Movlog

Movie Express

“ഞാനത്ര പാവത്താനൊന്നുമല്ല”… കാവ്യ മാധവന്റെ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാകുന്നു

സ്വന്തം വീട്ടിലെ ഒരു കുട്ടിയെപ്പോലെ മലയാളികൾക്ക് ഇഷ്ടമുള്ള നടിയാണ് കാവ്യാമാധവൻ. 1991ൽ ഇറങ്ങിയ “പൂക്കാലംവരവായി” എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാവ്യാമാധവൻ നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങിയിട്ടുണ്ട്.

പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്കു ചുവടുവെച്ചു താരം. അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് കാവ്യാമാധവൻ. മലയാള സിനിമയിലെ ഭാഗ്യ ജോഡികൾ എന്നായിരുന്നു കാവ്യമാധവനും ദിലീപിനെയും വിശേഷിപ്പിച്ചിരുന്നത്.

നിരവധി സിനിമകളിൽ ഒരുമിച്ച് എത്തിയ ഇവർ ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു കാവ്യയുടെ ആദ്യത്തെ വിവാഹം. എന്നാൽ ഈ വിവാഹം അധികനാൾ നീണ്ടുനിന്നില്ല. വിവാഹമോചിതയായ കാവ്യ മാധവൻ പിന്നീട് ജനപ്രിയനായകൻ ദിലീപിനെ വിവാഹം കഴിക്കുകയായിരുന്നു. ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ച ഒരു വിവാഹമായിരുന്നു ഇവരുടേത്.

എങ്കിലും സന്തോഷകരമായ ഒരു ജീവിതം നയിച്ച് കൊണ്ട് വിവാദങ്ങൾക്ക് വിട നൽകി മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. ദിലീപിനും മകൾ മഹാലക്ഷ്മിക്കും ഒപ്പം ദിലീപിന്റെ വീടായ പത്മാസരോവരത്തിൽ ഏറെ സന്തോഷത്തോടെ കഴിയുകയാണ് കാവ്യ ഇപ്പോൾ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ കാവ്യ മാധവൻ പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ചെറുപ്പം മുതലേ എല്ലാ കാര്യങ്ങൾക്കും അച്ഛനുമമ്മയെയും ആശ്രയിച്ചു ജീവിച്ച ഒരു കുട്ടിയാണ് കാവ്യ. തനിച്ച് എവിടേക്കും കാവ്യയെ വിടാറില്ലായിരുന്നു. അതുകൊണ്ട് വളരെ പാവം ഒരു കുട്ടിയാണ് കാവ്യാമാധവൻ എന്ന എല്ലാവര്ക്കും ഒരു ധാരണയുണ്ട്. എന്നാൽ താൻ അത്ര ഒരു പാവത്താൻ ഒന്നുമല്ല എന്ന് തുറന്നു പറയുകയാണ് കാവ്യാമാധവൻ.

എത്രമാത്രം ബോർഡ് ആണ് എന്നറിയില്ല എങ്കിലും പല കാര്യങ്ങൾക്കും വ്യക്തതയുണ്ട് എന്ന വെളിപ്പെടുത്തുകയാണ് കാവ്യ. ഫാഷനിൽ അത്ര കോൺഷ്യസ് അല്ല എന്നും എങ്കിലും ചില മാറ്റങ്ങൾ വരുത്താറുണ്ട് എന്നും കാവ്യ തുറന്നു പറയുന്നു. എന്നാലും മുടി മുറിച്ചത് വലിയ ഒരു വിഷമം ആണ് താരത്തിന് ഇപ്പോഴും. മുടി പോയതുകൊണ്ട് ഐശ്വര്യം പോയെന്നും കാവ്യയോടുള്ള ഇഷ്ടം കുറഞ്ഞെന്നും ഒരുപാട് അമ്മമാർ പറയാറുണ്ട്. എന്നാൽ വേണം എന്ന് വെച്ചു മുടി മുറിച്ചതല്ല എന്ന് കാവ്യ പറയുന്നു. ഭംഗിയാക്കാൻ ആയി വെട്ടിയപ്പോൾ അതുകൂടി പോയതായിരുന്നു.

ഒരുപാട് നാളത്തെ ആഗ്രഹത്തിനു ഒടുവിൽ കാവ്യ ഡ്രൈവിംഗ് പഠിച്ചു എന്ന് താരം വെളിപ്പെടുത്തി . എങ്കിലും കാവ്യ ഓടിക്കുന്ന കാറിൽ കയറാൻ അച്ഛനും അമ്മയ്ക്കും പേടിയാണ്. അത്യാവശ്യഘട്ടങ്ങളിൽ വണ്ടി എടുക്കാം എന്ന് പറയുമ്പോൾ അത്ര അത്യാവശ്യം ഇല്ലെന്നാണ് അവരുടെ മറുപടി എന്ന് താരം വെളിപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

To Top