Movlog

Kerala

സ്വന്തമായി ഭൂമി ഉള്ളവർ തീർച്ചയായും ശ്രദ്ധിക്കുക ! വീടും സ്ഥലവും പിടിച്ചെടുക്കും.ഭൂമി വീണ്ടും അളക്കും കേരളത്തിൽ ഭൂമിയുള്ളവർ ശ്രദ്ധിക്കുക

സ്വന്തമായി വീടും സ്ഥലവും ഉള്ളവർ, ഭൂമിയുള്ളവർ, ഭൂമി വാങ്ങുന്നവർ, വിൽക്കുന്നവർ എന്നിവരെല്ലാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭൂമിയുടെ പേരിലുള്ള കള്ളക്കളികൾ ഇനി നടക്കില്ല. സംസ്ഥാനത്ത് ഭൂമി സ്വന്തമായുള്ളവർക്ക് ആധാർ അധിഷ്ഠിത യൂണിക് തണ്ടപ്പേര് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചിരിക്കുകയാണ്. ഇനി എല്ലാ വസ്തുക്കളും ആധാറുമായി ലിങ്ക് ചെയ്യപ്പെടും. സംസ്ഥാനത്ത് ഒരാൾക്ക് എവിടെയൊക്കെ ഭൂമി ഉണ്ടെങ്കിലും ഇനി ഒറ്റ തണ്ട പേരിലായിരിക്കും അറിയപ്പെടുക. ആധാറും ആയിട്ട് ബന്ധപ്പെടുവാൻ ആയി ഭൂവുടമയ്ക്ക് റവന്യൂ പോർട്ടലിൽ നിശ്ചിതസമയം ലഭിക്കുന്നതായിരിക്കും. ഇനി ആധാർ ഉണ്ടെങ്കിൽ മാത്രമേ വസ്തു രജിസ്ട്രേഷൻ സാധ്യമാവുകയുള്ളൂ. എല്ലാ വസ്തുക്കളും ആധാറുമായി ലിങ്ക് ചെയ്യേണ്ടിവരും.

നിലവിൽ ഒരു വ്യക്തിക്ക് ഏഴര ഏക്കറും കുടുംബത്തിന് 15 ഏക്കറും ആണ് പരമാവധി കൈവശം വെക്കാവുന്നത്. മാതാവും പിതാവും വിവാഹം കഴിക്കാത്ത മക്കളുമടങ്ങുന്ന കുടുംബത്തിനാണ് 15 ഏക്കർ എന്ന പരിധി. ഇതെല്ലാം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കുവാൻ പുതിയ പദ്ധതിയിലൂടെ സാധിക്കും. ഇതുതന്നെയാണ് ഈ പദ്ധതിയുടെ പ്രാധാന്യവും. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതോടെ നടപടികൾ വേഗത്തിലാക്കും. 1970ലെ ഭൂപരിഷ്കരണ നിയമം വഴി പ്രത്യേക ഇളവ് ലഭിച്ച തോട്ടം ഉടമകൾക്ക് കൈവശം ഭൂമിയിലെ പരിധി ബാധകമല്ല. ബാക്കി എല്ലാവർക്കും ഇത് ബാധകമാണ്. നിലവിൽ സംസ്ഥാനത്തെ ഒരു ജില്ലയിൽ ഉള്ള വ്യക്തിയുടെ കൈവശമുള്ള ഭൂമിയുടെ വിവരങ്ങൾ മറ്റൊരു ജില്ലയിലുള്ളവർക്ക് അറിയാൻ കഴിയില്ല. ഈ പഴുത് ഉപയോഗിച്ച് പലരും കൂടുതൽ ഭൂമി കൈവശം വയ്ക്കുന്നുണ്ട്. പുതിയ പദ്ധതിയോട് ഈ സാധ്യത ഇല്ലാതാകും.

സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതി ആയിരുന്നെങ്കിലും ഒരു വർഷമായി നടപടികൾ ഒന്നുമാകാതെ കിടന്ന അനുമതിക്കാണ് കേന്ദ്ര അനുമതിയോടെ പുതിയ വേഗത കൈവരുന്നത്. സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഇത് നടപ്പിലാക്കണമെന്ന് മന്ത്രി കെ രാജൻ ലാൻഡ് റവന്യു കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൽ അടിസ്ഥാനത്തിലായിരുന്നു കമ്മീഷണർ കേന്ദ്രസർക്കാറിനോട് പ്രത്യേക അനുമതി തേടിയത്. തണ്ടപ്പേര്നെ സൂചിപ്പിക്കുന്ന 12 അക്ക തിരിച്ചറിയൽ നമ്പർ വരുന്നതായിരിക്കും. സംസ്ഥാനത്തെ എല്ലാ ഭൂവുടമകളുടെയും തണ്ടപ്പേര് വിവരങ്ങൾ ആധാറുമായി ലിങ്ക് ചെയ്ത പുതിയതായി 12 അക്ക തിരിച്ചറിയൽ നമ്പർ നൽകുന്നതാണ്. ഇതോടെ സംസ്ഥാനത്ത് ഒരാൾക്ക് എവിടെ ഭൂമി ഉണ്ടെങ്കിലും അത് ഒറ്റ തണ്ടപ്പേരിൽ ഉള്ളതായി മാറും. റവന്യൂ സേവനങ്ങൾ മികച്ചതാക്കുന്നതിനും ഭൂരേഖകളിൽ കൃത്യത കൊണ്ടുവരുന്നതിനും ആണ് യു ടി എൻ പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ ഭൂമി ഇടപാടുകളിൽ നടക്കുന്ന ക്രമക്കേടുകളും ബിനാമി ഇടപാടുകളും തടയാനാകും.

Click to comment

You must be logged in to post a comment Login

Leave a Reply

To Top