Movlog

Movie Express

എല്ലാം തുറന്ന് പറഞ്ഞാൽ പിന്നീട് ഋതു ഹെൽമെറ്റ് ധരിച്ചു പോകേണ്ടി വരും എന്ന് ജിയ ഇറാനി.

ബിഗ് ബോസ് മലയാളം സീസൺ 3യിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഫൈനലിസ്റ്റ് മത്സരാർത്ഥി ആയ ഋതു മന്ത്രയുടെ പ്രണയം. മിസ്സ് ഇന്ത്യ മത്സരവേദിയിൽ മിസ് ടാലന്റഡ് പട്ടം കരസ്ഥമാക്കിയ കണ്ണൂർ സ്വദേശിനിയായ ഋതു മന്ത്ര മോഡലിംഗിലൂടെയാണ് അഭിനയത്തിലേക്ക് കടന്നു വരുന്നത്. ബിഗ് ബോസ് ഹൗസിലേക്ക് കടക്കുന്നതിന് മുമ്പ് ലാലേട്ടനുമായുള്ള സംഭാഷണത്തിൽ തനിക്കൊരു പ്രണയം ഉണ്ടെന്ന് ഋതു വെളിപ്പെടുത്തിയിരുന്നു.

എന്നാൽ പ്രണയം തുറന്നു പറഞ്ഞിട്ടില്ല എന്നും ഋതു കൂട്ടിച്ചേർത്തു. പിന്നീട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത് ഋതുവിന്റെ പ്രണയ കഥകൾ ആയിരുന്നു. ഋതുവുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ജിയ ഇറാനി എന്ന യുവാവ് സമൂഹ മാധ്യമങ്ങളിൽ ഋതുവിനോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കു വെച്ചിരുന്നു.എന്നാൽ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തു വന്നതിനു ശേഷം ഈ വാർത്തകളോട് ഋതു ഒന്നും പ്രതികരിച്ചിരുന്നില്ല. ഓണം സ്‌പെഷൽ അഭിമുഖത്തിൽ ആയിരുന്നു ആദ്യമായ് ഋതു ഈ വാർത്തകളോട് പ്രതികരിച്ചത്.

പ്രണയം എല്ലാവർക്കും തോന്നും എന്നാൽ അത് തുറന്നു പറയണം എന്ന് നിർബന്ധമില്ല. തന്റെ പ്രണയവും അങ്ങനെ ആണ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളോട് ശരിയായ സമയത്ത് വേണ്ട പോലെ പ്രതികരിക്കും എന്ന് വെളിപ്പെടുത്തുകയാണ് ഋതു മന്ത്ര. ഇതോടെ ജിയ ഇറാനിക്ക് സമൂഹ മാധ്യമങ്ങളിൽ ചോദ്യങ്ങളുടെ പ്രവാഹം ആയിരുന്നു.ഋതുവിനുള്ള മറുപടി നൽകണം എന്ന ഒരു യുവതിയുടെ ആവശ്യത്തിനോട് പ്രതികരിക്കുകയാണ് ജിയ ഇറാനി ഇപ്പോൾ. തന്റെ ഭാഗത്ത് ആണ് സത്യം എന്ന് ജിയ ഇറാനി തുറന്നു പറയുന്നു. അതിനുള്ള എല്ലാ തെളിവുകളും തന്റെ പക്കൽ ഉണ്ടെന്ന് ജിയ ഇറാനി വെളിപ്പെടുത്തി.

ഏതെങ്കിലും ഒരു ഓൺലൈൻ മാധ്യമത്തിനു അഭിമുഖം നൽകിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ എന്നും അതെല്ലാം പറഞ്ഞാൽ പിന്നീട് ചേച്ചി ഹെൽമെറ്റ് ഇട്ടു നടക്കേണ്ടി വരുമെന്നും ജിയാ ഇറാനി പറയുന്നു. മര്യാദ വിട്ട് പെരുമാറാൻ താൻ ഒരുക്കമല്ല എന്ന് ജിയ ഇറാനി കൂട്ടിച്ചേർത്തു. ബുദ്ധിയുള്ള ഒരാൾക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ് ഋതു പറയുന്നത്.

പ്രണയം ഉണ്ടായിരുന്നു എന്നും അത് വേണ്ടെന്നു വെച്ചു എന്ന് മാന്യമായി പറയുന്നതിന് പകരം ആർക്കും അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് ഋതു പറയുന്നത് എന്ന് ജിയ ചൂണ്ടി കാണിച്ചു. ബിഗ് ബോസിലേക്ക് പോകുമ്പോൾ അല്പം ബോധം ഉള്ള ആൾ ആയിരുന്നെന്നും ഇപ്പോൾ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലും ഉള്ള ബോധം ഋതുവിന് ഇല്ലെന്ന് ആണ് ജിയ ഇറാനി പറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top