Movlog

Kerala

1 ലക്ഷം രൂപ സർക്കാർ സഹായം.25000 രൂപ തിരിച്ചടയ്‌ക്കേണ്ട.25 വയസ്സ് മുതൽ അപേക്ഷ സമർപ്പിക്കാം

കോവിഡ് പശ്ചാത്തലത്തിൽ മിക്ക ആളുകൾക്കും ജോലിയില്ലാതെ എടുത്ത ലോണുകൾ തിരിച്ചടയ്ക്കാനാവാതെ ബുദ്ധിമുട്ടിൽ ആകുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. ഇത്തരം ആളുകൾക്ക് കൈത്താങ്ങുമായി സംസ്ഥാന സർക്കാരിന്റെ റീ ലൈഫ് പദ്ധതി എത്തുകയാണ്. കേരള സർക്കാരിന്റെ പിന്നോക്ക വികസന കോർപ്പറേഷനും, പിന്നോക്ക വികസന വകുപ്പും ഒന്നു ചേർന്നാണ് ഈയൊരു പദ്ധതി ഒരുക്കുന്നത്. ചെറുകിട സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി തുടങ്ങിയിരിക്കുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ റീ ലൈഫ് പദ്ധതി.

വളരെ ചെറിയ മുതൽ മുടക്കിൽ തുടങ്ങാവുന്ന പച്ചക്കറി കൃഷി, ചെറിയതോതിലുള്ള കച്ചവടങ്ങൾ, ഭക്ഷ്യസംസ്കരണം, മത്സ്യകൃഷി, കാറ്ററിങ്, ചെറിയ വ്യാപാരസ്ഥാപനങ്ങൾ, പപ്പട നിർമ്മാണം, മെഴുകുതിരി നിർമ്മാണം, നോട്ട് ബുക്ക് നിർമ്മാണം, ടൈലറിംഗ് യൂണിറ്റുകൾ, കരകൗശല വസ്തുക്കളുടെ നിർമ്മാണം തുടങ്ങിയ ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് ഒരുലക്ഷം രൂപ വരെ ഈ പദ്ധതിയിലൂടെ ലഭിക്കുന്നതാണ്. സ്വന്തമായി സംരംഭങ്ങൾ ഉള്ള ആളുകൾക്ക് അവരുടെ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും ആയി ഈ തുക ഉപയോഗിക്കുവാൻ സാധിക്കും.

സംരംഭങ്ങൾ തുടങ്ങുന്നതിനായി ബാങ്കുകളിൽനിന്ന് വായ്പകൾ എടുത്തിട്ട് ഉണ്ടാകരുത് എന്ന നിബന്ധനയുണ്ട്. തുടങ്ങാൻ പോകുന്ന സംരംഭം ആണെങ്കിലും ലോൺ എടുത്തിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു സത്യപ്രസ്താവന കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഒരുലക്ഷം രൂപ സഹായമായി ലഭിക്കുമ്പോൾ 25 ശതമാനം സബ്സിഡി ലഭിക്കുന്നതാണ്. അഞ്ചു ശതമാനം വാർഷിക പലിശ ആണ് കണക്കാക്കുന്നത്. ഒരു വർഷത്തിൽ 5000 രൂപ ആയിരിക്കും പലിശയായി അടക്കേണ്ടത്. 36 മാസമാണ് തിരിച്ചടവ് കാലാവധി. 25 വയസ്സു മുതൽ 55 വയസ്സ് വരെയാണ് പ്രായപരിധി. ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഈ പദ്ധതിയിൽ പങ്കു ചേരാൻ സാധിക്കില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

To Top