Movlog

Movie Express

താരജാഡകളൊന്നുമില്ലാത്ത മലയാളികളുടെ സ്വന്തം താരം.. ഇന്ദ്രൻസേട്ടന്റെ ഏറ്റവും പുതിയ ചിത്രം ശ്രദ്ധേയമാകുന്നു

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ഇന്ദ്രൻസ് എന്ന നടന്റെ അഭിനയമികവും എളിമയും ആണ്. ചെറിയ വേഷങ്ങളിലൂടെ മലയാളസിനിമയിൽ നാല് പതിറ്റാണ്ടുകളോളം ആയി സജീവമായിട്ടുള്ള ഇന്ദ്രൻസ് വില്ലനായും ഹാസ്യതാരം ആയും തിളങ്ങിയിട്ടുണ്ട്. ഒരു സിനിമാനടൻ എന്ന യാതൊരു ജാഡകളില്ലാത്ത, നിഷ്കളങ്കനായ ഒരു സാധാരണ മനുഷ്യനാണ് ഇന്ദ്രൻസ്. ഇന്ദ്രൻസിനെ പോലെ സാധുവായ ഒരു കലാകാരനെ നമുക്ക് മറ്റെവിടെയും കാണാൻ സാധിക്കില്ല. തയ്യൽ മെഷീന്റെ മുന്നിലിരുന്നു ജീവിതം തുന്നിയെടുത്ത ഒരു മനുഷ്യനാണ് ഇന്ദ്രൻസ്. അടുത്തിടെ പുറത്തിറങ്ങിയ “ഹോം” എന്ന സിനിമയിൽ അവിസ്മരണീയ പ്രകടനമാണ് ഇന്ദ്രൻസ് കാഴ്ചവച്ചത്.

ചിത്രത്തിൽ ഇന്ദ്രൻസ് അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു ഹോം. ഒരുപാട് കാലത്തിനു ശേഷം മലയാള സിനിമയിൽ ഇറങ്ങിയ ഏറ്റവും നല്ല ഫീൽ ഗുഡ് ചിത്രമെന്ന് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ പറയുന്നു. ഈ സിനിമ കണ്ട ഏതൊരു വ്യക്തിയുടെയും ഹൃദയത്തെ സ്പർശിക്കുന്ന പ്രകടനമായിരുന്നു ഇന്ദ്രൻസ് കാഴ്ചവെച്ചത്. ഇന്ദ്രൻസിന്റെ അഭിനയം പ്രശംസിച്ചു നിരവധി പേരായിരുന്നു സമൂഹമാധ്യമങ്ങളിൽ കുറുപ്പ് പങ്കുവെച്ചത്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു മുഷിഞ്ഞ ടീഷർട്ടും കയ്യിലയും ഉടുത്ത് സഹപ്രവർത്തകരോടൊപ്പം ആഹാരം കഴിക്കുന്ന ഇന്ദ്രൻസിന്റെ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. ഇത്രയേറെ എളിമയുള്ള മറ്റൊരു താരത്തിനെ മലയാളികൾ കണ്ടിട്ടുണ്ടാവില്ല. രതീഷ് കെ എസ് സംവിധാനം ചെയ്യുന്ന ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിലെ ലൊക്കേഷനിൽ നിന്ന് എടുത്ത ചിത്രമാണ് ഇത്. ചിത്രത്തിലെ പിന്നണി പ്രവർത്തകനായ ഹമദ് പങ്കുവെച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top