൂറു ദിവസം താമസിച്ചു മത്സരിക്കുന്നു. വ്യത്യസ്തമായ ടാസ്കുകൾ ആണ് ഈ മത്സരത്തിൽ മത്സരാർത്ഥികൾക്ക് നൽകുന്നത്. ആദ്യ സീസൺ ആരംഭിച്ചപ്പോൾ കുറച്ചു വിമർശനങ്ങൾ ഉയർന്നുവെങ്കിലും പിന്നീട് പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടാൻ ബിഗ് ബോസിന് സാധിച്ചു. ആദ്യ സീസണിന്റെ ഗംഭീര വിജയത്തിന് ശേഷം രണ്ടാം സീസൺ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് ഇടയ്ക്ക് വെച്ച് നിർത്തുകയായിരുന്നു.

ഇപ്പോൾ ഇതാ ബിഗ് ബോസ് മലയാളം സീസൺ 3 വിജയകരമായി മുന്നേറുകയാണ്. വാശിയേറിയ മത്സരമാണ് ഇത്തവണ ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. ബിഗ് ബോസ് ഹൗസിലെ ശക്തമായ ഒരു മത്സരാർത്ഥി ആയ കിടിലം ഫിറോസ് തന്റെ ജീവിതത്തിലുണ്ടായ കയ്‌പേറിയ അനുഭവം ബിഗ് ബോസിലൂടെ പങ്കു വെച്ചതാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഒരു റേഡിയോ ജോക്കി ആണ് കിടിലം ഫിറോസ്. റേഡിയോ ജോക്കി ആയി എത്തിയപ്പോൾ ആണ് കിടിലം ഫിറോസ് എന്ന പേര് ലഭിച്ചത്. പിന്നീട് ജീവിതത്തിൽ ഉയർച്ചയുടെ കാലമായിരുന്നു.

ആ സമയത്താണ് ദുബായിൽ ഇന്ത്യയിലെ എട്ടു ലക്ഷം രൂപ ശമ്പളമുള്ള ഒരു ജോലി ഫിറോസിനെ തേടിയെത്തുന്നത്. വളരെ ആഡംബരമാർന്ന ഒരു ജീവിതം ആസ്വദിക്കുമ്പോഴായിരുന്നു ഫിറോസിനോട് പിതാവ് സ്വന്തമായി ഒരു വീട് നിർമിക്കാൻ വേണ്ടി കുറച്ചു പണം അയക്കാൻ പറയുന്നത്. അച്ഛൻ പറഞ്ഞത് പോലെ വീട് പണിക്ക് വേണ്ട പണം അയച്ചു ബാക്കി പണം ചിലവഴിച്ചു ഫിറോസ്. അങ്ങനെ ഖത്തറിൽ നിന്നും ഫിറോസിനെ തേടി ഒരു അവസരം എത്തി. സ്വന്തം പേരിൽ ഒരു റേഡിയോ സ്റ്റേഷൻ തുടങ്ങാനുള്ള ഓഫർ ആയിരുന്നു അത്. ഫിറോസിന്റെ എക്കാലത്തെയും സ്വപ്നം ആയിരുന്നു അത്. അങ്ങനെ ഉയർന്ന ശമ്പളം കിട്ടുന്ന ദുബായിലെ ജോലി രാജി വെച്ച് ഫിറോസ് ഖത്തറിലേക്ക് പറന്നു. അവിടെ വെച്ച് ഫിറോസിന് ഉന്നതനായ ഒരു സ്പോൺസറിനെ കിട്ടി. 25 റേഡിയോ ജോക്കികളെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. പലരും ഫിറോസിനെ വിശ്വസിച്ചു ജോലി രാജി വെച്ച് വന്നവരായിരുന്നു.

വിജയകരമായി റേഡിയോ സ്റ്റേഷന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി സ്പോൺസർ മുങ്ങുന്നത്. ആഡംബര ജീവിതം നയിച്ചിരുന്ന ഫിറോസിന്റെ ജീവിതം പ്രതിസന്ധിയിലായി. ഖത്തറിൽ താമസിക്കാൻ ഉള്ള റസിഡന്റ് പെർമിറ്റ് പോലും അദ്ദേഹത്തിന് ലഭിച്ചില്ല. ഫിറോസ് റിക്രൂട്ട് ചെയ്തവർ വില്ലയിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ പോലുമാകാതെ കഴിയേണ്ട അവസ്ഥ വന്നു. അവസാനം വീടുണ്ടാക്കാൻ ആയി നാട്ടിലേക്ക് അയച്ച പണം ഉപയോഗിച്ച് കുറച്ചു പേരെ നാട്ടിലേക്ക് പറഞ്ഞയച്ചു. മറ്റുള്ളവർക്ക് വേറെ ജോലി ശരിയാക്കി കൊടുക്കുകയും ചെയ്തു. അരി വാങ്ങിക്കാൻ പോലും പണമില്ലാതെ അവസാനം ഫിറോസും വിനോദ് എന്ന സുഹൃത്തും മാത്രം ബാക്കിയായി. ഉപയോഗിച്ചിരുന്ന ഫോൺ പോലും വിറ്റു കഴിയേണ്ട അവസ്ഥയിലെത്തി.

ഒരു ദിവസം അടുത്തുള്ള അറബിയുടെ വീട്ടിൽ പാർട്ടി നടക്കുന്നുണ്ടായിരുന്നു. പാർട്ടി കഴിഞ്ഞപ്പോൾ അവർ തള്ളിയ വെസ്റ്റ് ബക്കറ്റിൽ നിന്ന് ഫിറോസ് സഹോദരനെ പോലെ കാണുന്ന വിനോദേട്ടൻ ഒരു കുബൂസിന്റെ കഷ്ണമെടുത്തു. ഇത് ദൈവം തന്നതാടാ എന്ന് പറഞ്ഞു കാണിച്ചു തന്നു. ഇതോടെ ഫിറോസിന്റെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. ഇന്ത്യൻ എമ്പസിയുമായി ഫിറോസ് ബന്ധപ്പെട്ടു. ചില ജീവകാരുണ്ട്യ പ്രവർത്തകരുടെ ഇടപെടലുകൾ കൊണ്ട് നാട്ടിലേക്ക് മടങ്ങി എത്തുകയായിരുന്നു ഇവർ. ജീവിതത്തിൽ അധികമാരോടും ഫിറോസ് പങ്കു വെക്കാത്ത അനുഭവങ്ങൾ ആണ് ബിഗ് ബോസിലൂടെ താരം പങ്കു വെച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top