Movlog

Photo Gallery

ബാത്ത്ടബിൽ ഫോട്ടോഷൂട്ടുമായി അപർണ്ണയും ജീവയും. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

നർമം നിറഞ്ഞ സ്വാഭാവികമായ അവതരണം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത അവതാരകൻ ആണ് ജീവ. സീ കേരളത്തിൽ സംപ്രേഷണം ചെയ്ത സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ ഗംഭീര വിജയത്തിന് മുഖ്യ പങ്കു വഹിച്ചത് ജീവയുടെ അവതരണം ആണെന്ന് നിസ്സംശയം പറയാം.

വിധികർത്താക്കളും മത്സരാർത്ഥികളുമായി അത്രയേറെ കെമിസ്ട്രി ആയിരുന്നു ജീവയ്ക്ക്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം ആണ് ജീവ. ജീവയെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് ജീവയുടെ ഭാര്യ അപർണ തോമസും. സരിഗമപക്ക് ശേഷം ഇരുവരും ചേർന്ന് മിസ്റ്റർ ആൻഡ് മിസിസ് എന്ന റിയാലിറ്റി ഷോ അവതരിപ്പിച്ചിരുന്നു.

ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുന്ന രസകരമായ വീഡിയോകൾ നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. ശിട്ടു എന്നാണ് അപർണയെ ജീവ വിളിക്കുന്നത്. സൂര്യ മ്യൂസികിൽ കോ ആങ്കർ ആയി എത്തിയപ്പോൾ ആണ് ജീവയും അപർണ്ണയും ആദ്യമായി കണ്ടു മുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയവും വിവാഹത്തിൽ എത്തുകയായിരുന്നു. പിന്നീട് കാബിൻ ക്രൂവിൽ പ്രവർത്തിക്കുമ്പോൾ വിദേശത്ത് ആയിരുന്ന അപർണ ഇപ്പോൾ ജോലിയുപേക്ഷിച്ച് ജീവയുമൊത്ത് കൊച്ചിയിൽ താമസിച്ചു വരികയാണ്.

ഇപ്പോഴിതാ ഇവരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഊണിലും ഉറക്കത്തിലും മാത്രമല്ല ബാത്ത് ടബിലും ഞങ്ങൾ ഒന്നിച്ചാണ് എന്ന കുറിപ്പോടെ ആണ് പ്രണയാർദ്രമായ ബാത്ത് ടബ്‌ ചിത്രങ്ങൾ ജീവ പങ്കു വെച്ചത്.

ചിത്രങ്ങൾക്ക് വളരെ രസകരമായ കമന്റുകൾ ആണ് ലഭിക്കുന്നത്. ഇതിനു മുമ്പും ഇവരുടെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിമർശനങ്ങൾക്ക് ഇടയായിട്ടുണ്ട്. എന്നാൽ വിമർശനങ്ങളോട് ഇരുവരും പ്രതികരിക്കാറില്ല. തങ്ങളുടെ തീരുമാനങ്ങളുമായി വളരെ സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഇവർ.

Click to comment

You must be logged in to post a comment Login

Leave a Reply

To Top