Movlog

Faith

അന്ന് രാത്രി മുഴുവനും കെവിൻ വേഗം വരണമെന്ന് നീനു പ്രാർത്ഥിച്ചു, ഒന്നിച്ചു ജീവിക്കാനുള്ള ദിവസങ്ങളെ കുറിച്ച് സ്വപ്നം കണ്ടു. അടുത്ത ദിവസവും രാവിലെ കാണുന്നത് – കണ്ണ് നിറയ്ക്കുന്ന നീനുവിന്റെ അനുഭവം

മലയാളികൾ ഇന്നും ഒരു വേദനയോടെ ഓർക്കുന്ന പേരാണ് കെവിന്റേത്. പ്രണയത്തിനു വേണ്ടി മരിക്കാൻ പോലും തയ്യാറാവുന്ന നായകനും നായികയും ഒക്കെ സിനിമയിൽ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ പ്രണയത്തിന്റെ പേരിൽ പ്രാണൻ വെടിഞ്ഞ കെവിന്റെ ഓർമകൾക്ക് മൂന്ന് വർഷം പിന്നിടുന്നു. 2018 മെയ് 28നാണ് കേരളത്തെ നടുക്കിയ ആദ്യത്തെ ദുരഭിമാന പാതകം നടന്നത്. തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചതിനെ പേരിലായിരുന്നു നട്ടാശ്ശേരി സ്വദേശി കെവിനെ നീനു വിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി പ്പെടുത്തിയത്. ലീവിന് വീട്ടിലേക്ക് പോകാൻ കോട്ടയം ബസ് സ്റ്റാൻഡിൽ കാത്തു നിൽക്കുമ്പോഴായിരുന്നു ആദ്യമായി നീനു കെവിനിനെ കണ്ടുമുട്ടുന്നത്.

നീനുവിന്റെ കൂട്ടുകാരിയുടെ കാമുകനൊപ്പം അന്ന് വന്നിരുന്നത് കെവിൻ ആയിരുന്നു. കോട്ടയം അമലഗിരി കോളേജിലെ ബിഎസ്സി ഒന്നാംവർഷ വിദ്യാർത്ഥിനി ആയിരുന്നു നീനു. കൂട്ടുകാരുടെ കാര്യങ്ങൾ പറയാൻ വേണ്ടി ആരംഭിച്ച ഒരു സൗഹൃദമായിരുന്നു അവരുടേത്. പിന്നീടൊരിക്കൽ ഇഷ്ടമാണോ എന്ന് കെവിൻ നീനുവിനോട് ചോദിക്കുകയായിരുന്നു. പ്രണയിക്കാനുള്ള ചുറ്റുപാട് അല്ല തന്റേത് എന്നു തുറന്നുപറഞ്ഞ് നീനു പിന്നീട് കെവിനിനെ നേരിട്ട് കണ്ടപ്പോൾ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞു. നീനുവിന്റെ പപ്പയുടെതും അമ്മയുടെതും ഒരു ക്രിസ്ത്യൻ-മുസ്ലിം പ്രണയവിവാഹമായിരുന്നു. ഇരുവരും വിദേശത്തായതിനാൽ പപ്പയുടെ കുടുംബ വീട്ടിൽ നിന്നായിരുന്നു നീനുവും സഹോദരനും പഠിച്ചിരുന്നത്. നീനു അഞ്ചാംക്ലാസിൽ ആയപ്പോൾ നീനുവിന്റെ അമ്മ നാട്ടിലെത്തി അമ്മയുടെ ബാപ്പ നടത്തിയിരുന്ന കട ഏറ്റെടുത്തു.

ഇതിനുപിന്നാലെ നീനുവിന്റെ പപ്പയും നാട്ടിലേക്ക് വന്നു. ഒരു കടയുടെ സ്ഥാനത്ത് രണ്ടു കടകൾ ആയെങ്കിലും പപ്പയും അമ്മയും തമ്മിലുള്ള വഴക്ക് ഇരട്ടിയായി. ഒരിക്കൽ അമ്മയെ അടിക്കാനായി പപ്പ ടോർച്ച് ഓങ്ങിയപ്പോൾ അതു വന്നു കൊണ്ടത് അവരെ പിടിച്ചുമാറ്റാൻ ശ്രമിച്ച നീനുവിന്റെ മൂക്കിൽ ആയിരുന്നു. പ്ലസ് ടു തിരുവല്ലയിൽ ഹോസ്റ്റലിൽ നിന്ന് പഠിച്ച നീനുവിന് ഡിഗ്രിക്കും വീടുവിട്ട് പഠിക്കണം എന്നായിരുന്നു ആഗ്രഹം. വീട്ടിലെ വഴക്കുകൾ പിന്നീട് പോലീസ് കേസുകളിൽ എത്തുകയും തുടർന്ന് പല ബന്ധുവീടുകളിൽ നിൽക്കേണ്ടി വരികയും ചെയ്തു നീനുവിന്. അപ്പോഴായിരുന്നു കോട്ടയത്ത് ജിയോളജിക്കൽ നീനുവിന് അഡ്മിഷൻ ലഭിക്കുന്നത്. നീനുവിന്റെ ജീവിതം മുഴുവൻ നിശബ്ദനായി കേട്ടിരുന്ന കെവിൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചിട്ട് നിന്നെ മാത്രമേ കല്യാണം കഴിക്കൂ എന്ന് പറഞ്ഞു. വിവാഹത്തിന് വീട്ടുകാർ സമ്മതിക്കില്ല എന്ന് ഉറപ്പുണ്ടായിട്ടും ആ കൈ വിടരുതെന്ന് നീനുവിനും തോന്നി.

വയർമാൻ കോഴ്സ് പഠിച്ച കെവിൻ ദുബായിലേക്ക് പോയത് വീടു വയ്ക്കണമെന്നും കൃപ ചേച്ചിയുടെ കല്യാണം നന്നായി നടത്തണം എന്നീ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ ആണ്. ദുബായിൽ ആയിരുന്നപ്പോഴും ദിവസവും നീനുവിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യുമായിരുന്നു. പിന്നീട് നാട്ടിൽ കെവിൻ ലീവിന് എത്തിയ സമയം ആയിരുന്നു നീനുവിനു വീട്ടുകാർ വിവാഹം ആലോചിക്കുന്നത്. നീനുവിനോട് ഇറങ്ങിപ്പോരാൻ കെവിൻ പറയുകയായിരുന്നു. അങ്ങനെ പരീക്ഷയുണ്ട് എന്ന് പറഞ്ഞാണ് നീനു വീട്ടിൽനിന്ന് ഇറങ്ങുന്നത്. കോട്ടയത്ത് എത്തിയതിനു ശേഷം കെവിന്റെ കൂടെ പോവുകയാണെന്ന് വീട്ടിൽ അറിയിക്കുകയും ചെയ്തു. കെവിന്റെ സുഹൃത്തിന്റെ ബന്ധുവീട്ടിൽ ആണ് അന്ന് താമസിച്ചത്. അടുത്തദിവസം ഏറ്റുമാനൂരിൽ നിന്ന് വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കുകയും ചെയ്തു.

അപ്പോഴേക്കും നീനുവിനെ കാണാനില്ലെന്ന് അച്ഛൻ നൽകിയ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേക്ക് ഇവരെ വിളിപ്പിച്ചു എങ്കിലും വീട്ടിലെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞ നീനു കെവിനോടൊപ്പം പോകാനാണ് ഇഷ്ടം എന്ന് വ്യക്തമാക്കി. എന്നാൽ പോലീസ് സ്റ്റേഷനു മുൻപിൽ വെച്ച് നീനുവിനെ ബലമായി കാറിലേക്ക് വലിച്ചുകയറ്റാൻ നീനുവിന്റെ അച്ഛൻ ശ്രമിച്ചു. ആളുകൾ കൂടിയപ്പോൾ, ഇപ്പോൾ വീട്ടിലേക്ക് വന്നാൽ ഒരുമാസത്തിനകം വിവാഹം ആഘോഷമായി നടത്തി തരാമെന്ന ഡിമാൻഡ് വെച്ചെങ്കിലും ഇരുവരും നിരസിക്കുകയായിരുന്നു. അങ്ങനെ ഒരുമാസത്തേക്ക് ഹോസ്റ്റലിൽ നിർത്താൻ സമ്മതമാണെന്ന് എഴുതിവെച്ച എല്ലാവരും ഒപ്പിട്ടു. സ്റ്റേഷനിലുണ്ടായ സംഭവങ്ങളെല്ലാം തുറന്നുപറഞ്ഞാണ് ഹോസ്റ്റലിൽ റൂം ശരിയാക്കിയത്. ആരു വന്നു വിളിച്ചാലും വിടരുത് എന്ന വാക്കിനോട് നിർബന്ധമായും പറഞ്ഞിട്ടാണ് കെവിൻ പോയത്.

വിവാഹ രജിസ്ട്രേഷനുള്ള നോട്ടീസ് ഇടാൻ പോകുമ്പോഴാണ് പരിചയമുള്ള ആരുടെയെങ്കിലും കത്ത് വേണമെന്ന് അറിയുന്നത്. നോട്ടീസ് ഇടാൻ ആവാതെ തിരികെ പോന്നു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ വിഷമിച്ചിരുന്ന നീനുവിന് ഭക്ഷണം വാരി കൊടുത്തത് കെവിൻ ആയിരുന്നു. വിവാഹ രജിസ്ട്രേഷന് വേണ്ടി ഓഫീസിൽ കൊടുക്കാൻ വാർഡ് മെമ്പറുടെ കത്ത് വാങ്ങാൻ പോകാൻ രാവിലെ വിളിച്ചു ഉണർത്തണം എന്ന് നീനുവിനെ ഏല്പിച്ചിരുന്നു കെവിൻ. രാത്രി കുറെ സംസാരിച്ചു ഒന്നരയോടെ കിടക്കാൻ തുടങ്ങുമ്പോൾ പുറത്തേക്ക് ഇറങ്ങരുത് എന്ന് നീനു പ്രത്യേകം പറഞ്ഞു. രാവിലെ 5.45 ന് നീനു ഫോൺ ചെയ്തപ്പോൾ ആരോ ഫോൺ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് വീണ്ടും ഒരുപാട് തവണ വിളിച്ചപ്പോഴും ഫോൺ എടുത്തില്ല. കെവിനോടൊപ്പം പിടിച്ചുകൊണ്ടുപോയ കസിൻ അനീഷിന്റെ സഹോദരി വിളിച്ചപ്പോഴാണ് നീനു കാര്യങ്ങൾ അറിയുന്നത്.

കുറച്ചു കഴിഞ്ഞപ്പോൾ വനിതാ പോലീസുകാരെത്തി നീനുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കെവിൻ അവിടെ ഉണ്ടാകും എന്നാണ് നീനു കരുതിയത്. പിന്നീട് നീനുവിനെ മജിസ്ട്രേറ്റിന് മുന്നിൽ കൊണ്ടു പോവുകയായിരുന്നു. അവിടെ വെച്ച് കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ കെവിന്റെ മാതാപിതാക്കൾക്കൊപ്പം നീനുവിനെ വിടാൻ മജിസ്ട്രേറ്റ് പറയുകയായിരുന്നു. അങ്ങനെ കെവിനിന്റെ അമ്മയും അച്ഛനും നീനുവിനെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്ന് രാത്രി മുഴുവനും കെവിൻ വേഗം വരണമെന്ന് നീനു പ്രാർത്ഥിച്ചു, ഒന്നിച്ചു ജീവിക്കാനുള്ള ദിവസങ്ങളെ കുറിച്ച് സ്വപ്നം കണ്ടു. അടുത്ത ദിവസവും രാവിലെ കാണുന്നത് കെവിൻറെ പപ്പയും ചേച്ചിയും അമ്മയും കരയുന്നതാണ്. നീനുവിന്റെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി. ബോധം വരുമ്പോൾ നീനു ആശുപത്രിയിലാണ്. കെവിൻ ഒരിക്കലും ഇനി തിരിച്ചു വരില്ല എന്ന സത്യം നീനു അറിഞ്ഞു.

കെവിന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് ഒപ്പമുണ്ടായിരുന്ന അനീഷ്. മാതാപിതാക്കൾ മരിച്ച അനീഷ് സഹോദരിമാരുടെ വിവാഹം കഴിഞ്ഞതോടെ തനിച്ചായിരുന്നു. കാഴ്ചയ്ക്ക് പ്രശ്നം ഉള്ളതിനാൽ കെവിനായിരുന്നു ഒപ്പം. അതുകൊണ്ടാകാം ആക്രമിക്കാൻ നീനുവിന്റെ സഹോദരനും ആളുകളും എത്തിയപ്പോഴും കെവിൻ ഓടിരക്ഷപ്പെടാതിരുന്നത്. അതിന് ഒരാഴ്ചമുമ്പ് ആലപ്പുഴയിൽ പോയിരുന്ന കെവിൻ മണൽപ്പരപ്പിൽ കെവിൻ +നീനു എന്ന് എഴുതിയിരുന്നു. തിരയടിച്ചു മായ്ക്കുന്ന ബന്ധങ്ങൾക്ക് ആയുസ്സ് കൂടും എന്ന് അവർ വിശ്വസിച്ചു. എന്നാൽ നീനുവിനെ തനിച്ചാക്കി കെവിൻ ഈ ലോകത്തോട് വിട പറയുകയായിരുന്നു. തുടർന്ന് പഠിക്കണമെന്ന് എല്ലാവരും നീനുവിനെ ഉപദേശിച്ചുവെങ്കിലും അതിനാകുമോ എന്ന് നീനുവിന് ഉറപ്പില്ലായിരുന്നു. സന്തോഷത്തോടെ ഒരുപാട് വർഷങ്ങൾ ജീവിക്കാമെന്നും ഒരിക്കലും കരയിക്കില്ലെന്നും നീനുവിന് വാക്ക് കൊടുത്ത കെവിൻ ഇനി വേദനിക്കുന്ന ഓർമ്മ മാത്രം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top