Movlog

Kerala

അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, ലോക്ക്ഡൗൺ വീണ്ടും?

പ്രധാന മന്ത്രിയുടെ കിസാൻ സമാന പദ്ധതിയുടെ എട്ടാമത്തെ ഗഡുവായ രണ്ടായിരം രൂപ ധനസഹായം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. മെയ് മാസം 14 ആം തീയതി രാജ്യത്തിന്റെ പ്രധാന മന്ത്രി നരേന്ദ്ര മോഡി രാജ്യത്തിൻറെ കർഷകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചതിനു ശേഷം ഈ തുകയുടെ വിതരണം റിലീസ് ചെയ്യും. സംസ്ഥാന സർക്കാരുകൾ റിക്വസ്റ്റ് ഫോർ ഫണ്ട് ട്രാൻസ്ഫറിന് ഒപ്പിട്ടിരുന്നു. പല സംസ്ഥാനങ്ങളിലും ജനങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കൊണ്ട് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു ധനസഹായം ഏറെ ആശ്വാസം ആയിരിക്കും. മെയ് 15 ശനിയാഴ്ച മുതൽ കേന്ദ്ര ആനുകൂല്യമായ അരിയും, സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റും പൊതുജനങ്ങൾക്ക് ലഭിക്കുന്നതാണ്.അതീതവ്ര വ്യാപനം കണക്കിലെടുത്ത് വീണ്ടും ലോക്ക്ഡൗൺ നീട്ടാൻ സാധ്യത ഉള്ളതായി ആണ് അറിയാൻ സാധിക്കുന്നത്. നേരത്തെ തന്നെ ഒരുപാട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ജനം കൂടുതൽ പുറത്തറിങ്ങാതെ നിർത്തയാളെ കൊറോണയെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളു. എന്നാൽ ദിനംപ്രതി മാസ്ക് വെക്കാതെ ഉള്ള കേസുകൾ കൂടുന്നത് സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാദ്ധ്യതകൾ ഉണ്ട് എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. താഴ്ന്ന പ്രദേശങ്ങൾ , നദീതീരങ്ങൾ, ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യത ഉള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.ന്യൂന മർദ രൂപീകരണം ഉണ്ടായാൽ കടലാക്രമണം ശക്തമാകാനും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റടിക്കാനും സാധ്യത ഉള്ളതിനാൽ തീരദേശ വാസികളും പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.

വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 14 നു തിരുവനന്തപുരം,കൊല്ലം ജില്ലകളിലും മെയ് 15നു തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 13 നു ഇടുക്കി, മലപ്പുറം മെയ് 12 നു ഇടുക്കി മെയ് 14 നു പത്തനംതിട്ട,കോട്ടയം,എറണാകുളം, ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

പൊതുജനങ്ങൾക്ക് അടിയന്തര ആവശ്യവുമായി ബന്ധപ്പെട്ട് അനുവദിക്കുന്ന പാസ് സംബന്ധിച്ചുള്ള അറിയിപ്പുമായി മുന്നോട്ട് വരികയാണ് കേരളം പോലീസ്. ആശുപത്രി യാത്രയ്ക്ക് പാസ് നിർബന്ധമല്ല. മെഡിക്കൽ രേഖകളും സത്യവാങ്മൂലം കയ്യിൽ കരുതിയാൽ മതിയാവും. ലോക്ക് ഡൗണിനോട് അനുബന്ധിച്ച് പോലീസുകാർ ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിൽ ആയിരക്കണക്കിന് അപേക്ഷകൾ ആണ് ലഭിച്ചത്. ഇത്രയും പേർക്ക് പാസ് അനുവദിക്കുകയാണെങ്കിൽ ലോക്ക് ഡൗണിന്റെ ലക്‌ഷ്യം പരാജയപ്പെടും. അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് ഇപ്പോൽ പാസ് അനുവദിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top