Movlog

Movie Express

നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനും ഉള്ളതല്ല എന്റെ ശരീരം.. ഫറ ഷിബിലിയുടെ മേക്കോവർ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി അങ്ങേയറ്റം പ്രയത്നിക്കുകയും ശരീരത്തിൽ രൂപമാറ്റം വരുത്താൻ തയ്യാറാകുന്ന ഒരുപാട് നടന്മാരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്.

ഐ എന്ന ചിത്രത്തിന് വേണ്ടി വിക്രം ശരീരഭാരം കുറച്ചത് അമ്പരപ്പോടെ ആണ് നമ്മൾ കണ്ടിട്ടുള്ളത്. ബോളിവുഡിലെ മിസ്റ്റർ പെർഫെക്റ്റ് എന്നറിയപ്പെടുന്ന ആമിർഖാനും സിനിമയ്ക്കുവേണ്ടി അങ്ങേയറ്റം രൂപമാറ്റം നടത്തിയിട്ടുണ്ട്. ആസിഫ് അലി നായകനായ “കക്ഷി അമ്മിണിപ്പിള്ള”എന്ന ചിത്രത്തിലെ നായിക ഫറ ഷിബിലി ഇത്തരത്തിൽ ശ്രദ്ധ നേടിയ താരമാണ്.

കഥാപാത്രത്തിനുവേണ്ടി ശരീരഭാരം വർധിപ്പിച്ച് ശ്രദ്ധേയമായ താരമാണ് ഫറ ഷിബില. ദിൻജിത്ത് സംവിധാനം നിർവഹിച്ച “കക്ഷി അമ്മിണിപ്പിള്ള” എന്ന ചിത്രത്തിലൂടെയാണ് ഷിബില സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിൽ ഷിജിത് കുമാർ എന്ന അമ്മിണി പിള്ളയായി അഹ്മദ് സിദ്ദിഖും, കാന്തി ആയി ഫറ ഷിബിലയും ആണ് എത്തിയത്. ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു “കക്ഷി അമ്മിണിപ്പിള്ള”.

മഞ്ജുവാര്യർ, രജീഷ വിജയൻ എന്നീ നായികമാരെല്ലാം കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കുറച്ചപ്പോൾ . കാന്തി ശിവദാസൻ എന്ന കഥാപാത്രത്തിനു വേണ്ടി മൂന്ന് മാസം കൊണ്ട് 20 കിലോ ശരീരഭാരം ആണ് ഫറ വർധിപ്പിച്ചത്. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി സ്വദേശിയായ ഷിബില ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണ്. അവതാരകയായും സഹതാരമായും ക്യാമറയ്ക്കുമുന്നിൽ എത്തിയ ഷിബില ആസിഫ് അലിയുടെ “കക്ഷി അമ്മിണിപ്പിള്ള” എന്ന ചിത്രത്തിലൂടെ നായികയായി ചുവടുവെക്കുകയായിരുന്നു.

സൈക്കോളജിയിൽ ബിരുദം നേടിയ ഷിബില ക്ലിനിക്കൽ സൈക്കോളജി റാങ്കോടെ ആണ് പാസ് ആയത്. ഇതിനിടയിൽ ആയിരുന്നു മിനിസ്ക്രീനിലേക്ക് ഉള്ള താരത്തിന്റെ വരവ്. വിദേശത്ത് ജോലിക്ക് വേണ്ടി ശ്രമിക്കുമ്പോൾ മാസത്തിലൊരിക്കൽ എറണാകുളത്തേക്ക് യാത്ര ചെയ്യാറുണ്ട് ആയിരുന്നു ഷിബില. ഇങ്ങനെയുള്ള ഒരു യാത്രയിൽ ഒരാളായിരുന്നു ടെലിവിഷൻ അവതാരകയായികൂടെ എന്ന് ചോദിച്ചത്. ആ ചോദ്യം ഒരു തിരിച്ചറിവായിരുന്നു.

ഇതോടെ ടെലിവിഷൻ അവതാരകയുടെ പരസ്യങ്ങൾക്ക് അപേക്ഷ അയച്ചു തുടങ്ങി. അവതാരകയായി ചുവടുറപ്പിക്കുമ്പോൾ ആയിരുന്നു വിജിത്തുമായി പ്രണയത്തിലാകുന്നത്. ഇപ്പോൾ മൂന്ന് വയസ്സുകാരൻ വീർ അഭിമന്യുവിന്റെ അമ്മയാണ് ഫറ. “കക്ഷി അമ്മിണി പിള്ള”യുടെ കാസ്റ്റിംങ് കോളിൽ വണ്ണമുള്ള ശരീരപ്രകൃതിയുള്ള പെൺകുട്ടികളെ ആയിരുന്നു അന്വേഷിച്ചത്. 65 കിലോ ഭാരം ആയിരുന്നു അന്ന് ഷിബിലയ്ക്ക്. രണ്ടു രംഗങ്ങൾ കാണിച്ചപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടു.

തടി വെക്കുമോ എന്ന് ചോദിച്ചപ്പോൾ കഴിയുമെന്ന് നടി പറഞ്ഞു. തുടർന്ന് യാതൊരു നിയന്ത്രണവുമില്ലാതെ ആഹാരം കഴിച്ചു തുടങ്ങുകയായിരുന്നു. കാന്തി എന്ന കഥാപാത്രം ഒരുപാടിഷ്ടത്തോടെ ആയിരുന്നു ഷിബില സ്വീകരിച്ചത്.

കാന്തിയെപ്പോലെ തടിയുടെ പേരിൽ പരിഹസിക്കപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്ന ശക്തമായ ഒരു കഥാപാത്രമായിരുന്നു കാന്തി. ശരീരഭാരം വർധിപ്പിക്കാൻ വേണ്ടി ഐസ്ക്രീമും ജങ്ക് ഫുഡും ഒരുപാട് കഴിക്കുമായിരുന്നു.

വ്യായാമം എല്ലാം നിർത്തി വെച്ചുള്ള ഭക്ഷണരീതി ആയിരുന്നു. വണ്ണം കൂടിയ സമയത്ത് കണ്ണാടി പോലും നോക്കുമായിരുന്നില്ല. പുതിയ വസ്ത്രങ്ങൾ വാങ്ങേണ്ടി വന്നു. അന്ന് നേരിട്ട ബുദ്ധിമുട്ടുകൾക്ക് എല്ലാം മികച്ച ഫലം ആയിരുന്നു സിനിമയിൽ താരത്തിന് ലഭിച്ചത്. ഷിബില അവതരിപ്പിച്ച കാന്തി എന്ന കഥാപാത്രം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ശരീര ഭാരം കുറച്ച ഷിബിലയുടെ ചിത്രങ്ങൾ സോഷ്യം മീഡിയയിൽ വൈറൽ ആയിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ മേക്കോവർ ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനും ഉള്ളതല്ല എന്റെ ശരീരം.

നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല എന്റെ ശരീരം. എന്റെ ശരീരം ആണ് എന്റെ ആയുധം. എന്റെ അനുഭവങ്ങളുടെ ശേഖരണം. എന്റെ ശരീരം പൊരുതിയ യുദ്ധങ്ങൾ എനിക്കു മാത്രം മനസ്സിലാകുന്നതാണ് അത് നിങ്ങളുടെ കണ്ണുകൾക്ക് മനസ്സിലാകണമെന്നില്ല.

എന്റെ ശരീരത്തിന് വിലയിടാൻ വരരുത്, അത് എനിക്ക് വിട്ടേക്കുക എന്ന സോഫി ലൂയിസിന്റെ വാചകങ്ങൾ പങ്കു വെച്ച് കൊണ്ടായിരുന്നു വളരെ ബോൾഡ് ആയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഷിബില പങ്കു വെച്ചത്. താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

നിരവധി താരങ്ങളും ആരാധകരും ഷിബിലയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. നമ്മളുടെ ശരീരം നമ്മൾ തന്നെ സ്നേഹിക്കുന്നത് ആണ് ഏറ്റവും വലിയ വിപ്ലവം. സ്വന്തം ശരീരവും ആരോഗ്യവും സ്വന്തം തീരുമാനങ്ങൾ ആണെന്നും താരം കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top