Movlog

Movie Express

പ്രണയദിനത്തിൽ കനിഹ ആരാധകർക്കായി പങ്കുവെച്ച വരികൾ !

മലയാളി അല്ലെങ്കിലും മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കനിഹ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം സജീവമായ കനിഹ 2002ൽ “ഫൈവ് സ്റ്റാർ” എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ഒരു മാഗസിൻ കവർ പേജിൽ കനിഹയുടെ ചിത്രം കണ്ടു ഇഷ്ടപ്പെട്ട സൂസി ഗണേശൻ ആണ് കനിഹയെ “ഫൈവ് സ്റ്റാർ” എന്ന ചിത്രത്തിനായി തിരഞ്ഞെടുത്തത്. “എന്നിട്ടും” എന്ന ക്യാമ്പസ് ചിത്രത്തിലൂടെയാണ് കനിഹ മലയാളസിനിമയിലേക്ക് പ്രവേശിക്കുന്നത്. മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പവും മികച്ച സംവിധായകർക്കൊപ്പം കനിഹ പ്രവർത്തിച്ചിട്ടുണ്ട്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “ഭാഗ്യദേവത”യിൽ ജയറാമിന്റെ നായികയായും, “പഴശ്ശിരാജ” എന്ന ഹരിഹരൻ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി, “സ്പിരിറ്റ്” എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി, “ക്രിസ്ത്യൻ ബ്രദേഴ്സ്” എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചു കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ സജീവമായിരുന്ന താരം കുടുംബജീവിതത്തിനും അഭിനയ ജീവിതത്തിനും തുല്യ പ്രാധാന്യമാണ് നൽകുന്നത്. ചെന്നൈയിലാണ് താരം താമസിക്കുന്നത്.

കനിഹയുടെ വാലന്റൈൻസ് ഡേ പോസ്റ്റ് വൈറൽ, താരം ആരാധകർക്കായി പങ്കുവെച്ച സന്ദേശം വളരെ വലിയൊരു കാര്യം തന്നെയാണ് ഈ കാലത്ത്. “Be with those people who treat you right. Find a person who treats you with respect and accepts you for who you are.” ഈ കാലത്ത് നല്ല പ്രണയം ഏതാ എന്നൊരു ചോദ്യ ചിഹ്നം തന്നെയാണ്. കാരണം ദിനംപ്രതി കേൾക്കുന്ന ഒട്ടനവധി വാർത്തകളിൽ മിക്കതും ചതിയുടെയും വഞ്ചനയുടെയും ആണ്. ചില പ്രണയങ്ങൾ ആകട്ടെ പ്രണയ വിവാഹങ്ങൾ ആകുന്നതോടെ തന്റെ പങ്കാളിയോട് താല്പര്യമോ സ്നേഹമോ ഇല്ലാതെ അവസാനിക്കുന്നു. അങ്ങനെ വരുന്ന സാഹചര്യത്തിൽ താരം ഷെയർ ചെയ്ത കാര്യം ചർച്ചയാകുന്നത്. നിങ്ങളോട് ശരിയായി പെരുമാറുന്ന ആളുകളുമായി ഇടപഴകുക. നിങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞതും, നിങ്ങളോട് ബഹുമാനം പുലർത്തുന്നവരുമായും ബന്ധം പുലർത്തുക. താരത്തിന്റെ വർക്ക് ഔട്ട് ഫോട്ടോസ് ഈയിടെ വൈറൽ ആയിട്ടുണ്ട്.

ഇപ്പോൾ ഇതാ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് കനിഹയുടെ ഏറ്റവും പുതിയ വർക്കൗട്ട് ചിത്രങ്ങളാണ്. 38 വയസ്സിലും ഒരു പതിനെട്ടുകാരിയുടെ മെയ്‌വഴക്കത്തോടെ ആണ് താരം വർക്കൗട്ട് ചെയ്യുന്നത് എന്നാണ് ആരാധകരുടെ അഭിപ്രായം. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം “മാമാങ്ക”ത്തിൽ ആണ് കനിഹ ഏറ്റവുമൊടുവിൽ മലയാളത്തിൽ അഭിനയിച്ചത്. അഭിനയത്തിന് പുറമെ മികച്ച ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റും ,പിന്നണിഗായികയും, ടിവി അവതാരക കൂടിയാണ് കനിഹ.

സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രമായ “ശിവാജി”, ദളപതി വിജയ് നായകനായ “സച്ചിൻ”, ചിയാൻ വിക്രം- ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയ “അന്യൻ” എന്നീ ചിത്രങ്ങളിലെ നായികമാരായ, ശ്രേയ ശരൺ ,ജനീലിയ, സദാ എന്നിവർക്ക് കനിഹയാണ് ശബ്ദം നൽകിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്ത് തിരക്കിനിടയിലും തന്റെ ഫിറ്റ്നസിനു സമയം കണ്ടെത്തുന്ന താരം ഒരുപാട് പേർക്ക് പ്രചോദനമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top