Movlog

Movie Express

കത്രീനയ്ക്ക് മുൻ കാമുകന്മാർ നൽകിയ അത്യാഢംബര സമ്മാനങ്ങളുടെ വിശേഷങ്ങൾ വൈറൽ ആകുന്നു

സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിശേഷം ആയിരുന്നു വിക്കി-കാറ്റ് വിവാഹം. ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും രാജസ്ഥാനിലെ സവായ് മധോപൂരിലെ ആഡംബര വിവാഹം കഴിഞ്ഞ് മുംബൈയിൽ എത്തിയിരിക്കുകയാണ്.

ഇതുവരെ ഒരു താര വിവാഹത്തിനും കേട്ടിട്ടില്ലാത്ത നിയമങ്ങളോട് കൂടിയായിരുന്നു വിക്കി-കാറ്റ് വിവാഹം നടന്നത്. വിവാഹ ചിത്രങ്ങളും വീഡിയോകളും പുറത്ത് പോവാതിരിക്കാനായി അതിഥികൾക്ക് മൊബൈൽ ഫോൺ നിരോധിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

വിവാഹത്തിന് മുമ്പ് തന്നെ ഇവരുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള വ്യവസ്ഥകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹത്തിന്റെ ഫോട്ടോകളും, വീഡിയോകളും, റീലുകളും എടുക്കാൻ പാടില്ല എന്ന കർശന നിർദേശങ്ങൾ ഉണ്ടായിരുന്നു. പ്രത്യേക രഹസ്യ കോഡ് വഴി മാത്രമായിരിക്കും അതിഥികൾക്ക് വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ. താരങ്ങൾ ഏൽപ്പിക്കുന്ന വെഡിങ് പ്ലാനർസിന് മാത്രമാണ് വിവാഹ ചിത്രങ്ങൾ പകർത്താൻ അവകാശങ്ങൾ നൽകിയത്.

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വിവാഹ ചടങ്ങുകൾക്കായി ഡിസംബർ ആറിനു തന്നെ വിക്കിയും കത്രീനയും രാജസ്ഥാനിൽ എത്തിയിരുന്നു. വിവാഹത്തിന് പങ്കെടുക്കാനായി മുംബൈ വിമാനത്താവളത്തിലെത്തിയ സെലിബ്രിറ്റികളുടെയും ബന്ധുക്കളുടെയും ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗം ആയിരുന്നു. അത്യാഡംബരമായി നടത്തിയ ഇവരുടെ വിവാഹത്തിൽ ബോളിവുഡിലെ അടുത്ത സുഹൃത്തുക്കൾ പോലും പങ്കെടുത്തിരുന്നില്ല.

ബോളിവുഡിലെ സുഹൃത്തുക്കൾക്കായി മുംബൈയിൽ വിരുന്നൊരുക്കാൻ ആണ് വിക്കിയുടെയും കത്രിനയുടെയും തീരുമാനം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളും ഹൽദി ചിത്രങ്ങളുമെല്ലാം കത്രീന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഒരു ഇന്ത്യൻ രാജകുമാരിയെപ്പോലെ അതീവ സുന്ദരിയായി എത്തിയ കത്രീനയുടെ ചിത്രങ്ങൾക്ക് എല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഡിസംബർ 9-ന് സിക്സ് സെൻസസ് റിസോർട്ട് ബർവാരയിൽ വെച്ചായിരുന്നു ഇവർ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ചിത്രം മാറ്റി വിവാഹ ചിത്രം ആക്കിയിരിക്കുകയാണ് കത്രീന.

വിവാഹം കഴിഞ്ഞ അന്നു തന്നെ വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് ഔദ്യോഗികമായി ഇവരുടെ പ്രണയവും വിവാഹവും ആരാധകർക്കു മുന്നിൽ താരങ്ങൾ സ്ഥിരീകരിച്ചിരുന്നു. മുന്നോട്ടുള്ള യാത്രയിൽ എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനകളും അനുഗ്രഹവും ഉണ്ടാകണം എന്നും ഇരുവരും പങ്കു വെച്ചു.

ഇപ്പോഴിതാ വിവാഹത്തിന് ആയി കത്രീനയ്ക്ക് മുൻകാമുകന്മാർ നൽകിയ അത്യാഡംബരമായ വിവാഹ സമ്മാനങ്ങളാണ് ശ്രദ്ധേയമാകുന്നത്. മൂന്നു കോടി വിലമതിക്കുന്ന പുത്തൻ റേൻജ് റോവർ കാർ ആണ് സൽമാൻഖാൻ കത്രീനയ്ക്കും വിക്കിക്കും വിവാഹ സമ്മാനമായി നൽകിയത്. സൽമാൻ ഖാനുമായുള്ള പ്രണയത്തിന് ശേഷം രൺബീർ കപൂറുമായി പ്രണയത്തിലായിരുന്നു കത്രീന എന്ന് ബോളിവുഡ് പ്രേക്ഷകർക്ക് അറിവുള്ളതാണ്.

2.7 കോടി രൂപ വിലമതിക്കുന്ന ഡയമണ്ട് നെക്ലേസ് ആണ് രൺബീർ കപൂർ സമ്മാനമായി നൽകിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇരുകൂട്ടരും ഈ വാർത്തകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


വിവാഹത്തിന് വേണ്ടി താത്കാലികമായി സിനിമയിൽ നിന്നും ഇടവേളയെടുത്ത താരദമ്പതികൾ വീണ്ടും സിനിമയിൽ സജീവമാകാൻ ഉള്ള ഒരുക്കത്തിലാണ്. ഹണിമൂൺ ആഘോഷങ്ങൾ മാറ്റി വെച്ച് വിജയ് സേതുപതിയുടെ ചിത്രത്തിലേക്ക് കത്രീന തിരിച്ചെത്തുമ്പോൾ ദിനേശ് വിജന്റെ സെറ്റിലേക്ക് ആണ് വിക്കി എത്തുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top