Movlog

Movie Express

പല സിനിമകളിലും പ്രധാനപ്പെട്ട രംഗങ്ങളിൽ നിന്നും മാറ്റി നിർത്തിയിരുന്നു എന്ന് തുറന്നു പറഞ്ഞ് ഇന്ദ്രൻസ്.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് ” ഹോം ” എന്ന സിനിമയിലെ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഇന്ദ്രൻസിനെ കുറിച്ചാണ്. നാല് പതിറ്റാണ്ടുകളോളം ആയി മലയാള സിനിമയിൽ സജീവമായിട്ടുള്ള ഇന്ദ്രൻസ് എന്ന നടന് ഈ അടുത്ത കാലം മുതൽ ആണ് അദ്ദേഹത്തിന്റെ അഭിനയപാടവത്തിന് ഒത്ത കഥാപാത്രങ്ങൾ ലഭിക്കാൻ തുടങ്ങിയത്. ഹാസ്യനടനായും വളരെ ചെറിയ വേഷങ്ങളിലും മാത്രം സിനിമയിൽ എത്തിയിരുന്ന ഇന്ദ്രൻസിന് 2018ൽ ആണ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയത്. പണ്ട് കാലങ്ങളിൽ ഒരുപാട് സിനിമകളിൽ ഗൗരവമുള്ള രംഗങ്ങളും സിനിമയുടെ അവസാന ഭാഗവും വരുമ്പോൾ ഇന്ദ്രൻസിനെ ഫ്രെയിമിൽ നിന്നും മാറ്റുമായിരുന്നു.

ഇന്ദ്രൻസിനെ സ്‌ക്രീനിൽ വെറുതെ കണ്ടാൽ പോലും ചിരി വരും, അപ്പോൾ ആ രംഗത്തിന്റെ പ്രാധാന്യം പോകും എന്ന കാരണം കൊണ്ടായിരുന്നു പലരും ഇന്ദ്രൻസിനെ മാറ്റി നിർത്തിയത്. അങ്ങനെ മാറ്റി നിർത്തുമ്പോൾ വിഷമം തോന്നിയിട്ടുണ്ടെന്ന് ഇന്ദ്രൻസ് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എങ്കിലും യാതൊരു പരിഭവങ്ങളും പരാതികളും കൂടാതെ ഇന്ദ്രൻസ് മുന്നോട്ട് പോയി. ഇന്ന് “ഹോം ” എന്ന സിനിമയിലെ ഒലിവർ ട്വിസ്റ്റിന്റെ ചിരി അന്ന് ഇന്ദ്രന്സിനെ മാറ്റി നിർത്തിയവർക്കുള്ള മറുപടിയാണെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. കേരളത്തിലെ ഒട്ടു മിക്ക വീടുകളിലും ഒലിവർ ട്വിസ്റ്റ് എന്ന അച്ഛനെ കാണാൻ സാധിക്കും അത്രെയേറെ സൂക്ഷ്മതയോടെ ആണ് ഇന്ദ്രൻസ് ഓരോ മൂളലുകളും, ചിരിയും, നോട്ടങ്ങളും അവതരിപ്പിച്ചിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top